ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 21 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.12.2024 (1200 ധനു 6 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത തടസങ്ങള്‍, ധന വ്യയം എന്നിവ വരാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയം കരുതലോടെ വേണം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിലിലും വ്യാപാരത്തിലും ഒരു പോലെ ശോഭിക്കുവാന്‍ കഴിയും. സുഹൃത്ത് ജനങ്ങളില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, വിശ്വസിക്കാമോ? ഫോണും ഇന്റർനെറ്റും കറണ്ടും ഇല്ലാത്ത നാട്‌, ശാന്തിയും സമാധാനവുമുണ്ട്‌; ഇന്ത്യയിലാണ്‌, നമ്മുടെ തൊട്ടടുത്ത്‌ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുവാന്‍ പ്രയാസമാണ്. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ നോക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ലഭിച്ചു തുടങ്ങും. ഈശ്വരാധീനവും ഭാഗ്യവും വര്‍ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ രംഗത്ത് ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ നിരാശ തോന്നിയെന്ന് വരാം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ നേട്ടം, ആഗ്രഹ സാധ്യം എന്നിവ വരാവുന ദിനമാണ്. കുടുംബ സുഖം, ദാമ്പത്യ നേട്ടം എന്നിവയും പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രസന്നമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. കുടുംബപരമായ അന്തരീക്ഷം കൂടുതല്‍ അനുകൂലമായി ഭവിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിച്ച വിധത്തില്‍ ഗുണാനുഭവങ്ങള്‍ വരണമെന്നില്ല. നിനച്ചിരിക്കാത്ത സമയത്ത് അമിത ധന ചെലവ് വരുന്നത് മന ക്ലേശത്തിന് കാരണമായേക്കാം.

YOU MAY ALSO LIKE THIS VIDEO

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതിനാല്‍ വൈഷമ്യം ഉണ്ടായെന്നു വരാം. ഉദരവൈഷമ്യം, യാത്രാക്ലേശം എന്നിവയ്ക്കും സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 20 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 22 ഞായര്‍) എങ്ങനെ എന്നറിയാം