ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 22 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 22.12.2024 (1200 ധനു 7 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രഭാതത്തിൽ പൊതുവെ കാര്യതടസ്സവും മറ്റു പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. മധ്യാഹ്ന ശേഷം ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നതാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച സഹായങ്ങളും വാഗ്ദാനങ്ങളും അനുഭവത്തിൽ വരാൻ പ്രയാസമാണ്. സുപ്രധാന കാര്യങ്ങൾക്ക് രണ്ടാമത് ഒരു മാർഗം കൂടി കണ്ടു വെക്കുന്നത് നന്നായിരിക്കും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസാരംഭത്തിൽ അനുഭവഗുണവും തൊഴില്‍ നേട്ടവും അംഗീകാരവും വരാവുന്ന ദിനമാണ്. മധ്യാഹ്ന ശേഷം പ്രതികൂല അനുഭവങ്ങള്‍, തൊഴില്‍ വൈഷമ്യം, യാത്രാ ക്ലേശം മുതലായവ വരാവുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, വിശ്വസിക്കാമോ? ഫോണും ഇന്റർനെറ്റും കറണ്ടും ഇല്ലാത്ത നാട്, ശാന്തിയും സമാധാനവുമുണ്ട്; ഇന്ത്യയിലാണ്, നമ്മുടെ തൊട്ടടുത്ത് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വരാവുന്ന ദിവസമാണ്. പ്രഭാതം അത്ര അനുകൂലമല്ലെങ്കിലും ഉച്ച കഴിഞ്ഞാൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സന്തോഷം, ഇഷ്ടജന സമാഗമം മുതലായയ്ക്ക് സാധ്യതയുള്ള ദിനം. എന്നാൽ മധ്യാഹ്ന ശേഷം അനാവശ്യ ചിന്തകൾ പ്രവർത്തന ശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് 1 മണി മുതൽ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനും അനുഭവങ്ങള്‍ വരുവാനും യോഗമുള്ള ദിവസമാണ്. എന്നാൽ മധ്യാഹ്ന ശേഷം പൊതുവെ കാര്യതടസ്സവും മറ്റു പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ പ്രകാരം കാര്യങ്ങള്‍ സാധിക്കാവുന്ന ദിനമാണ്. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കും. എന്നാൽ മധ്യാഹ്ന ശേഷം ആത്മവിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹങ്ങൾ പലതും സാധിപ്പിക്കുവാൻ കഴിയും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പ്രവർത്തന രംഗത്ത് ചില തിരിച്ചടി കളുണ്ടായേക്കാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യവും അനുഭവഗുണവും വരാവുന്ന ദിനമാണ്. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. മധ്യാഹ്ന ശേഷം മുന്‍തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നതാണ്. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പില്‍ വരും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO