ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 23 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 23.12.2024 (1200 ധനു 8 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ജോലിസ്ഥലത്ത് ഉന്നതരുടെ പ്രീതിക്ക് പാത്രമാവും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ദാമ്പത്യ ബന്ധം ശുഭകരം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. ബന്ധുക്കളുടെ സഹകരണമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും. ആദായങ്ങള്‍ പലതരത്തിലുണ്ടാവും.
YOU MAY ALSO LIKE THIS VIDEO, വിശ്വസിക്കാമോ? ഫോണും ഇന്റർനെറ്റും കറണ്ടും ഇല്ലാത്ത നാട്, ശാന്തിയും സമാധാനവുമുണ്ട്; ഇന്ത്യയിലാണ്, നമ്മുടെ തൊട്ടടുത്ത് | Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. വിനോദ മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തിക വിഷമതകള്‍ മാറും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. വിവാഹം നിശ്ചയിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. ആരോഗ്യ നില മെച്ചപ്പെടും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം. സമയം അത്ര മെച്ചമല്ല. ആരെയും അന്ധമായി വിശ്വസിക്കരുത്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്ധ്യയ്ക്ക് ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ നില മെച്ചപ്പെടും. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ് പൊതുവേ കുറവായിരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരങ്ങളുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. കച്ചവടത്തില്‍ നിന്ന് കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തര്‍ക്കങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് നല്ല സമയം. ആരോഗ്യ നില മധ്യമം. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം
YOU MAY ALSO LIKE THIS VIDEO