സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 23 മുതല്‍ 29 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേലധികാരികളില്‍നിന്ന് സഹായമുണ്ടാകും. സ്വകാര്യ പണമിടപാടുകാര്‍ക്ക് സര്‍ക്കാരില്‍നിന്ന് പ്രയാസങ്ങള്‍ നേരിടും. ശത്രുക്കളെക്കൊണ്ട് ബുദ്ധിമുട്ടുകളനുഭവപ്പെടും. സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യവസായങ്ങളില്‍ നഷ്ടം സംഭവിക്കും. വിദ്യാ സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. തൊഴില്‍പ്രശ്‌നങ്ങളുണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പിതാവിന്റെ സ്വത്ത് വീതം വയ്‌ക്കാന്‍ തീരുമാനിക്കും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടതയുണ്ടാകും. വീട്ടിലെ ധര്‍മ്മദേവതകള്‍ക്ക് ചെയ്യേണ്ട കര്‍മങ്ങള്‍ മുടങ്ങാതെ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപകടത്തെത്തുടര്‍ന്ന് ആശുപത്രി വാസത്തിന് യോഗമുണ്ട്. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് ഉന്മേഷവും ഉണര്‍വും ലഭിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നു വരില്ല. മന്ദീഭവിച്ചു കിടന്ന വ്യാപാരങ്ങള്‍ നന്നായി നടത്തും. പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കും.
YOU MAY ALSO LIKE THIS VIDEO, വിശ്വസിക്കാമോ? ഫോണും ഇന്റർനെറ്റും കറണ്ടും ഇല്ലാത്ത നാട്, ശാന്തിയും സമാധാനവുമുണ്ട്; ഇന്ത്യയിലാണ്, നമ്മുടെ തൊട്ടടുത്ത് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കും. മനസ്സിന് ഉന്മേഷവും ഉണര്‍വും ലഭിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നത സ്ഥാനമാനാദികള്‍ ലഭിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നു വരില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാര രംഗത്തുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും. ഓഹരികളില്‍ നഷ്ടം സംഭവിക്കും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. ഓഫീസില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് അത് സാധ്യമാകും. മാതൃ തുല്യരായവര്‍ക്ക് ദേഹവിയോഗം സംഭവിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട പരീക്ഷാ വിജയം കൈവരിക്കും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. കടബാധ്യത വര്‍ധിക്കും. ആരോഗ്യം മെച്ചപ്പെടും. തൊഴില്‍ മേഖലകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരിച്ചുകിട്ടും. വീട് പുതുക്കിപ്പണിയുകയോ പുതിയ സ്ഥലത്തേക്ക് താമസം മാറാനോ ചിന്തിക്കും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൂര്‍വ സുഹൃത്തുക്കളുടെ സമാഗമം സന്തോഷം പകരും. വീട്ടില്‍ മുതിര്‍ന്നവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നിയമജ്ഞര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. സദുദ്ദേശത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളില്‍ ആരോപണമുണ്ടായേക്കും. സ്ത്രീജനങ്ങളില്‍നിന്ന് അപമാനിതനാകാനിടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും. മാനസികസ്വസ്ഥത കുറയും. മേലധികാരികളില്‍ നിന്ന് കടുത്ത എതിര്‍പ്പിനെ നേരിടേണ്ടിവരും. തലവേദന, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് അസുഖം വര്‍ധിക്കും. സ്വത്ത്, കര്‍മമേഖല എന്നിവ വികസിപ്പിക്കാനുള്ള അവസരമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പല പരിപാടികളും വേണ്ടെന്നു വയ്‌ക്കേണ്ട പ്രവണതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്പെടും. വ്യാപാരത്തില്‍ ചില പ്രതികൂല പരിതസ്ഥിതികളുണ്ടാകും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. സര്‍വീസില്‍ സ്ഥിരതയോ പ്രമോഷനോ കിട്ടിയേക്കും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീട് പണി നടത്തും. പിതാവിന്റെയും മാതാവിന്റെയും വിരോധത്തിന് കാരണമാകാനിടയുണ്ട്. കടക്കാരുടെ ശല്യം കാരണം മനസ്സ് വ്യാകുലപ്പെടും. ചെയ്യുന്ന ജോലിയില്‍ അലസത കൈവരും. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് അവനവന്റെ മാന്യത നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വൈദ്യന്മാര്‍ക്ക് ഇതൊരു അനുകൂല കാലമാണ്. പരസ്യം മുഖേന ലാഭമുണ്ടാകും. ശിരോരോഗമുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ ആരോഗ്യനില തൃപ്തികരമായിരിക്കില്ല. പകര്‍ച്ചവ്യാധികളില്‍നിന്ന് രോഗം ബാധിച്ച് ആശുപത്രിവാസത്തിന് യോഗമുണ്ട്. ജോലിയില്‍നിന്ന് സസ്‌പെന്‍ഷന്‍ വരാനിടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉത്സാഹത്തോടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നത് കാണാം. വരുംവരായ്കകള്‍ നോക്കാതെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. പ്രതീക്ഷിക്കാതെ പുതിയ ധനാഗമമുണ്ടാകും. കോടതിവിധികള്‍ അനുകൂലമായി വരും. സ്‌നേഹിതരില്‍നിന്ന് അനുകൂല സഹായങ്ങള്‍ പ്രതീക്ഷിക്കാം.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831
YOU MAY ALSO LIKE THIS VIDEO