ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 ഒക്ടോബർ 16 മുതൽ 31 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാരഫലങ്ങൾ:
16-10-2024 മുതൽ 31-10-2024 വരെ (1200 കന്നി 30 മുതൽ തുലാം 15 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും. സഹായികളുമായി കലഹങ്ങൾക്കിടയുണ്ട്. കലഹവാസന കൂടുതലാകും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. സുഖാനുഭവങ്ങൾ ഉണ്ടാകും. ദാമ്പത്യകലഹങ്ങൾക്കിടയുണ്ട്. തൊഴിൽരംഗത്ത് നിന്നുള്ള വരുമാനം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം. ഉദരബന്ധിയായ അസുഖങ്ങൾ ശ്രദ്ധിക്കണം. ഉപകാരസ്മരണയിൽ മറ്റുള്ളവർക്ക് പല കാര്യങ്ങളും ചെയ്തുകൊടുക്കാനവസരം ലഭിക്കും. നേതൃഗുണം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗം മെച്ചപ്പെടും. മനഃസ്വസ്ഥത കുറയും. പണത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. വാക്‌ദോഷം മൂലം ശത്രുതകൾ ഉണ്ടാകും. ദന്തരോഗം, ത്വക്ക്‌രോഗം ഇവ ശ്രദ്ധിക്കണം. യാത്രകൾ വേണ്ടിവരും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. തർക്കവിഷയങ്ങളിലേർപ്പെടരുത്. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. മുൻകോപം കൂടുതലാകും. മടി കൂടുതലാകും. സുഖാനുഭവങ്ങൾക്കിടയുണ്ട്. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. പ്രോജക്ട്, എസ്റ്റിമേറ്റുകൾ, മറ്റ് എഴുത്തുകൾ തുടങ്ങിയവയിൽ തെറ്റ് പറ്റാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽ സ്വസ്ഥത കുറയും. മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതലിടപെടരുത്. പാപകർമ്മങ്ങളിൽ കൂടുതൽ താൽപ്പര്യം ഉണ്ടാകും. നിശ്ചയദാർഢ്യം കൂടുതലാകും. കലഹവാസനയുണ്ടാകും. വീട്ടുപകരണങ്ങൾക്ക് കേടുപറ്റാനിടയുണ്ട്. നെഞ്ചിനകത്തുണ്ടാകുന്ന അസുഖങ്ങൾ ശ്രദ്ധിക്കണം. രണ്ടാമതൊരു വീടിനായി ശ്രമം തുടങ്ങാം. പൂർവ്വികസ്വത്തുകൾക്ക് ഹാനി വരാനിടയുണ്ട്. മുറിവോ വ്രണമോ ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം. മാന്ത്രികവിദ്യയിൽ താൽപ്പര്യം കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും.
YOU MAY ALSO LIKE THIS VIDEO, ഏതാനും വർഷത്തിനുള്ളിൽ 4 കോടി ആളുകൾ മരണപ്പെടും, ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? ലിസ്റ്റിൽ നമ്മളുമുണ്ട് | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനപരമായി ചില നഷ്ടങ്ങൾക്കിടയുണ്ട്. ശൂരത കൂടുതലാകും. സഹോദരങ്ങളുമായും ബന്ധുജനങ്ങളുമായും കലഹങ്ങൾക്കിടയുണ്ട്. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. നേതൃഗുണം ഉണ്ടാകും. പിതാവുമായോ പിതൃതുല്യരുമായോ കലഹിക്കാനിടയുണ്ട്. അക്ഷമ കൂടുതലാകും. എല്ലാത്തിനേയും എതിർത്ത് സംസാരിക്കാനുള്ള വാസന കൂടുതലാകും. ത്വക്‌രോഗം, അർശ്ശോരോഗം ഇവ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങൾ ബുദ്ധിസാമർത്ഥ്യത്തോടെ നേരിടാനാകും. പുതിയ വാഹനങ്ങൾ വാങ്ങാവുന്നതാണ്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനപരമായ വഞ്ചനകളിൽപ്പെടാതെ ശ്രദ്ധിക്കണം. അപഹരിക്കപ്പെട്ട ധനം കൈവശം വന്നുചേരാനിടയുണ്ട്. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ നേരിടും. പലവിധ ഐശ്വര്യാനുഭവങ്ങൾക്കും, ചില ക്ലേശാനുഭവങ്ങൾക്കും സാദ്ധ്യതയുണ്ട്. വാഹനങ്ങൾ വാങ്ങാനാകും. പുതിയ വീടിനും, പുതിയ ഗൃഹോപകരണങ്ങൾക്കും യോഗമുണ്ട്. സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ദാമ്പത്യക്ലേശങ്ങൾ ഉണ്ടാകും. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. വാതരോഗങ്ങൾ, നേത്രരോഗം ഇവ ശ്രദ്ധിക്കണം. തൊഴിൽരംഗം മെച്ചമല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതിനേടും. വിദ്യാഭ്യാസത്തിന് നല്ല സമയമാണ്. എരിവുസരം ഉപയോഗിക്കുന്നത് കുറയ്ക്കണം. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. കാല്, കണ്ണ്, പല്ല് എന്നീ അംഗങ്ങളിൽ രോഗബാധയുണ്ടാകും. ശൂരത കൂടുതലാകും. ഒന്നിലും താൽപ്പര്യം തോന്നുകയില്ല. ഈശ്വരപൂജാതാൽപ്പര്യം വർദ്ധിക്കും. ഉത്സാഹവും സാഹസവും ഒരുപോലെ പ്രകടിപ്പിക്കും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം കൂടും. തൊഴിൽരംഗത്ത് കലഹങ്ങൾക്കിടയുണ്ട്. തലമുടി കൂടുതലായി കൊഴിയും.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനനഷ്ടങ്ങൾക്കിടയുണ്ട്. നേത്രരോഗം ശ്രദ്ധിക്കണം. അത്യാവശ്യമല്ലെങ്കിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കണം. മനഃസ്വസ്ഥത കുറയും. വെറുതെ ഏറെ ദൂരം നടക്കുന്ന രീതിയുണ്ടാകും.അധികാരസ്ഥാനത്തുള്ളവരുടെ സന്തോഷം നേടാനാകും. പിതാവിനോ പിതൃതുല്യർക്കോ അനിഷ്ടമായി പ്രവർത്തിക്കേണ്ടതായി വരും. നല്ല പെരുമാറ്റം മൂലം മറ്റുള്ളവരുടെ സന്തോഷം നേടും. ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. പാപകർമ്മങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരും. കലാസാഹിത്യാദികളിൽ താൽപ്പര്യം കൂടുതലാകും. ആ രംഗത്തുള്ളവർക്ക് നല്ലവണ്ണം ശോഭിക്കാൻ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിലും മനസ്സിലും സ്വസ്ഥത കുറയും. കാര്യതടസ്സങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചമല്ല. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ത്വക്‌രോഗം, ചെവിയുടെയും നെഞ്ചിനകത്തുള്ള അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. ചില സുഖാനുഭവങ്ങൾ ഉണ്ടാകും. അമ്മയുമായി കലഹിക്കേണ്ടതായി വരും. യാത്രകൾ വേണ്ടിവരും. വർത്തമാനത്തിൽ മിതത്വം പാലിക്കണം. മനസ്സിൽ വിഷമചിന്തകൾ ഉയരും. ശരീരക്ഷീണം കൂടുതലാകും. ആചാരാനുഷ്ഠാനങ്ങൾ ക്രമം തെറ്റും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചമല്ല. ചെയ്യുന്ന പ്രവർത്തികൾ കുറ്റമറ്റതാകും. ഉചിതമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടതായി വരും. ദാമ്പത്യഐക്യം കുറയും. പുതിയ അറിവുകൾ ലഭിക്കും. ധനലാഭങ്ങൾ ഉണ്ടാകും. എങ്കിലും ചെലവുകൾ കൂടുതലാകും. സത്യസന്ധമായി കാര്യങ്ങൾ ചെയ്യുമെങ്കിലും മറ്റുള്ളവർ തെറ്റിദ്ധരിക്കാനിടയുണ്ട്. ഈശ്വരപൂജയിൽ താൽപ്പര്യം കൂടുതലാകും. യാത്രകൾ വേണ്ടി വരും. നല്ല ഉറക്കം ലഭിക്കും. ശരീരം തടിക്കും. മടി കൂടുതലാകും.
YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കഫത്തിന്റെ ഉപദ്രവം കൂടുതലാകും. സജ്ജനങ്ങളെ നിന്ദിക്കരുത്. എല്ലാത്തിനോടും ആഗ്രഹം തോന്നും. എല്ലാവർക്കും വശവർത്തിയായി പ്രവർത്തിക്കരുത്. അധികം സംസാരിക്കാതിരിക്കാൻ ശ്രമിക്കണം. ശൂരത കൂടുതലാകും. മറ്റുള്ളവരുടെ പ്രേരണയാൽ അസത്യം പറയുവാനും പ്രവർത്തിക്കുവാനും ഇടയാകും. സുഖാനുഭവങ്ങൾ ഉണ്ടാകും. മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. കൂടുതൽ അറിവുകൾ നേടാനാകും. വിശപ്പ് കൂടുതലാകും. പിതൃധനം ലഭിക്കാനിടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മക്കളെക്കൊണ്ട് സമ്മിശ്രഫലമായിരിക്കും. പിതൃജനങ്ങളുമായി കലഹിക്കേണ്ടതായി വരും. പലതരത്തിലുള്ള അനർത്ഥങ്ങൾക്കും ഇടയുണ്ട്. ചഞ്ചലബുദ്ധിയായിരിക്കും. അധർമ്മപ്രവർത്തികളിലും സാഹസകർമ്മങ്ങളിലും ഏർപ്പെടരുത്. വിജ്ഞാനപ്രദമായ കാര്യങ്ങൾ നേടാനാകും. അനുചിതമായ പ്രവർത്തികൾക്ക് സാഹചര്യം വന്നാലും ചെയ്യരുത്. വാക്‌സാമർത്ഥ്യം, ഔദാര്യം ഇവയുണ്ടാകും. സത്കീർത്തിയും ബന്ധുജന സഹകരണവും ലഭിക്കും. അലസത കൂടുതലാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഭാര്യാഭർത്താക്കന്മാർ അകന്ന് കഴിയേണ്ടതായി വരും. യാത്രകൾ വേണ്ടിവരും. എകാഗ്രത കുറയും. ദുർവ്യയങ്ങളുണ്ടാകും. അംഗവൈകല്യസാദ്ധ്യതകളുണ്ട്. കാര്യതടസ്സങ്ങളുണ്ടാകും. അതിഥിസത്ക്കാര്യത്തിൽ താൽപ്പര്യം കൂടുതലാകും. ഈശ്വരപൂജാ താൽപ്പര്യം വർദ്ധിക്കും. എല്ലായിടത്തും പരാജയം പ്രതീക്ഷിക്കണം. ഉദരരോഗം, നേത്രരോഗം, അർശ്ശോരോഗം ഇവ ശ്രദ്ധിക്കണം. നേതൃഗുണം കിട്ടും. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കും ഇടയുണ്ട്. കലഹവാസന കൂടുതലായിരിക്കും.
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇