ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 18 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.10.2024 (1200 തുലാം 2 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും അധികാരികള്‍ അംഗീകരിക്കും. യാത്രകളില്‍ വൈഷമ്യങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തടസ്സ കാര്യങ്ങള്‍ പരിഹരിക്കപ്പെടും. ധനലാഭവും സഹായങ്ങളും വേണ്ടപ്പോള്‍ ലഭ്യമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാപാരലാഭം വര്‍ധിക്കും. ശുഭകരമായ അനുഭവങ്ങള്‍ അനുഭവത്തില്‍ വരും. മാനസിക സുഖം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, ഏതാനും വർഷത്തിനുള്ളിൽ 4 കോടി ആളുകൾ മരണപ്പെടും, ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? ലിസ്റ്റിൽ നമ്മളുമുണ്ട്‌ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന രംഗത്ത് ശരാശരി അനുഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായി ദിവസം പ്രതികൂലമാണ്. ചിലവുകളും വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാനസിക സംഘര്‍ഷം വര്‍ധിക്കും. ആലോചനയില്ലാത്ത പ്രതികരണങ്ങള്‍ മൂലം വിഷമതകള്‍ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹജനകമായ സാഹചര്യങ്ങള്‍ ഉണ്ടാകും. കുടുംബ സുഖം, ബന്ധു ഗുണം എന്നിവയും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ സാഫല്യവും പ്രവര്‍ത്തന നേട്ടവും വരാവുന്ന ദിവസമാണ്. ശ്രദ്ധയോടെ ഇടപെടുന്ന കാര്യങ്ങള്‍ വിജയകരമായി ഭവിക്കും. ഭാഗ്യം അനുഭവത്തില്‍ വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. അപകടങ്ങള്‍ ഒഴിവായിപ്പോകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം കരുതണം.

YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാനസിക സംതൃപ്തി, കുടുംബ സൗഖ്യം, പ്രവര്‍ത്തന നേട്ടം എന്നിവ വരാവുന്ന ദിവസം. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ പരാജയം, പ്രവര്‍ത്തന ക്ലേശം, അമിത അധ്വാനം എന്നിവയ്ക്ക് ഇടയുള്ള ദിനമാണ്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തടസപ്പെട്ട ആനുകൂല്യങ്ങള്‍ അനുഭവത്തില്‍ വരും. പ്രധാന വിഷയങ്ങള്‍ അനുകൂലമായി ഭവിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 തുലാംമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 ഒക്ടോബർ 16 മുതൽ 31 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം