സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 തുലാംമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സ്വജനങ്ങളുടെ നീരസമായ പ്രവർത്തിമൂലം മനോവിഷമം ഉണ്ടാകും. കർമ്മ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരും. അന്യസ്ത്രീകൾ / പുരുഷന്മാരുമായുള്ള ബന്ധം വഴി വ്യക്തിത്വത്തിന് കോട്ടം സംഭവിക്കാം. എല്ലാ കാര്യത്തിലും അതീവജാഗ്രത വേണം. സ്വന്തം പ്രവർത്തികൾ മൂലം ഏറ്റവും അടുത്ത ബന്ധുജനങ്ങൾ അകന്നു പോകുവാനിടയുണ്ട്. അലസത വെടിയണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആത്മവിശ്വാസം വർദ്ധിക്കും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നും ധനസഹായം ഉണ്ടാകുന്നതാണ്. മുൻ കടങ്ങൾ കൊടുത്തു തീർക്കുന്നതാണ്. മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നനങ്ങൾക്ക് പരിഹാരം കാണും. മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. സ്നേഹം നടിച്ച് അടുത്തു കൂടുന്നവരെ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മുൻകോപം നിയന്ത്രിക്കണം ആലോചനയില്ലാത്ത പ്രവർത്തികൾ അപവാദത്തിനിട വരുത്തും. യാത്രയിൽ ധനനഷ്ടം വരാതെ സൂക്ഷിക്കണം സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. അഹങ്കാരം വെടിയണം. വരവും ചിലവും പൊരുത്തപ്പെടുത്തി പോകുവാൻ വളരെ പ്രയാസപ്പെടും. പ്രതികാര ബുദ്ധി ഉപേക്ഷിക്കുക. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം.

YOU MAY ALSO LIKE THIS VIDEO, മൃതശരീരം കഴുകന്മാർക്ക് കഴിക്കാൻ ഇട്ടു കൊടുക്കുന്ന ഇന്ത്യൻ സമൂഹം, കാരണം അതിശയിപ്പിക്കുന്നത്! കേരളത്തിലുമുണ്ട് കഴുകന്മാർക്കായി ഒരു ‘റെസ്റ്റോറന്റ്’ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സും ശരീരവും അസ്വസ്ഥമാകുന്നതാണ്. യാത്രാ വേളകൾ കൂടുതൽ കരുതലോടെയാവണം. ആരേയും അമിതമായി വിശ്വസിക്കരുത്. പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. അപവാദങ്ങളിൽ പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. പ്രവർത്തന വിജയത്തിന് അത്വദ്ധാനം വേണ്ടി വരും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് ശത്രുത സമ്പാദിക്കരുത്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും. വീട് പണിയുന്നതിനുള്ള യോഗം കാണുന്നു. സന്താനങ്ങൾ മൂലം ഖ്യാതി നേടും. ഈശ്വരാനുഗ്രഹം വർദ്ധിക്കും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച കാണുന്നു. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. സന്താനങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉയർച്ച. കുടുംബത്തിൽ സന്തോഷം എന്നിവ അനുഭവപ്പെടും. ജീവിതത്തിൽ പൊതുവെ എല്ലാ കാര്യങ്ങളിലും അനുകൂലഫലം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ കഴിയും. ക്ഷിപ്രകോപം പല അനിഷ്ടങ്ങൾക്കും വഴിയൊരുക്കും. വരുമാനം കൂടുമെങ്കിലും ചിലവും അധികരിക്കും. അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും. ഉദാസീനത ഒഴിവാക്കിയില്ലെങ്കിൽ അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകുവാനിടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരേയും അന്ധമായി വിശ്വസിക്കരുത്. ഊഹകച്ചവടം നഷ്ടത്തിൽ കലാശിക്കും. തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തികരിക്കുവാൻ ഏറെ പരിശ്രമിക്കേണ്ടി വരും. വാഹനയാത്ര കഴിയുന്നതും ഒഴിവാക്കുക. അക്ഷീണ ശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകും. ഔദ്യോഗിക രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. ഉദരരോഗം അവഗണിക്കരുത്. ആരോഗ്യത്തിൽ നല്ല ശ്രദ്ധവേണം. ശത്രുക്കളെ കരുതിയിരിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. വഞ്ചിതരാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധവേണം. വെട്ടിത്തുറന്നുള്ള സംസാരങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. സന്താനങ്ങളുടെ പ്രവൃത്തികൾ മനോദുഃഖത്തിന്. ഇടവരുത്തും സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻതിരിയണം. ഈശ്വര ചിന്ത കൈ വെടിയരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ രംഗത്ത് വൻ നേട്ടം കാണുന്നു. കുടുംബ ബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും.ശത്രു ദോഷം കുറയും. തീരുമാനങ്ങളിൽ ഔചിത്യം കാണിക്കും. വസ്തുവകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ്. പൂർവ്വിക സ്വത്തുകൾ കൈവശം വന്നു ചേരും. സന്താന ഭാഗ്യവും സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാനും ഇടയുണ്ട് .രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകും

YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈശ്വരാനുഗ്രഹം കൂടുതലായി ലഭിക്കും. വാഹനലാഭം ഉണ്ടാകുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറിക്കിട്ടുന്നതാണ്. പ്രതീക്ഷയോടെ കാത്തിരുന്ന ധനം തക്ക സമയത്ത് ലഭിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുവാനിടയുണ്ട്. ആരോപണങ്ങളിൽ നിന്നും കരകയറും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. ‘ ഗുരുസ്ഥാനിയരെ ആദരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. കുടുംബത്തിൽ ചില അപസ്വരങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രയത്നങ്ങൾക്ക് അന്തിമ നിമിഷത്തിൽ ഫലം ഉണ്ടാകുന്നതാണ്. ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്നും തന്ത്രപൂർവ്വം മാറി നിൽക്കും. അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം ആരോഗ്യത്തിൽ ശ്രദ്ധവേണം. അനാവശ്യ തർക്കങ്ങളിൽ ഇടപ്പെടരുത്. അത് ധനനനഷ്ടം വരുത്തും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകൾ ഉണ്ടാകും. അന്യസ്ത്രീകളോട് / പുരുഷന്മാരോട് അടുപ്പം കുറക്കേണ്ടതാണ്. അനർഹരെ ഒഴിവാക്കിയില്ലെങ്കിൽ കർമ്മരംഗത്ത് തിരിച്ചടി നേരിടും. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പല രംഗങ്ങളിലും എടുത്തു ചാടാനുള്ള പ്രവണത ഉണ്ടാകും. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടരുത്. സാമ്പത്തിക ഇടപാടുകൾ കരുതലോടു കൂടി ചെയ്യണം. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും.

തയാറാക്കിയത്‌: ജ്യോതിഷി പ്രഭാസീന സി പി | +91 9961442256, prabhaseenacp@gmail.com

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 17 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 18 വെള്ളി) എങ്ങനെ എന്നറിയാം