ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 സെപ്തംബർ 16 മുതൽ 30 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം

ദ്വൈവാര ഫലങ്ങള്‍
2024 സെപ്തംബർ 16 മുതൽ 30 വരെ (1200 ചിങ്ങം 31 മുതൽ കന്നി 14 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ വീട്ടിലേക്ക് താമസിയാതെ മാറാൻ സാധിക്കും. ചെലവുകൾ കൂടുതലാകും. സഹോദരങ്ങളുമായി കലഹത്തിനിടയുണ്ട്. തൊഴിൽരംഗത്ത് നിന്ന് വരുമാനം വർദ്ധിക്കും. വീട്ടിൽ കലഹങ്ങൾക്കിടയുണ്ട്. ത്വക്ക്‌രോഗം, തലമുടി പൊഴിയുക തുടങ്ങിയവ ശ്രദ്ധിക്കണം. അപവാദങ്ങൾ കേൾക്കാനിടയാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. കമ്പനികൾ മാറി ജോലിക്ക് ശ്രമിക്കാം. വിവാഹാലോചനകൾ ഫലപ്രദമാകും. ഇലക്‌ട്രോണിക് സാധനങ്ങൾക്ക് കേടുപറ്റാനിടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ വീട് വയ്ക്കാനുള്ള സമയമാണ്. ചെലവുകൾ കൂടുതലാകും. പണത്തെ സംബന്ധിച്ച് കലഹങ്ങൾക്കിടയുണ്ട്. ഭൂമി കൈമാറ്റങ്ങൾ നടക്കും. യന്ത്രങ്ങളുടെ വിൽപ്പനയും നടക്കും. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവം ശ്രദ്ധിക്കണം. മനോവിചാരങ്ങൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വീട്ടിൽ കലഹങ്ങൾ ഉണ്ടാകും. ചഞ്ചലബുദ്ധിയായിരിക്കും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. അവിചാരിതമായ ധനാഗമങ്ങൾ ഉണ്ടാകും. മൂത്രാശയ ബന്ധിയായ രോഗങ്ങൾ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽ സ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. പലവിധ ദുഃഖാനുഭവങ്ങൾക്കും ഇടയുണ്ട്. ശരീരക്ഷീണം കൂടുതലാകും. ധനലാഭങ്ങളുണ്ടാകാം. കുടുംബജനങ്ങൾക്കും, ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. ഗൃഹനിർമ്മാണത്തിനായുള്ള തടസ്സങ്ങൾ മാറിക്കിട്ടും. പ്രാർത്ഥനകൾക്ക് ഫലം കുറയും. വഴിയാത്രകൾക്കിടയിൽ വൈഷമ്യങ്ങളുണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. ചില ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകൾ ബുദ്ധിമുട്ടുണ്ടാക്കും. ഏകാഗ്രത കുറയും. ധർമ്മകാര്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരും.

YOU MAY ALSO LIKE THIS VIDEO, കോടീശ്വരനിൽ നിന്ന് ‘ദാരിദ്ര്യത്തിലേക്ക്’; വീഡിയോകോൺ മുതലാളിയുടെ പതനത്തിന്റെ കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചെലവുകൾ കൂടുതലാകുമെങ്കിലും ധനാഭിവൃദ്ധിയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ചില അനർത്ഥങ്ങൾക്കിടയുണ്ട്. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. അഭീഷ്ടകാര്യസാധ്യങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് അപ്രതീക്ഷിതമായ സഹായം ലഭിക്കും. നൂതന വസ്ത്രങ്ങൾ, അലങ്കാര സാധനങ്ങൾ ഇവ ലഭിക്കും. ബന്ധുജനങ്ങൾ അകന്നുപോകുന്നതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. സ്വർണ്ണത്തെ സംബന്ധിച്ചോ, പണത്തെ സംബന്ധിച്ചോ കലഹങ്ങൾക്കിടയുണ്ട്. പൊതുവെ ആരോഗ്യം മെച്ചപ്പെടുമെങ്കിലും ജലബന്ധിയായും വാതബന്ധിയായുമുള്ള രോഗങ്ങൾ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹായികളിൽ നിന്ന് അപവാദങ്ങൾ കേൾക്കാനിടയുണ്ട്. ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. സ്ഥാനചലനങ്ങൾക്കും, സ്ഥാനനഷ്ടങ്ങൾക്കും സാധ്യതകളുണ്ട്. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വാക്‌ദോഷംമൂലം കലഹങ്ങളും ധനനഷ്ടങ്ങളുമുണ്ടാകും. ആജ്ഞാസ്വരം നിയന്ത്രിക്കണം. നേത്രരോഗം, ത്വക്‌ദോഷം ഇവ ശ്രദ്ധിക്കണം. ദാമ്പത്യകലഹങ്ങൽക്കും സാദ്ധ്യതയുണ്ട്. ഭക്ഷണത്തിൽ കൂടിയോ, വെള്ളത്തിൽ കൂടിയോ വിഷദോഷമുണ്ടാകാനിടയുണ്ട്. മനഃസ്വസ്ഥത കുറയും. തൊഴിൽ സ്ഥാപനങ്ങൾ ലാഭകരമാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ദൂരെ ദേശങ്ങളിൽ ജോലിക്കായി ശ്രമിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാഗ്യാനുഭവങ്ങൾക്കുള്ള തടസ്സങ്ങൾ മാറിക്കിട്ടും. വഴിയാത്രകൾ വേണ്ടിവരും. ധനനഷ്ടങ്ങൾ പ്രതീക്ഷിക്കണം. കൊടുക്കൽവാങ്ങലുകളിൽ മെച്ചം കിട്ടും. തൊഴിൽസ്ഥലത്തും ഭൂമി സംബന്ധിച്ചും കലഹങ്ങൾക്കിടയുണ്ട്. ധനലാഭങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരാം. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല ഫലം വരും. വിദ്യാർത്ഥികൾക്കും നല്ല അവസരങ്ങളുണ്ടാകും. വിവാഹാലോചനകൾക്ക് തടസ്സം വരും. പുതിയ വീടിനായുള്ള ശ്രമം തുടങ്ങാം. മന്ത്രോപാസനകൾക്ക് ശരിയായ ഗുരുവിനെ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനഃസ്വസ്ഥത കുറയും. മക്കൾ അടുത്തില്ലാത്തതിന്റെ പ്രയാസങ്ങൾ കൂടുതലാകും. സന്താനോൽപ്പാദനത്തിനുള്ള ചികിത്സകൾ മന്ദഗതിയിലാകും. വഴിപാടുകൾക്ക് ഫലം കുറയും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധനാവസ്ഥവരെയുണ്ടാകാം. ശത്രുക്കളെക്കൊണ്ടും രോഗാരിഷ്ടതകളെക്കൊണ്ടും പ്രയാസപ്പെടും. കാര്യതടസ്സങ്ങളുണ്ടാകും. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങൾ വലുതാകാതെ ശ്രദ്ധിക്കണം. അസമയത്തെ യാത്രകൾ, ദീർഘദൂരയാത്രകൾ, വാക്ക്തർക്കങ്ങൾ ഇവ ഒഴിവാക്കണം. കടം കൊടുത്ത പണം തിരികെ കിട്ടാൻ താമസം വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മന:സ്വസ്ഥത കുറയും. വീടിന്റെ കേടുപാടുകൾ തീർക്കാം. അടുക്കള പുതുക്കി പ്പണിയാം. സ്ഥാനക്കയറ്റം ലഭിക്കും. കാര്യതടസ്സങ്ങൾ മാറും. സ്ഥാനക്കയറ്റം ലഭിക്കും. സൽക്കർമ്മങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാകും. വീഴ്ച, ഒടിവ്, ചതവ്, മുറിവ്, വ്രണങ്ങൾ ഇവ സൂക്ഷിക്കണം. മാനക്ഷയത്തിനിടയുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങാം. ധനലാഭങ്ങൾ ഉണ്ടാകും. വീട്ടിൽ എല്ലാവർക്കും സൗഖ്യം ഉണ്ടാകും. പ്രായോഗികബുദ്ധികൊണ്ടും വാക്ചാതുര്യം കൊണ്ടും പല കാര്യങ്ങളും നേടാനാകും. എല്ലാവരോടും വിരോധഭാവമായിരിക്കും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ചെലവുകൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ കലഹങ്ങൾക്കും, പങ്കുകാരോ ജോലിക്കാരോ വിട്ടുപോകാനും ഇടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. ഒന്നിലും സന്തോഷം തോന്നുകയില്ല. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. ഭാര്യ/ഭർത്തൃകലഹങ്ങൾ കൂടുതലാകും. നേത്രരോഗം, ഉദരവ്യാധി ഇവ സൂക്ഷിക്കണം. വഴിപാടുകൾക്ക് ഫലം കാണും. ഉദ്യോഗാർത്ഥികൾക്ക് നല്ല വാർത്ത കേൾക്കാം. അന്യദേശങ്ങളിൽ തൊഴിൽ തേടുന്നവർക്കും നല്ല അവസരങ്ങളുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചെലവുകൾ കൂടുതലാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. ധനാഭിവൃദ്ധിയുണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. സഹോദരങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്കൾ അകന്നുപോകും. മക്കൾക്ക് സൗഖ്യവും സന്തോഷവും ഉണ്ടാകും. മനസ്സന്തോഷം ഉണ്ടാകും. അലങ്കാര സാധനങ്ങൾ വാങ്ങാനാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. വാതബന്ധിയായ വേദനകൾ ശ്രദ്ധിക്കണം. നാൽക്കാലികളെക്കൊണ്ട് മെച്ചം ലഭിക്കും. സന്താനോൽപ്പാദന ചികിത്സകൾ ഫലപ്രദമാകും. ധർമ്മകാര്യങ്ങളിലേർപ്പെട്ട് പ്രവർത്തിക്കാനാകും. ശരീരത്തിന് ബലക്കുറവ് തോന്നും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബന്ധുജനങ്ങളുടെ ശത്രുത കൂടുതലാകും. പണത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നല്ല വണ്ണം ഉണ്ടാകും. മന:സ്വസ്ഥത കുറയുമെങ്കിലും എല്ലാം ഈശ്വരാർപ്പിതമെന്ന് കരുതി സമാധാനിക്കും. മനസ്സ് പ്രക്ഷുബ്ധമായിരിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ധർമ്മകാര്യ പ്രവർത്തനങ്ങളിൽ കൂടുതലിടപെടാനാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകുമെങ്കിലും അവരുടെ ആരോഗ്യത്തിൽ ഉത്കണ്ഠയുണ്ടാകും. ഉപാസനകൾക്ക് ഭംഗം വരും. ചഞ്ചലമനസ്സായിരിക്കും. പുതിയ വീടിന് യോഗമുണ്ട്. കലഹിച്ച് അകന്ന് കഴിയുന്ന ഭാര്യാഭർത്താക്കന്മാർക്ക് യോജിക്കാനാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വീട്ടിൽ സ്വസ്ഥത കുറയും. കലഹങ്ങൾ കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. തൊഴിൽരംഗത്തും കലഹങ്ങളുണ്ടാകും. യന്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഇവ കേടുപറ്റാനിടയുണ്ട്. അഗ്നിബാധയും ശ്രദ്ധിക്കണം. പണച്ചെലവുകൾ കൂടുതലാകും. വിവാഹമോചനക്കേസുകൾ ഒത്തുതീരുന്നതിനായി ശ്രമിക്കണം. അയൽക്കാരുമായുള്ള ബന്ധങ്ങൾ പിരിയാതെ ശ്രദ്ധിക്കണം. പുനർവിവാഹാലോചനകൾ വിജയിക്കും. ഗൃഹനിർമ്മാണത്തിനിടയിലും കലഹങ്ങൾക്കും അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്.

തയാറാക്കിയത്‌: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 17 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 18 ബുധന്‍) എങ്ങനെ എന്നറിയാം