
ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2025 ഫെബ്രുവരി 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാരഫലങ്ങൾ: 2025 ഫെബ്രുവരി 1 മുതൽ 15 വരെ
(1200 മകരം 19 മുതൽ കുംഭം 3 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ചെലവുകൾ കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. മനഃസ്വസ്ഥത കുറയും. തൊഴിലിനോടനുബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും വരുമാനം വർദ്ധിക്കും. ശത്രുക്ഷയം വരും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ദാമ്പത്യസൗഖ്യം ഉണ്ടാകും. പൂർവ്വികമായുള്ള ധനം ലഭിക്കാനിടയുണ്ട്. തുടങ്ങുന്ന കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. നിർബന്ധ ബുദ്ധി ഉപേക്ഷിക്കണം. വിശേഷവസ്ത്രങ്ങൾ ലഭിക്കാനിടയാകും. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. കൂടുതൽ അറിവുകൾ നേടാൻ ശ്രമിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനവസരം ലഭിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
നിർബന്ധബുദ്ധി കൂടുതലാകും. മറ്റുള്ളവർക്ക് വിഷമം ഉണ്ടാകുന്ന രീതിയിൽ സംസാരിക്കേണ്ടിവരും. വാക്കുതർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഉദരവ്യാധി, ദന്തരോഗം, നീർക്കെട്ട് ഇവയുണ്ടാകാതെ സൂക്ഷിക്കണം. പാപചിന്തകൾ കൂടുതലാകും. പാഴ്‌ച്ചെലവുകൾ കൂടുതലാകും. നേതൃഗുണം ലഭിക്കും. രാജതുല്യതയുണ്ടാകും. സാമ്പത്തികരംഗം മെച്ചപ്പെടും. പ്രാർത്ഥനകൾക്ക് ഫലം കിട്ടും. കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ധർമ്മാചാരങ്ങൾ പാലിക്കാനാകും. തൊഴിൽരംഗം മെച്ചപ്പെടും. സ്ഥാനമാനങ്ങൾ ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽ സ്വസ്ഥത കുറയും തൊഴിൽ സ്ഥാനത്ത് പാഴ്‌ച്ചെലവുകൾ കൂടുതലാകും. കലഹവാസന ഉണ്ടാകും. കാര്യതടസ്സങ്ങൾ ഉണ്ടാകും. തർക്കവിഷയങ്ങളിൽ പരാജയം ഉണ്ടാകും. നേത്രരോഗം, മുറിവ്, വ്രണം ഇവ സൂക്ഷിക്കണം. തൊഴിൽരംഗത്തുനിന്ന് മാറിനിൽക്കേണ്ട അവസ്ഥയുണ്ടാകാനിടയുണ്ട്. മുൻകോപം നിയന്ത്രിക്കണം. നേതൃസ്ഥാനം ലഭിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. വസ്ത്രവ്യാപാര രംഗം വിപുലപ്പെടുത്താനും, നൂതനതടസ്സങ്ങൾ സ്വീകരിക്കാനും സാധിക്കും. ദുർജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹോദരങ്ങളുമായും അച്ഛനുമായും കലഹങ്ങൾക്കിടയുണ്ട്. ദുർജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനവസരം ലഭിക്കും. സുഖാനുഭവങ്ങൾ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. കീർത്തി ലഭിക്കും. അക്ഷമ കൂടുതലാകും. മൂത്രാശയബന്ധിയായ രോഗങ്ങൾ, അർശ്ശോരോഗം ഇവ ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ധനാഗമം പ്രതീക്ഷിക്കാം. നല്ല അലങ്കാരസാധനങ്ങൾ ലഭിക്കും. ഭാര്യയ്ക്ക്/ ഭർത്താവിന് കലഹവാസന കൂടുതലാകം. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ ലഭിക്കും. അലസത കൂടുതലാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. പണത്തെ സംബന്ധിച്ച് കലഹങ്ങൾക്കിടയുണ്ട്. വാക്‌ദോഷം മൂലമുള്ള ശത്രുത കൂടുതലാകും. നേത്രരോഗം, സന്ധിവേദന ഇവ ശ്രദ്ധിക്കണം. ധർമ്മകാര്യപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ഭൂമിയുടെയും മറ്റും കൈമാറ്റങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. ഭൂമിസംബന്ധിച്ച് കലഹങ്ങൾക്ക് പരിഹാരമാകും. കാര്യസാദ്ധ്യങ്ങൾ മെച്ചപ്പെടും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. ചില ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. ക്ഷമ കുറയും. അച്ഛനുമായി കലഹിക്കേണ്ടതായി വരാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കലഹസ്വഭാവം കൂടുതലാകും. എരിവ് കൂടുതൽ ഉപയോഗിക്കുന്നത് മൂലം ഉദരവ്യാധി ഉണ്ടാകും. ദന്തരോഗവും ശ്രദ്ധിക്കണം. ചില ദുഃഖാനുഭവങ്ങൾക്ക് ഇടയുണ്ട്. ദൂരയാത്രകൾ വേണ്ടിവരും. ചെലവുകൾ കൂടുതലാകും. സുഖാനുഭവങ്ങൾക്ക് കുറവ് വരും. വിശപ്പ് കൂടുതലാകും. പണത്തെ സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾക്ക് കുറവ് വരും. ഈശ്വരപൂജാതാൽപ്പര്യം ഉണ്ടാകും. കീർത്തി കേൾക്കും. മക്കൾ നമ്മളാഗ്രഹിക്കുന്നതുപോലെ വളരും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാനാകും. സജ്ജനങ്ങളുടെ പ്രശംസ ലഭിക്കും. ഏകാന്തത കൂടുതലായി ഇഷ്ടപ്പെടും. നല്ല വാക്‌സാമർത്ഥ്യം കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വാഹനങ്ങൾക്ക് കേടുപാടുകൾ വരാനിടയുണ്ട്. അധമന്മാരായിട്ടുള്ളവരെ ആശ്രയിക്കേണ്ടതായി വരും. പിതൃധനത്തിനോ, പൂർവ്വികമായ ധനത്തിനോ ഹാനി വരാനിടയുണ്ട്. മനഃസ്വസ്ഥത കുറയും. പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. മറ്റുള്ളവർക്കുവേണ്ടി സഹായങ്ങൾ ചെയ്യാനവസരങ്ങൾ വരും. അച്ഛന് ഹിതകരമല്ലാത്ത രീതിയിൽ പ്രവർത്തിക്കേണ്ടതായി വരും. ബന്ധുജനങ്ങളുമായി കലഹത്തിനിടയുണ്ട്. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടാൻ സാധിക്കും. ഐശ്വര്യപ്രദമായ കാര്യങ്ങൾ നടക്കും. ഹൃദയപരമായ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. മദ്ധ്യസ്ഥശ്രമങ്ങൾ വിജയിക്കും. ഭർത്താവ്/ ഭാര്യയിൽ നിന്നും പലവിധ ക്ലേശാനുഭവങ്ങൾ ഉണ്ടാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാനാകും. സത്കർമ്മങ്ങൾ ചെയ്യാനവസരങ്ങൾ ഉണ്ടാകും. എല്ലാവർക്കും സ്വീകാര്യനാകും. കോപാധിക്യം നിയന്ത്രിക്കണം. ബന്ധുജനങ്ങളുമായി അകലാനിടയുണ്ടാകും. സ്വസ്ഥത കുറയും. ചില സമയങ്ങളിൽ ഭീരുത്വം പ്രകടമാക്കും. ആചാരാനുഷ്ഠാനങ്ങൾ ഉപേക്ഷിക്കരുത്. യാത്രകൾ വേണ്ടി വരും. ബുദ്ധിപൂർവ്വം പല കാര്യങ്ങളും ചെയ്യാനാകും. നേതൃഗുണം ഉണ്ടാകും. വിവാഹാലോചനകൾ സഫലമാകും. തൊഴിൽരംഗം അത്ര മെച്ചമല്ല. സഹോദരങ്ങൾക്കും മറ്റും ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. രോഗാരിഷ്ടതകൾ ശ്രദ്ധിക്കണം. നാൽക്കാലികളിൽ നിന്ന് ലാഭം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽസ്ഥാനത്ത് കലഹങ്ങൾക്കിടയുണ്ട്. തൊഴിൽരംഗത്തുനിന്ന് ധനാഗമം ഉണ്ടാകും. വാക്‌സാമർത്ഥ്യം കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. ശത്രുക്കളുമായി ചേർന്ന് പ്രവർത്തിക്കേണ്ടതായി വരും, ഉചിതമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടതായി വരും. വഴിയാത്രയ്ക്കിടയിൽ കലഹങ്ങളുണ്ടാകും. കഴുത്തിനോടനുബന്ധിച്ച് അസുഖങ്ങളുണ്ടാകാനിടയുണ്ട്. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പലതും ചെയ്യാനിടയാകും. അലസത കൂടുതലാകും. വീടുപണിക്ക് തടസ്സങ്ങളുണ്ടാകും. സഹായികൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. പൊതുവേ ശരീരസുഖം കുറയും. ശിൽപ്പവേലകളിൽ നിന്ന് നല്ല ലാഭം പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കഫത്തിന്റെ ഉപദ്രവം കൂടുതലാകും. ശൗര്യം കൂടുതൽ പ്രകടിപ്പിക്കരുത്. സജ്ജനങ്ങളെ നിന്ദിക്കരുത്. മറ്റുള്ളവരുടെ ഹിതത്തിനനുസരിച്ച് പ്രവർത്തിക്കാനാകും. സഹോദരങ്ങളുമായി കലഹത്തിനിടയുണ്ട്. സംസാരത്തിൽ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം. ധനാഗമങ്ങൾ ഉണ്ടാകും. വഞ്ചനകളിൽ ചെന്നുപെടരുത്. ഗൃഹോപകരണങ്ങൾക്ക് കേടുപറ്റാനിടയുണ്ട്. മക്കൾക്ക് സൗഖ്യവും ഉന്നതിയും ഉണ്ടാകും. ചുമ, പനി, ദഹനക്കേട് ഇവ സൂക്ഷിക്കണം. തൊഴിൽരംഗം കുഴപ്പങ്ങൾ കൂടാതെ പോകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനഃസ്വസ്ഥത കുറയും. വീടുപണിക്ക് തടസ്സങ്ങളുണ്ടാകില്ല. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. അച്ഛനുമായി കലഹിക്കേണ്ടതായി വരും. യാതൊരു ലക്ഷ്യവുമില്ലാതെ കുറെ നടക്കുന്ന രീതിയുപേക്ഷിക്കണം. മക്കളെക്കൊണ്ട് മനഃക്ലേശം കൂടുതലാകും. പല തരത്തിലുള്ള അനർത്ഥങ്ങളുണ്ടാകാനിടയുണ്ട്. ചഞ്ചലബുദ്ധിയായിരിക്കും. മുൻകോപം നിയന്ത്രിക്കണം. മടി കൂടുതലാകും. ചെലവുകൾ കൂടുതലാകും. നിർബന്ധബുദ്ധിയുപേക്ഷിക്കണം. തൊഴിൽരംഗം മെച്ചപ്പെടും. നല്ല വാഗ്‌വിലാസത്തോടെ സംസാരിക്കാനാകും. പരമാർത്ഥത്തെ മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വീട്ടിൽ സ്വസ്ഥത കുറയും. ചെലവുകൾ കൂടുതലാകും. അർശ്ശോരോഗം പ്രത്യേകം സൂക്ഷിക്കണം. സുഖാനുഭവങ്ങൾക്ക് കുറവുവരും. ധർമ്മാചാരങ്ങൾക്കും ഉപാസനകൾക്കും ഭംഗം വരും. പാഴ്‌ച്ചെലവുകൾ നിയന്ത്രിക്കണം. ദൂരയാത്രകൾ വേണ്ടിവരും. എല്ലാ രംഗത്തും പരാജയഭീതിയുണ്ടാകും. ദഹനക്കുറവ് അനുഭവപ്പെടും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ചെയ്തുവരുന്ന പ്രവൃത്തികൾ നല്ലവണ്ണം ചെയ്യാനാകും. അനവധി കാലമായി കാണാതിരുന്ന ചില ബന്ധുജനങ്ങളുമായി ബന്ധപ്പെടാൻ സാധിക്കും. ജന്തുക്കളുടെ ഉപദ്രവം സൂക്ഷിക്കണം. വളർത്തുമൃഗങ്ങളിൽ നിന്നും ഉപദ്രവം ഏൽക്കാനിടയുണ്ട്.
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ