ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 06 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.02.2025 (1200 മകരം 24 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം മുതലായവ വരാവുന്ന ദിവസം. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
യാത്രകള്‍ക്കും ഉദ്യമങ്ങള്‍ക്കും മറ്റും തടസം വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ആഹാര കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സഹായങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാകും. അധികാരികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അഭിനന്ദനം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ മുതലായവ എളുപ്പത്തില്‍ ലഭിക്കാവുന്ന ദിനമാണ്. തൊഴില്‍പരമായ അംഗീകാരം വര്‍ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രയും അലച്ചിലും വര്‍ധിക്കാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് മൂലം കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാതെ നോക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന രംഗത്ത് ഉദ്ദേശിച്ച രീതിയില്‍ നേട്ടങ്ങള്‍ വരുവാന്‍ പ്രയാസമാണ്. എന്നാല്‍ സാമ്പത്തികമായി അത്ര മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ധനപരമായ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രധാന വ്യക്തികളുമായി കൂടികാണുവാനും തന്മൂലം നേട്ടങ്ങള്‍ സ്വന്തമാക്കുവാനും കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആത്മവിശ്വാസവും മനസമാധാനവും വര്‍ധിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. വേണ്ടത്ര മുന്നൊരുക്കം ഇല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പരാജയ സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാവുന്ന ദിവസമാണ്. പെരുമാറ്റത്തില്‍ പക്വത നിലനിര്‍ത്തണം. കാര്യസാധ്യത്തിന്‌ അമിത പരിശ്രമം വേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍വ കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലരായി അടുത്തു വരും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2025 ഫെബ്രുവരി 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 07 വെള്ളി) എങ്ങനെ എന്നറിയാം