
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 07 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 07.02.2025 (1200 മകരം 25 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സുഹൃത്ത് ജനങ്ങളില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ വരാവുന്നതാണ്. ക്ഷമാഭാവം നിലനിര്‍ത്തിയാല്‍ കുടുംബ ക്ലേശങ്ങള്‍ കുറയും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പൊതുവില്‍ കാര്യങ്ങള്‍ അനുകൂലമാകുന്ന ദിവസം. ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കപ്പെടുവാന്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ അകലും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രതീക്ഷിക്കാത്ത ചിലവുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ചില പ്രവര്‍ത്തനങ്ങള്‍ക്ക് അവിചാരിതമായ പരിണാമങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്? ഫ്രഞ്ചുകാർ തോറ്റിടത്ത് അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ് നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബ സുഖം, അംഗീകാരം, ധനനേട്ടം മുതലായവ വരാവുന്ന ദിനമാണ്. ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നന്മയും പ്രതീക്ഷാ നിര്‍ഭരമായ അനുഭവങ്ങളും വരാവുന്ന ദിവസമാണ്. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളും പ്രതീക്ഷിച്ച പ്രകാരം മുന്നേറാന്‍ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. സുപ്രധാന പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിനമല്ല.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശ്രദ്ധയും ജാഗ്രതയും കൈവിടാതെ പ്രവര്‍ത്തിക്കണം. സഹ പ്രവര്‍ത്തകരില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വരാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, ആഗ്രഹ സാധ്യം, ബന്ധു സമാഗമം മുതലായവ പ്രതീക്ഷിക്കാം. ആഹ്ളാദകരമായി സമയം ചിലവഴിക്കാന്‍ കഴിയും
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോസുഖം, സാമ്പത്തിക ലാഭം, അംഗീകാരം എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ശത്രുശല്യം വര്‍ധിക്കാന്‍ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹസാധ്യത്തിനു അനുകൂല മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞു വരും. ബന്ധു ജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവര്‍ അനുകൂലരായി പെരുമാറുന്നത് ഗുണം ചെയ്യും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283