
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 08 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 08.02.2025 (1200 മകരം 26 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
മാനസിക സൗഖ്യം, സാമൂഹിക അംഗീകാരം, ആഗ്രഹ സാധ്യം. വ്യാപാര അഭിവൃദ്ധി പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വലിയ അകൽച്ചകൾക്ക് കാരണമാകാതെ ശ്രദ്ധിക്കണം. പ്രധാന ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിർവഹിക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
നഷ്ടമായി എന്നു കരുതിയ ധനം തിരികെ ലഭിക്കും. തൊഴിൽ രംഗത്ത് കാര്യങ്ങള്‍ അനുകൂലമാകും. കുടുംബത്തിലും സുഖകരമായ അനുഭവങ്ങൾ.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആഗ്രഹ തടസ്സം, ഭാഗ്യ ലോപം, പ്രവർത്തന ക്ലേശം. തൊഴിൽ രംഗത്തു മതിയായ ശ്രദ്ധ പുലർത്തണം. സന്നിഗ്ധ ഘട്ടങ്ങളിൽ സഹായങ്ങൾ ലഭിക്കും.
പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്? ഫ്രഞ്ചുകാർ തോറ്റിടത്ത് അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ് നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ നേട്ടം, ഇഷ്ട ഭക്ഷണം, സന്തോഷ സാഹചര്യങ്ങൾ മുതലായവ വരാവുന്ന ദിവസമായിരിക്കും. വാക്കുകൾ അംഗീകരിക്കപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹ സാധ്യം, കുടുംബ സുഖം, സാമ്പത്തിക നേട്ടം മുതലായവ പ്രതീക്ഷിക്കാം. ആഗ്രഹിച്ച വ്യക്തികളെ കണ്ടുമുട്ടാൻ കഴിയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിത ചിലവുകൾ മൂലം വിഷമാവസ്‌ഥ ഉണ്ടായേക്കാം. വൈകിയെങ്കിലും പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കോപത്തോടെയുള്ള സംസാരം ഒഴിവാക്കാതിരുന്നാല്‍ പല ബന്ധങ്ങളിലും വൈഷമ്യങ്ങള്‍ വരാവുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലര്‍ത്തണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. മനസ്സിന് ഉല്ലാസകരമായ രീതിയില്‍ സമയം ചിലവഴിക്കുവാന്‍ കഴിയും. ആരോഗ്യ ക്ലേശങ്ങൾ മാറും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാനസിക സന്തോഷം, ആത്മവിശ്വാസം, കാര്യവിജയം മുതലായവ പ്രതീക്ഷിക്കാം. കുടുംബാനുഭവങ്ങൾ സന്തോഷപ്രദമായിരിക്കും. അഭിനന്ദനങ്ങൾക്കു സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാനവും അലച്ചിലും വർധിക്കും. പതിവിലും യാത്രകൾ വേണ്ടി വരും. പ്രയത്നങ്ങൾക്കു തക്കതായ പ്രതിഫലം ലഭിക്കാൻ പ്രയാസമാകും.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ധനപരമായി അല്പം ബുദ്ധിമുട്ടുകൾ വരാം. അമിത യാത്രകൾ, തൊഴിൽപരമായ അലച്ചിലുകൾ എന്നിവയ്ക്കും സാധ്യത.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283