ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 09 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.02.2025 (1200 മകരം 27 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹജനകമായ അന്തരീക്ഷം ഉണ്ടാകും. ധന നേട്ടം, അംഗീകാരം എന്നിവയും പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ പരാജയം, പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി എന്നിവ വരാവുന്ന ദിവസമാണ്. പൂര്‍ണബോധ്യം ഇല്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ദോഷകരമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴില്‍ രംഗത്തും വ്യക്തിപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉള്ലാസകരമായി സമയം ചിലവഴിക്കുവാന്‍ സാധിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പല കാര്യങ്ങളിലും പ്രാരംഭ തടസം വരാം. ഉദര വ്യാധിക്ക് സാധ്യതയുള്ളതിനാല്‍ ആഹാര നിയന്ത്രണം പാലിക്കണം.

പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്‌? ഫ്രഞ്ചുകാർ തോറ്റിടത്ത്‌ അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ്‌ നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മന സമ്മര്‍ദം കുറയും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും. ആവശ്യമായ സമയത്ത് വേണ്ട സഹായങ്ങള്‍ ലഭ്യമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്ത്രീകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. കാര്യ സാധ്യത്തിനായി പതിവിലും കവിഞ്ഞ പരിശ്രമങ്ങള്‍ വേണ്ടി വന്നേക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന ക്ലേശം, ധന തടസം, അസന്തുഷ്ടി മുതലായവ കരുതണം. പ്രധാന ഉത്തരവാദിത്വങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മത്സരങ്ങള്‍ ഭാഗ്യ പരീക്ഷണങ്ങള്‍ എന്നിവയില്‍ വിജയം പ്രതീക്ഷിക്കാം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത ധനച്ചിലവിനു സാധ്യതയുണ്ട്. കുടുംബപരമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങളില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. അധ്വാനത്തിന് അനുസൃതമായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കാര്യ പരാജയം, അനിഷ്ടാനുഭവങ്ങള്‍, മന ക്ലേശം എന്നിവ വരാവുന്ന ദിനം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടെ അനുകൂലമാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 08 ശനി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 10 തിങ്കൾ) എങ്ങനെ എന്നറിയാം