ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 10 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.02.2025 (1200 മകരം 28 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ സ്വന്തം വാക്കുകളിൽ ശ്രദ്ധിക്കുക. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ പിന്നീട് പശ്ചാത്താപിക്കേണ്ടിവരും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക. പങ്കാളിയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക നില മെച്ചപ്പെടും. ചിലര്‍ നിങ്ങളെ മുതലെടുത്തേക്കാം. ഉദ്യോഗത്തിൽ നിന്ന് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണമിടപാടുകള്‍ മറച്ചുവെക്കാതിരിക്കുക. ഓരോ ഉത്തരവാദിത്തവും ഓരോ വെല്ലുവിളിയാണ്.

പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്‌? ഫ്രഞ്ചുകാർ തോറ്റിടത്ത്‌ അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ്‌ നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെലവ്‌ ഉയർന്നേക്കാം. ചില തടസങ്ങള്‍ നേരിട്ടേക്കാം. പക്ഷെ സഹിഷ്ണുതയ്ക്കും കാര്യങ്ങള്‍ അനുസരിച്ച് മാറാനുമുള്ള കഴിവ് കൊണ്ടും അത്ഭുതങ്ങള്‍ നടക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയ പദ്ധതികള്‍ നിങ്ങള്‍ ആസൂത്രണം ചെയ്യും. വീടിൻ്റെ പണികള്‍ പൂര്‍ത്തിയാക്കും. എത്ര വലിയ എതിരാളികളേയും അനായാസം പിന്നിലാക്കാനാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ചില ബാധ്യതകൾ ഉണ്ടാകും. ചിലപ്പോൾ പല തീരുമാനങ്ങളും ഉപേക്ഷിക്കേണ്ടി വരും. ഉദ്യോഗത്തിൽ സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയ കരാറുകള്‍ തേടിയെത്തും. സാമ്പത്തിക നേട്ടം ഉണ്ടാകും. കുറച്ച് കാലമായി ഉളളില്‍ കൊണ്ടു നടക്കുന്ന അമര്‍ഷമെല്ലാം പുറത്തേക്ക് വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ജീവിതത്തിൽ പുരോഗതി ഉണ്ടാകും. പുതിയ തൊഴിൽ മേഖല കണ്ടെത്തും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അവിചാരിതമായി അമിത ചിലവ് വന്ന് ചേരും. ഓഫീസ് അന്തരീക്ഷം സുഖകരമാവില്ല. പങ്കാളിയിൽ നിന്ന് ആശ്വാസ വാക്കുകൾ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പങ്കാളിയുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യത. പുതിയ അവസരങ്ങള്‍, ക്ഷണം തുടങ്ങിയ തേടിയെത്തും. പക്ഷെ നിങ്ങള്‍ സ്വകാര്യത തേടിയേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും. പ്രിയപ്പെട്ടവരുമായി വാഗ്വാദം ഉണ്ടാകും. കുടുംബത്തിൽ അനുകൂല വാർത്തകൾ ഉണ്ടാകും.

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 09 ഞായര്‍) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള നക്ഷത്രഫലങ്ങൾ