ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2025 ജനുവരി 1 മുതൽ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാരഫലങ്ങൾ
2025 ജനുവരി 1 മുതൽ 15 വരെ (1200 ധനു 17 മുതൽ മകരം 2 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ദാമ്പത്യപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. കഫത്തിന്റെ ഉപദ്രവം, ത്വക്‌രോഗം ഇവ ശ്രദ്ധിക്കണം. ചില ആപത്തുകൾക്കിടയുണ്ട്. കരാർ ജോലിക്കാർക്ക് പുതിയ കരാറുകൾ ലഭിക്കും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടുന്നത് സൂക്ഷിച്ചുവേണം. കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകേണ്ടതായി വരും. ഭാഗ്യാനുഭവങ്ങളുണ്ടാകും. പുതിയ തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചില ധനനഷ്ടങ്ങൾക്കിടയുണ്ട്. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. കാര്യതടസ്സങ്ങളുണ്ടാകും. മനഃസ്വസ്ഥത കുറയും. മക്കളുടെ ജോലി സാദ്ധ്യതകൾ ശരിയാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. കലഹവാസന ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. അലച്ചിലുകൾ കൂടുതലാകും. ഭൂമി കൈമാറ്റങ്ങൾ നഷ്ടത്തിലാകും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. മംഗളകർമ്മങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികരംഗം മെച്ചപ്പെടും. പുതിയ തൊഴിൽസംരംഭങ്ങളിൽ വിജയിക്കും. കാര്യതടസസ്സങ്ങൾ ഉണ്ടാകും. കോപം നിയന്ത്രിക്കണം. ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ ശ്രദ്ധിക്കണം. യാത്രകൾ വേണ്ടിവരും. മനോവ്യാധി കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. സംസാരത്തിൽ ലാളിത്യം പാലിക്കണം. ചില കാര്യങ്ങളിൽ പരാശ്രയം വേണ്ടിവരും. മനസ്സ് ദുശ്ചിന്തകളിലേക്ക് പോകാതെ ശ്രദ്ധിക്കണം. അതിഥികൾ കൂടുതലായി വരും. മറ്റുള്ളവരെ ക്ലേശിപ്പിക്കാതെ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ശൂരത കൂടും. സഹായികളുമായി അകന്ന് കഴിയേണ്ടതായി വരും. സ്ഥാനമാനങ്ങൾ ലഭിക്കും. നേതൃഗുണം ഉണ്ടാകും. ആരോടും പ്രതികൂലമായി പറയരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യമെടുക്കരുത്. പാപകർമ്മങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരാം. തൊഴിൽരംഗം മെച്ചമല്ല. അക്ഷമ കൂടുതലാകും. അർശ്ശോരോഗം, മൂത്രാശയബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. സമ്പത്തും പ്രൗഢിയും ഉണ്ടാകും. രാജതുല്യമായ അവസ്ഥയുണ്ടാകും. സ്ഥിരബുദ്ധിയോടെ പ്രവർത്തിക്കാനാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. ഈശ്വരപൂജാ കാര്യങ്ങളിൽ താൽപ്പര്യം കൂടുതലാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനഃസ്വസ്ഥത കുറയും. ഏകാന്തത കൂടുതലായി ഇഷ്ടപ്പെടും. സ—നോൽപ്പാദനത്തിനായുള്ള ചികിത്സകൾക്ക് ഫലം കിട്ടാൻ താമസം വരും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ വൈകല്യം ഉണ്ടാകും. അലസത കൂടുതലാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. ഗൃഹനിർമ്മാണത്തിൽ തെറ്റ് പറ്റും. ബന്ധുക്കളുമായി അകന്ന് നിൽക്കേണ്ടതായി വരും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. മംഗളകർമ്മങ്ങൾക്കിടയുണ്ട്. കൃഷികാര്യങ്ങളിൽ നിന്ന് ധനാഗമം ഉണ്ടാകും. യാത്രാക്ലേശങ്ങളുണ്ടാകും. അലസത വർദ്ധിക്കും. ഉൾഭയം കൂടുതലാകും. ആരേയും നിന്ദിച്ച് സംസാരിക്കരുത്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഖാനുഭവങ്ങൾക്ക് കുറവ് വരും. കലഹവാസന കൂടുതലാകും. വീട്ടിൽനിന്ന് മാറിനിൽക്കേണ്ട സ്ഥിതിയുണ്ടാകും.കാലിനും മോണയ്ക്കും ഉള്ള അസുഖങ്ങൾ ശ്രദ്ധിക്കണം. അധികച്ചെലവുകൾ ഉണ്ടാകും. ശത്രുജയം ഉണ്ടാകും. അഭിമാനബോധം കൂടുതലാകും. പലതരത്തിലുള്ള ക്ലേശങ്ങൾ ഉണ്ടാകും. ഭയം കൂടുതലാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. നേതൃപാടവം പ്രകടമാക്കാൻ പറ്റും. യാത്രകൾ വേണ്ടിവരും. പിതൃസ്വത്തുക്കളോ, പൂർവ്വികമായ മറ്റ് സ്വത്തുക്കളോ നഷ്ടപ്പെടാനിടയുണ്ട്. അധമന്മാരെ ആശ്രയിക്കേണ്ടതായി വരും. പുതിയ വീടിനുള്ള യോഗം ഉണ്ട്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചെലവുകൾ കൂടുതലാകും. നാൽക്കാലി വളർത്തലിൽ ലാഭമുണ്ടാകും. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ചില സുഖാനുഭവങ്ങൾക്കിടയുണ്ട്. തൊഴിൽരംഗത്ത് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. സാഹസപ്രവൃത്തികൾ ചെയ്യാനിടവരും. ഉത്സാഹം വർദ്ധിക്കും. സജ്ജനങ്ങളുടെ ആദരവ് ലഭിക്കും. ബുദ്ധിസാമർത്ഥ്യം കൊണ്ട് ധനാഗമം ഉണ്ടാകും. ഇഷ്ടമുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാകും. സാഹിത്യാസ്വാദനത്തിനവസരം ലഭിക്കും. അന്യന്മാരെ ആശ്രയിക്കേണ്ടതായി വരും. പാപകർമ്മങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരും. മദ്ധ്യസ്ഥശ്രമങ്ങൾ വിജയിക്കും. പൂജ്യത ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്വസ്ഥത കുറയും. അഗ്നിയുടെ ഉപദ്രവം സൂക്ഷിക്കണം. ഒടിവ്, ചതവ്, മുറിവ്, നെഞ്ചിനകത്തുണ്ടാകുന്ന പ്രയാസങ്ങൾ ഇവ ശ്രദ്ധിക്കണം. അമ്മയുമായി കലഹിക്കാനുള്ള സാദ്ധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാവാതെ വരും. വിശേഷ അലങ്കാരസാധനങ്ങൾ ലഭിക്കാനിടയുണ്ട്. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. ശരീരകാന്തിയും ബുദ്ധിവികാസവും ഉണ്ടാകും. കലാസ്വാദനത്തിനിടവരും. പുരാണേതിഹാസങ്ങൾ പാരായണം ചെയ്യാനും, കൂടുതലറിവ് നേടാനും ഇടയാകും. മറ്റുള്ളവർക്ക് ഉപദ്രവമായിട്ടുള്ളതൊന്നും ചെയ്യരുത്. അരുചികരമായതും അപ്രിയമായതുമായവ ഭക്ഷിക്കരുത്. ഉപാസനകൾക്ക് ഭംഗം വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തലമുടി കൊഴിഞ്ഞുപോകാനിടയുണ്ട്. ശൂരത കൂടുതലാകും. ക്ഷമയും ദയയും കുറയും. കോപം നിയന്ത്രിക്കണം. അഭിമാനക്ഷയം ഉണ്ടാകാതെ ശ്രദ്ധിക്കണം. പലവിധ രോഗാരിഷ്ടതകൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. ആചാരാനുഷ്ഠാനങ്ങളിൽ ദുഷ്‌കർമ്മങ്ങൾക്ക് താൽപ്പര്യം കൂടുതലാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാവും. സംസാരത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സുഖാനുഭവങ്ങൾക്ക് കുറവ് വരും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. തന്റെ മനസ്സിലുള്ള കാര്യങ്ങൾ പുറത്തുപറയാനാകാതെ വിഷമിക്കും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ ഉണ്ടാകും. പലവിധ ഭാഗ്യാനുഭവങ്ങൾക്കും ഇടയുണ്ട്. മനസ്സിന് സ്വസ്ഥതയും സമാധാനവും കിട്ടും. മക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ഭാര്യാഭർത്തൃകലഹങ്ങൾ പരിഹരിക്കപ്പെടാൻ ഇടയുണ്ട്. ഉദരവ്യാധി, നേത്രരോഗം ഇവ ശ്രദ്ധിക്കണം. നല്ല വാക്കുകൾ പറഞ്ഞ് കാര്യസാദ്ധ്യങ്ങളുണ്ടാകും. ബന്ധുജന സഹായം ലഭിക്കും. വീടിന് ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. ആഗ്രഹിച്ച വിവാഹങ്ങൾ നടക്കും. അലങ്കാരസാധനങ്ങൾ വാങ്ങാനാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അഗ്നിഭീതിയും വിഷഭീതിയും ഉണ്ടാകും. ദൂരദേശങ്ങളിൽ പോകാനിടവരും. സ്വജനങ്ങളുമായി അകന്നുനിൽക്കാനിടയുണ്ട്. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. ധനാഗമങ്ങൾ ഉണ്ടാകും. കലഹഭയം ഉണ്ടാകും. സ്ഥാനമാനങ്ങൾ, സ്ഥാനക്കയറ്റം ഇവ ലഭിക്കും. പ്രാർത്ഥനകൾക്ക് ഫലം കാണും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. സത്കർമ്മങ്ങൾ കൊണ്ട് ഫലം ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. വായ്പകൾ, മറ്റ് സഹായങ്ങൾ ഇവ ലഭിക്കും. മക്കളുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും. ശത്രുഭയം ഉണ്ടാകും. വാതബന്ധിയായ അസുഖങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടങ്ങളുണ്ടാകും. ബന്ധുജനങ്ങൾക്കാപത്തുകൾ ഉണ്ടാകാനിടയുണ്ട്. ദൂരയാത്രകൾ ഒഴിവാക്കണം. ധർമ്മാചാരങ്ങൾക്ക് മുടക്കം വരും. പ്രതിസന്ധിഘട്ടങ്ങളിൽ ആത്മധൈര്യം വർദ്ധിക്കും. കൊടുക്കൽവാങ്ങലുകളിൽ വലിയ ലാഭം പ്രതീക്ഷിക്കരുത്.
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO