ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 05 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 05.01.2025 (1200 ധനു 21 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രഭാതത്തിൽ ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം. ഉച്ച കഴിഞ്ഞാൽ ദിവസാനുകൂല്യം കുറഞ്ഞേക്കാം. ആരോഗ്യ ക്ലേശം, അധ്വാന വൈഷമ്യം മുതലായവയും കരുതണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ബന്ധുഗുണം വര്‍ധിക്കും. തൊഴില്‍പരമായി നല്ല അനുഭവങ്ങൾ. ഭാഗ്യപുഷ്‌ടി ഉണ്ടാകും. ഭൂമിയില്‍ നിന്നോ കൃഷിയിൽ നിന്നോ ധനലാഭം സിദ്ധിക്കും .
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസത്തുടക്കത്തിൽ അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. ഉച്ച കഴിഞ്ഞാൽ ഇഷ്ടജന സമാഗമം, കാര്യസാധ്യം, അംഗീകാരം.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. കലാ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തിയും അംഗീകാരവും ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രഭാതത്തിൽ മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ഉച്ചകഴിഞ്ഞാൽ അനുകൂല്യക്കുറവ്, യാത്രാ തടസ്സം, തൊഴിൽ മാന്ദ്യം മുതലായവയ്ക്ക് സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പണമിടപാടുകളില്‍ നേട്ടം. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. തൊഴിലില്‍ പുരോഗതി.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യപരാജയം, പ്രവത്തനക്ലേശം. മധ്യാഹ്നത്തിൽ 2 മണി കഴിഞ്ഞാൽ ഇഷ്ടാനുഭവങ്ങൾ, ആഗ്രഹ സാധ്യം, അംഗീകാരം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ശ്വാസ സംബന്ധമായ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ കഴിവതും ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രഭാതത്തിൽ മനഃസന്തോഷവും കാര്യസാധ്യവും വരാവുന്ന ദിനം. ഉച്ച കഴിഞ്ഞാൽ പ്രതികൂല അനുഭവങ്ങൾക്കും ആത്മവിശ്വാസക്കുറവിനും സാധ്യത.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തിൽ കാര്യവിഘ്നം, ധനതടസ്സം മുതലായവ കരുതണം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാൽ കാര്യവിജയം, അനുകൂല അനുഭവങ്ങൾ, കുടുംബസുഖം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസികമായ സന്തോഷം വര്‍ധിക്കും. ആഗ്രഹങ്ങൾ എളുപ്പത്തിൽ സാധിക്കാൻ കഴിയും. മധ്യാഹ്നത്തിൽ 2 മണി കഴിഞ്ഞാൽ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാല താമസം, ശാരീരിക വൈഷമ്യം, അലച്ചിൽ. മധ്യാഹ്നത്തിൽ 2 മണി കഴിഞ്ഞാൽ കാര്യവിജയവും സന്തോഷവും അംഗീകാരവും ലഭിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO