ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 04 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.01.2025 (1200 ധനു 20 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണ സുഖം മുതലായവ പ്രതീക്ഷിക്കാം. ധനവും പ്രശസ്തിയും വർധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധന നേട്ടം, സന്തോഷം, തൊഴിൽ ലാഭം മുതലായവ വരാവുന്ന ദിനം. ദൈവാധീനവും ഭാഗ്യവും വർധിക്കുന്നതിനാൽ അനുകൂലമായ അനുഭവങ്ങൾ ഉണ്ടാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജാഗ്രതയോടെ പെരുമാറിയാൽ തൊഴിലിൽ വൈഷമ്യം ഒഴിവാകും. ശുഭചിന്തകളോടെ ദിവസാനുഭവങ്ങളെ സമീപിക്കുക.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിരസമായ ദിനാനുഭവങ്ങൾ മനസ്സിനെ മടുപ്പിക്കാൻ ഇടയുണ്ട്. പ്രതീക്ഷിച്ച പ്രകാരമുള്ള വിജയം പ്രധാന കാര്യങ്ങളിൽ ഉണ്ടാകണമെന്നില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇടപെടുന്ന കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. ദാമ്പത്യവും പ്രണയവും സന്തോഷകരമായ അനുഭവങ്ങൾ നൽകും. ആത്മവിശ്വാസം വർധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിൽ വിചാരിച്ച വിധം കാര്യങ്ങൾ കൊണ്ടുപോകാൻ കഴിയും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സമ്പത് ക്ലേശം അകലും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലകാര്യങ്ങളിലും ഉദ്ദേശിച്ച ഫലസിദ്ധി ഉണ്ടാകണം എന്നില്ല. അധിക ചിലവുകളും കുടുംബ വൈഷമ്യങ്ങളും അലട്ടാൻ ഇടയുള്ള ദിനമാണ്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ പരാജയം, അഭിമാന ക്ഷതം, യാത്രാ വൈഷമ്യം മുതലായവ വരാവുന്ന ദിനമാണ്. സൂക്ഷ്മതയോടെ ഇടപെട്ടാല്‍ പരാജയ സാധ്യത കുറയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണപരമായ പരിവർത്തനങ്ങളും അനുഭവങ്ങളും പ്രതീക്ഷിക്കാം. സ്വന്തം കഴിവുകൾ അംഗീകരിക്കപ്പെടുന്നതിൽ ആത്മവിശ്വാസം തോന്നും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. പ്രതീക്ഷിച്ച വായ്പ്പകള്‍, സാമ്പത്തിക ഇടപാടുകള്‍ മുതലായവയില്‍ തടസാനുഭവങ്ങള്‍ കരുതണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാഹചര്യങ്ങള്‍ അനുകൂലമായി പരിവര്‍ത്തിതമാകും. ആനുകൂല്യം, അഭിനന്ദനം മുതലായവയ്ക്കും സാധ്യത കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധങ്ങള്‍ വിരസമായി തീരാന്‍ ഇടയുണ്ട്. എളുപ്പത്തില്‍ നേടാവുന്ന കാര്യങ്ങള്‍ക്കു പോലും അമിത അധ്വാനം വേണ്ടി വന്നേക്കാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO