സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനാഗമങ്ങൾക്ക് തടസ്സം വരും. സ്ഥാനമാനങ്ങൾ ലഭിക്കും. പ്രാർത്ഥനകൾക്ക് ഫലം കാണും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. സഹോദരങ്ങളുമായുള്ള കലഹങ്ങൾ തുടരും. വാതരോഗങ്ങൾക്ക് പ്രത്യേകിച്ച് ശരീരം വിറയ്ക്കുന്ന രോഗത്തിന് നല്ല ചികിത്സ തേടണം. കലഹങ്ങൾ കൂടുതലാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. ഗവൺമെന്റുമായി ബന്ധപ്പെട്ട കരാർ ജോലികൾ ലഭിക്കാനിടയുണ്ട്. ഉദരബന്ധിയായ ശസ്ത്രക്രിയകൾ നടത്താം. വിദ്യാർത്ഥികൾക്ക് അലസതയുണ്ടാകും. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും. ക്രയവിക്രയങ്ങൾ നടക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാഭ്യാസത്തിൽ ക്ലേശങ്ങൾ ഉണ്ടാകും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. മനഃക്ലേശം കൂടൂതലാകും. ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ചാധി പിടിക്കും. വ്രണങ്ങൾ, നെഞ്ചിനകത്തുണ്ടാകുന്ന പ്രയാസങ്ങൾ, താഴ്ന്ന രക്തസമ്മർദ്ദം ഇവ ശ്രദ്ധിക്കണം. മാനക്ഷയത്തിന് സാധ്യതകളുണ്ട്. മനസ്സിന് ആഘാതമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ധനപുഷ്ടിയുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. കാൽനടയാത്രയിൽ വൈഷമ്യങ്ങളുണ്ടാക്കും. മംഗളകർമ്മങ്ങൾക്കുള്ള തടസ്സങ്ങൾ മാറിക്കിട്ടും. അപവാദങ്ങൾ കേൾക്കേണ്ടതായിവരും. തൊഴിൽരംഗം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. അധികാരസ്ഥാനങ്ങളിൽ നിന്നുള്ള ഇടപെടലുകൾ ബുദ്ധിമുട്ടുകളുണ്ടാക്കും. കമിതാക്കൾ തമ്മിൽ പിണങ്ങാനിടയുണ്ട്. നേത്രരോഗം, ഉദരവ്യാധികൾ തുടങ്ങിയവ ശ്രദ്ധിക്കണം. എപ്പോഴും കലഹസ്വഭാവമായിരിക്കും. ബന്ധുക്കളോടുള്ള വിരോധം കൂടുതലാകും. ചെറിയ മനഃസന്തോഷം ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കും. പൊതുപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകൾ വിഷമത്തിലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങും. തൊഴിൽസ്ഥലത്തെ കലഹം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്. പാപകർമ്മങ്ങൾ ചെയ്യാൻ താൽപ്പര്യം കൂടുതലാകും. അന്യദേശത്ത് താമസിക്കാനുള്ള അവസരം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? അങ്ങ് തായ്‌ലൻഡിലുമുണ്ട് ഒരു അയോധ്യ, രാമായണവും ശ്രീരാമനുമായും അടുത്ത ബന്ധമുള്ള ഒരു നഗരം | Ayutthaya Kingdom Thailand
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വഴിയാത്രയ്ക്കിടയിൽ പ്രയാസങ്ങളുണ്ടാകും. ഉദരവ്യാധികൾ, വായുകോപം, കാലുവേദന ഇവ കൂടുതലാകും. ശത്രുക്കളോട് അടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കലഹഭയം എപ്പോഴും ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. കാര്യസാദ്ധ്യങ്ങൾ പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർക്ക് അപവാദം മൂലം സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. മരണതുല്യമായ അവസ്ഥകൾ ഉണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ത്വക്ക് ബന്ധിയായ അസുഖങ്ങൾ ശ്രദ്ധിക്കണം. സഹോദരബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. പുനർവിവാഹം വേണ്ടവർക്ക് ശ്രമം തുടങ്ങാം. സന്താനലബ്ധിക്കായുള്ള ശസ്ത്രക്രിയകൾ ഒഴിവാക്കണം. ഓഫീസുകളിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതലാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. അൽപ്പമായ ചില ധനാഗമങ്ങൾക്കിടയുണ്ട്. മക്കളുടെ രോഗാവസ്ഥകൾ ശ്രദ്ധിക്കണം. ശത്രുഭീതി കൂടുതലാകും. കാര്യതടസ്സങ്ങൾ ഉണ്ടാകുമെങ്കിലും നിശ്ചയദാർഢ്യം തരണം ചെയ്യാനാകും. ബന്ധുജനങ്ങളുടെ സഹകരണം ലഭിക്കും. അധികാരസ്ഥാനത്തുള്ളവർക്ക് കാര്യക്ഷമതയോടെ പ്രവർത്തിക്കാനാകും. ദൂരയാത്രകൾ വേണ്ടിവരും. അലച്ചിൽ കൂടുതലാകും. വീഴാതെ ശ്രദ്ധിക്കണം. വാക്‌ദോഷം ശ്രദ്ധിക്കണം. സുഖകാര്യങ്ങളിൽ താൽപ്പര്യം കൂടുതലാകും. കാര്യങ്ങൾക്ക് മന്ദത അനുഭവപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പഴകിയ രോഗങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ചെറിയ കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനമാനങ്ങൾക്കനുസരിച്ച് ആദരവ് ലഭിക്കും. ആജ്ഞാസിദ്ധിയും കാര്യപ്രാപ്തിയും ഉണ്ടാകും. വലിയ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. വഴിയാത്രകൾ കൂടുതലായി വേണ്ടിവരും. ബന്ധനാവസ്ഥ വരെയുണ്ടാകും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. നീചജനങ്ങളുമായി ബന്ധപ്പെടേണ്ടതായിവരും. പനി, ചുമ, ഉദരവ്യാധി, രക്തസ്രാവം ഇവയ്ക്ക് സാധ്യതയുണ്ട്.വീട്ടിൽ കുറച്ച് അസ്വസ്ഥതകൾ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. എരിവുരസത്തിൽ കൂടുതൽ താൽപ്പര്യം ഉണ്ടാകും. അന്യദേശവാസം വേണ്ടിവരും. ചില ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ആരെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുമോ എന്ന ഭയം രക്ഷിതാക്കളിൽ മാനസിക പ്രശ്നമാകുന്നോ?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ഓഫീസുകളിൽ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. ഭൂമികൈമാറ്റങ്ങളും മറ്റു ക്രയവിക്രയങ്ങളും നടക്കും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വാക്‌സാമർത്ഥ്യം കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. വളരെക്കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും. ധനധാന്യ സമൃദ്ധിയുണ്ടാകും. മക്കൾ അടുത്തില്ലാത്തതിന്റെ വിഷമം കൂടുതലാകും. ത്വക്‌രോഗം പ്രത്യേകം ശ്രദ്ധിക്കണം. ഭാര്യാ/ഭർത്തൃവീടുകളിൽ നിന്ന് കിട്ടാനുള്ള പണം കിട്ടും. പോലീസുകേസുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴിൽ സ്ഥാനത്ത് അധികാരികളുടെ പരിശോധന കൂടുതലാകും. യാത്രകൾ വേണ്ടിവരും. പൂർവ്വിക സ്വത്തുക്കൾക്ക് നാശം വരും. മനഃസ്വസ്ഥത കുറയും, വിവാഹാലോചനകൾ നടത്താം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനോദുഃഖങ്ങൾ കൂടുതലാകും. വീട്ടിൽ സ്വസ്ഥത കുറയും. ധനനഷ്ടങ്ങൾ ഉണ്ടാകും. എല്ലാവരോടും കലഹമനോഭാവം ആയിരിക്കും. ഇഷ്ടമുള്ള ആഹാരപാനീയങ്ങൾ ലഭിക്കും. നല്ല ഉറക്കം ലഭിക്കും. അനുഭവ യോഗക്കുറവ് നല്ല വണ്ണം ഉണ്ടാകും. കഠിനവാക്കുകൾ നല്ലപോലെ ഉപയോഗിച്ച് സംസാരിക്കും. അഗ്നിബാധ സൂക്ഷിക്കണം. മനോവിചാരം മൂലം ആധിവ്യാധികൾ ഉണ്ടാകും. കള്ളന്മാരുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. അധികാരികൾക്ക് കൊടുത്ത പരാതികളിൽ നടപടിയുണ്ടാകും. വായ്പകൾ കിട്ടാൻ കാലതാമസം വരും. മക്കളെക്കൊണ്ടുള്ള ക്ലേശങ്ങൾ കൂടുതലാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വഞ്ചനയിലും ചതിവിലും പെടാതെ സൂക്ഷിക്കണം. ധനനാശങ്ങൾ ഉണ്ടാകും. ധനാഗമവും ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുക്കളോടുള്ള കലഹവും വാക്‌ദോഷം മൂലമുള്ള മറ്റുകലഹങ്ങളും കൂടുതലാകും. വിവാഹാലോചനകളുമായി മുന്നോട്ടുപോകാം. പുതിയ വീടിനായുള്ള യോഗമുണ്ട്. നാൽക്കാലകളെക്കൊണ്ട് മെച്ചം കിട്ടും. വഴിവിട്ടുള്ള ചെലവുകൾ നിയന്ത്രിക്കണം. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. തൊഴിൽ സ്തംഭനം ഉണ്ടാകും. വീട്ടിൽ അസ്വസ്ഥതകളുണ്ടാകും. സാഹസിക കർമ്മങ്ങളിൽ താൽപ്പര്യം കൂടുതലാകും. രോഗാരിഷ്ടകൾ പ്രത്യേകം ശ്രദ്ധിക്കണം. പലവിധ അനർത്ഥങ്ങൾക്കും ഇടയുണ്ട്. മനഃസ്വസ്ഥത കുറയും. ദുർവ്യയങ്ങൾ കൂടുതലാകും. വഴിയാത്രകൾ കൂടുതലായി വേണ്ടിവരും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരമാണ്. വിദ്യാർത്ഥികൾക്ക് അലസതയും മടിയും കൂടുതലാകും.
YOU MAY ALSO LIKE THIS VIDEO, കമ്പിയില്ലാ കമ്പി (Telegram) മുതൽ ഡയൽ ഫോൺ വരെ, ഇതാ ടെലഫോണിന്റെ ചരിത്രം; ശിലാ മ്യൂസിയം എന്ന അത്ഭുതം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശരീരത്തിന് ശക്തിക്കുറവ് അനുഭവപ്പെടും. ധനാഗമങ്ങൾ ഉണ്ടാകും. ചില ധനനഷ്ടങ്ങൾക്കിടയുണ്ട്. ബന്ധുജനസഹകരണം ഉണ്ടാകും. ചില ബന്ധുക്കളുടെ ദുഃഖാനുഭവങ്ങൾ തങ്ങളേയും ബാധിക്കും. ഒന്നിലും തൃപ്തിയും സന്തോഷവും തോന്നുകയില്ല. പുതിയ വീടിനായി ശ്രമിക്കാം. ശത്രുപീഡകൾ കൂടുതലാകും. രോഗാരിഷ്ടതകൾ പ്രത്യേകം ശ്രദ്ധിക്കണം. പലവിധ അനർത്ഥങ്ങൾക്ക് ഇടയുണ്ട്. മനഃസ്വസ്ഥത കുറയും. ദുർവ്യയങ്ങൾ കൂടുതലാകും. വഴിയാത്രകൾ കൂടുതലായി വേണ്ടിവരും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരമാണ്. വിദ്യാർത്ഥികൾക്ക് അലസതയും മടിയും കൂടുതലാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും ഫലം കുറയും. സുഖാനുഭവങ്ങൾ ഉണ്ടാകും. അധികാരലബ്ധിക്ക് താമസമില്ല. വാക്‌ദോഷം പ്രത്യേകം ശ്രദ്ധിക്കണം. പല പ്രകാരത്തിലുള്ള ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. മനഃസന്തോഷം കിട്ടും. ദാമ്പത്യസൗഖ്യം, സന്താനസൗഖ്യം ഇവയുണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. ദൂരയാത്രകൾ വേണ്ടിവരും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും ഈശ്വരാധീനത്താൽ തരണം ചെയ്യാനാകും. ഗൃഹനിർമ്മാണം തുടങ്ങാം. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽസാദ്ധ്യതകളുണ്ട്. വിദേശജോലിക്കായി ശ്രമിക്കാം. കച്ചവടങ്ങൾ നല്ല നിലയിൽ നടക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എല്ലാകാര്യങ്ങൾക്കും തടസ്സങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. പ്രാർത്ഥനകൾക്ക് സാമാന്യരീതിയിൽ ഫലം കാണും. ആധിവ്യാധികൾക്ക് കുറവ് വരും. ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. കളത്രസുഖം ലഭിക്കും. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും. ധർമ്മകാര്യപ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാനാകും അലച്ചിലും ബുദ്ധിമുട്ടും കൂടുതലാകും. വീടിന്റെ അറ്റകുറ്റപ്പണിയിൽ ധനനഷ്ടം ഉണ്ടാകും. ബന്ധുജനങ്ങൾക്ക് ആപത്തുകൾക്കിടയുണ്ട്. മനഃസ്വസ്ഥത കുറയും. ശത്രുവർദ്ധനയുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും, അവിടെ കലഹത്തിന് കുറവ് വരുകയില്ല. ചില റിക്കാർഡുകൾ അഗ്നിബാധ കൊണ്ടും മറ്റും നശിക്കാനിടയുണ്ട്. ചെലവുകൾ കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സം വരും.
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും