സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 22 മുതല്‍ 28 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. സല്‍കര്‍മാനുഷ്ഠാനങ്ങളും പുണ്യകര്‍മങ്ങളില്‍ ഭാഗഭാക്കാകുവാനുള്ള ഭാഗ്യവും ലഭിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. പുത്രനോ പുത്രിക്കോ ഉന്നതിയും സന്താനസുഖവും അനുഭവപ്പെടും. സ്വത്ത് ഭാഗം വച്ച് കിട്ടാനിടുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പരീക്ഷകളിലും മറ്റു മത്സരങ്ങളിലും വിജയിക്കും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ഗൃഹം മോടി പിടിപ്പിക്കുകയൊ ചെയ്യും. പുതിയ വാഹനം വാങ്ങുവാന്‍ കഴിയും. അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. വിവാഹകാര്യങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതായി വരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികാഭിവൃദ്ധിയും കര്‍മരംഗത്ത് അംഗീകാരവും ഉണ്ടാകും. പലതരത്തിലുള്ള പ്രശംസയ്‌ക്കു പാത്രമാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. പ്രവര്‍ത്തന വിജയം. ജനമധ്യത്തില്‍ അംഗീകാരം ഉത്സാഹ വര്‍ധനവ്, വാക്കിന് മികവ് എന്നിവ അനുഭവപ്പെടും. ശത്രുക്കള്‍ നിഷ്പ്രഭരായിത്തീരും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? അങ്ങ് തായ്‌ലൻഡിലുമുണ്ട് ഒരു അയോധ്യ, രാമായണവും ശ്രീരാമനുമായും അടുത്ത ബന്ധമുള്ള ഒരു നഗരം | Ayutthaya Kingdom Thailand
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്ഥലമാറ്റം ഉണ്ടാവുകയൊ തൊഴില്‍പരമായ ചുമതലകള്‍ വര്‍ധിക്കുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കുമെങ്കിലും തൃപ്തികരമായ അഭിവൃദ്ധിയൊ സുരക്ഷിതത്വമൊ അനുഭവപ്പെടുകയില്ല. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടുകയും സമൂഹത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കുകയും ചെയ്യും. വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്കു മാസാവസാനത്തോടു കൂടി യാത്രാകാര്യങ്ങള്‍ നടപ്പിലാകും. അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മത്സരപരീക്ഷകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവാനും കഴിവുകള്‍ക്ക് അംഗീകാരം നേടുവാനും കഴിയും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും. വസ്തു സംബന്ധമായുള്ള കൈമാറ്റങ്ങള്‍ ഡോക്യുമെന്ററുകളുടെ അപൂര്‍ണതയാല്‍ താല്‍ക്കാലികമായി തടസ്സപ്പെടും.
YOU MAY ALSO LIKE THIS VIDEO, ആരെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുമോ എന്ന ഭയം രക്ഷിതാക്കളിൽ മാനസിക പ്രശ്നമാകുന്നോ?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല പ്രകാരത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. സന്താനങ്ങളെച്ചൊല്ലി വേവലാതിപ്പെടും. കരാറിടപാടുകളില്‍ നഷ്ടം സംഭവിച്ചേക്കാം. ചെറിയ കുട്ടികള്‍ക്ക് പലതരം അസുഖങ്ങള്‍ വന്നേക്കാം. മാതാവിന് ദേഹാരിഷ്ടം വന്നേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂലസമയമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും. താമസസ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും. സന്താനങ്ങളെ ഉന്നതപദവിയില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ശാരീരിക മാനസിക സുഖമുണ്ടാകും. സത്കീര്‍ത്തിയും കര്‍മപുരോഗതിയുമുണ്ടാകും. ഈശ്വര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്. ഏറെ നാളായി തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളില്‍ അന്തിമ വിജയം കൈവരിക്കും.
YOU MAY ALSO LIKE THIS VIDEO, കമ്പിയില്ലാ കമ്പി (Telegram) മുതൽ ഡയൽ ഫോൺ വരെ, ഇതാ ടെലഫോണിന്റെ ചരിത്രം; ശിലാ മ്യൂസിയം എന്ന അത്ഭുതം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് സഹകരണം കുറയും. വാക്കു പാലിക്കാന്‍ കഴിയാതെ വിഷമിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് വരുമാനമുണ്ടാകും. അകാരണമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. മനസ്സിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ കേട്ട് മനസ്സ് വേദനിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. സന്താനഭാഗ്യമുണ്ടാകും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിപണനരംഗത്ത് വന്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗൃഹനിര്‍മാണം പുരോഗമിക്കും. രക്തദൂഷ്യസംബന്ധമായി ചില്ലറ അസുഖങ്ങള്‍ വന്നുചേരും. കലാകാരന്മാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും അനുയോജ്യകാലമാണ്. കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും