സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 4 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. ജോലി ഭാരം വളരെ കൂടുതലാകും. ജനമധ്യത്തില്‍ സ്വാധീനം വര്‍ധിക്കും. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. ഉല്ലാസയാത്രകളോ തീര്‍ത്ഥാടനമോ നടത്താന്‍ പരിപാടിയിടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. വിവാഹാവശ്യത്തിന് പരസ്യങ്ങളെ ആശ്രയിക്കാനിടയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗം പ്രതീക്ഷിക്കുന്നവര്‍ക്ക് കാര്യം സഫലമാകും. വളരെ കാലങ്ങളായി നിലനില്‍ക്കുന്ന കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. ഭാര്യയെ പിരിഞ്ഞുനില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സര്‍ക്കാരില്‍നിന്ന് ചില അനുകൂല ഉത്തരവുകള്‍ പ്രതീക്ഷിക്കാം. ഓഹരികളില്‍ പണം ചെലവഴിക്കും. മറ്റുള്ളവര്‍ക്ക് പല ഉപദേശങ്ങളും നല്‍കുന്നതാണ്. വീട്ടില്‍ തസ്‌കര ശല്യം ഉണ്ടായേക്കാം. എല്ലാ ഗുണങ്ങള്‍ക്കിടയിലും മനസ്സ് അകാരണമായി വ്യാകുലപ്പെടും.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ ആൾക്കൂട്ട വിചാരണയാൽ തൂക്കിലേറ്റപ്പെട്ട ഏക ആന, അതും ഒരു പിടിയാന, എന്തിനെന്നോ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഉദരസംബന്ധമായ അസുഖങ്ങള്‍ വന്നുചേരും. അതിര്‍ത്തി തര്‍ക്കം കാരണം അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളുണ്ടാകും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ നേട്ടങ്ങളുണ്ടാകും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധാര്‍മികകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രദര്‍ശിപ്പിക്കും. ദൈവികമായ കാര്യങ്ങള്‍ക്ക് പണവും സമയവും കണ്ടെത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ട്രാവലിങ് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബജനങ്ങളുമായി ഭിന്നാഭിപ്രായം വന്നേക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. വാഹനങ്ങളില്‍നിന്ന് ആദായം ലഭിക്കും. മംഗളകര്‍മങ്ങളില്‍ പങ്കുകൊള്ളും. സ്‌നേഹിതരില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. മാസാവസാനം സാമ്പത്തികമായി പ്രയാസങ്ങള്‍ വന്നുചേരും.
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശത്രുക്കളുടെ പ്രവര്‍ത്തനഫലമായി മനഃസ്വസ്ഥത കുറയും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. കാലിനോ നടുവിനോ ചില രോഗങ്ങള്‍ ബാധിച്ചെന്നു വരും. സഹോദരരുമായി തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ട്. എഴുത്തുകള്‍ മുഖേന ധനലാഭമുണ്ടാകും. പിതാവിനും സഹോദരങ്ങള്‍ക്കും വേണ്ടി കൂടുതല്‍ പണം ചെലവഴിക്കുന്നതാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചില അമൂല്യസാധനങ്ങള്‍ അധീനതയില്‍ വന്നുചേരും. സുഖഭോഗങ്ങള്‍ക്കായി ചെലവഴിക്കും. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ടതായി വരും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തും. സന്താനങ്ങളുടെ കാര്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടിവരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടും. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. മലഞ്ചരക്ക് വ്യവസായം നടത്തുന്നവര്‍ക്ക് കൂടുതല്‍ ആദായം പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതസ്ഥാനമാനാദികള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ഭൂമി അധീനതയില്‍ വന്നുചേരും.
YOU MAY ALSO LIKE THIS VIDEO, ഷെയ്ഖ് ഹസീന | ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ബംഗ്ലാ ഉരുക്കുവനിത അഞ്ചാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പലവിധ സുഖഭോഗങ്ങളും അനുഭവിക്കും. ശത്രുക്കളില്‍ നിന്ന് സാമ്പത്തിക ലബ്ധി പ്രതീക്ഷിക്കാം. സമൂഹത്തില്‍ സ്വാധീനവും പ്രശസ്തിയും നിലനില്‍ക്കും. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ സഹായങ്ങളുണ്ടാകും. ആരോഗ്യവും ധനസ്ഥിതിയും മെച്ചപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്താനഗുണം ഉണ്ടാകും. കടക്കെണിയില്‍നിന്ന് മോചനം ലഭിക്കും. വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെടും. ദൂരയാത്രകള്‍ പ്രയോജനപ്പെടും. മേലുദ്യോഗസ്ഥരുടെ അതൃപ്തിക്ക് കാരണമാകും. വീട്ടില്‍ പൂജാദികാര്യങ്ങള്‍ നടത്താനിടയുണ്ട്. ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശാസ്ത്രീയകാര്യങ്ങളിലും സാഹിത്യ കാര്യങ്ങളിലും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. നാടുവിട്ട് താമസിക്കാനുള്ള പ്രവണതയുണ്ടാകും. ബിസിനസ്സില്‍ പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്തും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. വക്കീല്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പ്രശസ്തി വര്‍ധിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും