ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 മെയ് 1 മുതൽ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം

ദ്വൈവാര ഫലങ്ങൾ: 2024 മെയ് 1 മുതൽ 15 വരെ
(1199 മേടം 18 മുതൽ ഇടവം 1 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രകൾ വേണ്ടിവരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ചെലവുകൾ കൂടുതലാകും. ഇടത്തരം കോൺട്രാക്ടർമാർക്ക് സർക്കാരുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കിട്ടാനിടയുണ്ട്. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകാനിടയുണ്ട്. പലവിധ രോഗാരിഷ്ടതകൾ ഉണ്ടാകും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറും. ചില പാപപ്രവൃത്തികൾക്ക് രഹസ്യമായി കൂട്ടുനിൽക്കേണ്ടതായി വരും. ബന്ധുജനങ്ങളുമായി യോജിച്ച് പോകാനാകും. പലവിധത്തിലുള്ള അറിവുകൾ ലഭിക്കാനിടയാകും. ഉപാസനകൾക്ക് തടസ്സങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഉൽപ്പന്നങ്ങൾ നല്ല വിലയ്ക്ക് വിറ്റുപോകും. ത്വക്കിനെ സംബന്ധിച്ച അസുഖങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ വേണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രാർത്ഥനകൾക്ക് ഫലം കുറയും. കർണ്ണരോഗം, ഉദരരോഗം ഇവ ശ്രദ്ധിക്കണം. മനഃസ്വസ്ഥത കുറയും. ധനലാഭങ്ങൾ ഉണ്ടാകും. സുഖാനുഭവങ്ങൾ ലഭിക്കും. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കും. ചില പ്രവൃത്തികളിൽ ബുദ്ധി കൂടുതലായി പ്രവർത്തിക്കേണ്ടതായി വരും. ചില ദുഃഖാനുഭവങ്ങൾക്കും സാദ്ധ്യതയുണ്ട്. ജലത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കണം. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. കുടുംബജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. തൊഴിൽസ്ഥലത്ത് അനാവശ്യ ചെലവുകൾ കൂടുതലാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചെലവുകൾ കൂടുതലാകും. മനസ്സിനും വീട്ടിലും സ്വസ്ഥത കുഖയും. മറ്റുള്ളവരെ അപവാദങ്ങൾ പറയാതെ ശ്രദ്ധിക്കണം. കലഹവാസന കൂടുതലാകും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികം ഇടപെടരുത്. സ്ഥാനമാനങ്ങൾ ലഭിക്കും. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കാണാം. ദാമ്പത്യസൗഖ്യം ഉണ്ടാകും. ചില ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും. വിവാഹലോചനകൾ ഉണ്ടാകുമെങ്കിലും ചില ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും. വിവാഹാലോചനകൾ ഉറപ്പിക്കാനാകാതെ വരും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. പുതിയ ഗൃഹനിർമ്മാണം നടത്താം. തൊഴിൽരംഗം അത്ര മെച്ചമല്ല. അവിടെ കലഹങ്ങൾക്കും അഗ്നിബാധയ്ക്കും, ചില റിക്കാർഡുകൾ നശിക്കാനുമിടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ വധശിക്ഷാ രീതി! ഒരാളെ ഇങ്ങനെയൊക്കെ കൊല്ലാമോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രാർത്ഥനകൾക്ക് ഫലം കാണും. ഉപാസനകൾക്ക് ഭംഗം വരും. അൽപ്പമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. ചില സ്ഥാനമാനങ്ങൾ ലഭിക്കും. കലഹങ്ങൾ ഉണ്ടാകും. അപമാനം ഏൽക്കേണ്ടതായി വരും. മരണതുല്യമായ ചില അവസ്ഥകൾ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. അക്ഷമ കൂടുതലാകും. പിതാവുമായോ, പിതൃതുല്യരായവരുമായോ കലഹങ്ങൾക്കിടയുണ്ട്. എല്ലാത്തിനേയും എതിർത്ത് പറയാനുള്ള വാസന കൂടുതലാകും. ശൂരത വർദ്ധിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ദുർജ്ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടേണ്ടതായി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. കമിതാക്കൾ തമ്മിൽ കലഹങ്ങളുണ്ടാകാനിടയുണ്ട്. മറ്റുള്ളവരെക്കുറിച്ച് നിന്ദ്യമായി സംസാരിക്കുന്നത് ഒഴിവാക്കണം. സുഖകാര്യങ്ങളിൽ താൽപ്പര്യം കൂടുതലാകും. നേത്രരോഗം, വ്രണങ്ങൾ ഇവ ശ്രദ്ധിക്കണം. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. ഭാവികാര്യങ്ങൾ വളരെ സാവധാനത്തിലേ തീരുമാനിക്കാൻ പറ്റുകയുള്ളൂ. ദൂരയാത്രകൾ വേണ്ടിവരും. കാര്യതടസ്സങ്ങൾ ഉണ്ടാകും. മനോദുഃഖം കൂടുതലാകും. ധർമ്മകാര്യപ്രവർത്തനങ്ങളിൽ ശ്രദ്ധയോടെ പ്രവർത്തിക്കാനാകും. ചെയ്യുന്ന തൊഴിലിൽ വൈകല്യങ്ങളുണ്ടാകും. വിവാഹാലോചനകൾക്ക് തടസ്സം വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. കമിതാക്കളുടെ വിവാഹകാര്യം സഫലമാകും. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഭാര്യാഭർത്തൃകലഹങ്ങളുണ്ടാകും. സാമ്പത്തിക പുഷ്ടിയുണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും.രോഗശാന്തിയുണ്ടാകുമെങ്കിലും, വാതരോഗം കൂടുതലാകും. കലഹവാസന കൂടുതലാകും. മനഃസ്വസ്ഥത കുറയും. അപഥ്യമായ ആഹാരങ്ങൾ, പുളിരസം ഇവ ഒഴിവാക്കണം. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറും. തൊഴിൽരംഗം മെച്ചമല്ല. ഇഴജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | മൂലം മുതൽ രേവതി വരെ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദൂരയാത്രകൾ വേണ്ടിവരും. ചെലവുകൾ കൂടുതലാകും. പൂർവ്വിക ധനത്തിന് നാശം ഉണ്ടാകും. തെറ്റായ ചില കാര്യങ്ങൾ മറച്ചുവയ്‌ക്കേണ്ടതായി വരും. നേത്രരോഗം, ഉദരവ്യാധി, അർശോരോഗം ഇവ ശ്രദ്ധിക്കണം. വിഷത്തിന്റെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. എല്ലായ്‌പ്പോഴും ദുഃഖഭാവമായിരിക്കും. മനസ്സിന്റെ അസ്വസ്ഥതകൾ കൂടുതലാകും. കലഹഭയം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. പുതിയ വീടിനെക്കുറിച്ചുള്ള ആലോചനകൾക്ക് തുടക്കമാകും. വലിയ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധനാവസ്ഥ വരെയുണ്ടാകാനിടയുണ്ട്. സ്ത്രീകൾ/ പുരുഷന്മാർ മൂലം ഉപദ്രവങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിൽരംഗം മോശമല്ലാതെ നടക്കും. കലകാരന്മാർക്ക് അംഗീകാരം ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിലും മനസ്സിനും ഒരു സ്വസ്ഥതയും കിട്ടുകയില്ല. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. തർക്കവിഷയങ്ങളിൽ വിജയിക്കും. വിവാഹമോചനക്കേസുകളിൽ പരാജയം ഉണ്ടാകാനിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. ധനലാഭങ്ങളുണ്ടാകും. കച്ചവടത്തിൽ ലാഭം കിട്ടും. രോഗാരിഷ്ടതകൾക്ക് ശമനം കണ്ടുതുടങ്ങും. ശത്രുഭയവും രോഗഭീതിയും ഉണ്ടാകും. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് വിഷമിക്കും. പ്രായോഗികബുദ്ധികൊണ്ട് പല പ്രതിസന്ധികളും തരണം ചെയ്യാനാകും. വിവാഹാലോചനകൾ അലസിപ്പിരിയും. മുൻകോപം നിയന്ത്രിക്കണം. ബന്ധുജനങ്ങൾ ശത്രുക്കളായി മാറും. പൊതുവെ എല്ലാവരോടും ഹിതകരമായി പെരുമാറാനാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചെലവുകൾ നിയന്ത്രണാതീതമാകും. വീട്ടിൽ സമാധാനം കുറയും. സഹോദരർക്ക് അഭിവൃദ്ധിയുണ്ടാകും ഏതുകാര്യവും നിശ്ചയദാർഢ്യത്തോടെ നേരിടാനാകും. ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്. വായ്പകൾ, ഗവൺമെന്റിൽ നിന്നുള്ള ആനുകുല്യങ്ങൾ ഇവ ലഭിക്കും. തൊഴിൽസ്ഥലത്ത് കലഹങ്ങളുണ്ടാകാനും, തൊഴിൽതടസ്സത്തിനും സാദ്ധ്യതകളുണ്ട്. ശിൽപ്പവേല ചെയ്യുന്നവർക്ക് നല്ല സമയമാണ്. കാര്യനിർവ്വഹണശക്തി കൂടുതലാകും. യാത്രകൾ പോകും. പൊതുവേ സുഖാനുഭവങ്ങൾ കുറയും. ബന്ധുജനങ്ങളുമായുള്ള കലഹം തുടരും. ചില കാര്യങ്ങളിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനാകാതെ വിഷമിക്കും. ഉദരരോഗം, പനി, ചുമ, മുറിവ് ഇവയ്ക്ക് സാദ്ധ്യതയുണ്ട്. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ ഗൃഹനിർമ്മാണത്തിനുള്ള സമയമാണ്. ധനാഗമങ്ങൾ ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങളുണ്ടാകും. സഹോദരങ്ങളുമായി കലഹം ഉണ്ടാകാനിടയുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. ശരീരത്തിന് ബലക്കുറവ് അനുഭവപ്പെടും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. തൊഴിൽരംഗം പുഷ്ടിപ്പെടും. എല്ലാവർക്കും വശംവദനായി പ്രവർത്തിക്കും. വേണ്ട സമയത്ത് ജോലി ലഭിക്കാൻ പ്രയാസമായിരിക്കും. മുഖരോഗം ഉണ്ടാവാം. ചില സമയങ്ങളിൽ പണത്തിനായി പ്രയാസപ്പെടും. അച്ഛനുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ബന്ധുജനങ്ങളെ കുറ്റം പറയുന്നത് ഒഴിവാക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ വീടുപണികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. മുറിവേൽക്കാനിടയുണ്ട്. പണത്തിനായി പ്രയാസപ്പെടും. വഴിവിട്ടുള്ള ബന്ധങ്ങൾ ഒഴിവാക്കണം. ധനനഷ്ടം, അപമാനം ഇവയുണ്ടാകും. ചില അനർത്ഥങ്ങൾക്കിടയുണ്ട്. അസത്യം പറയേണ്ടിവരും. നേത്രരോഗം, മൂത്രാശയ ബന്ധിയായ അസുഖങ്ങൾ ഇവയ്ക്ക് യുക്തമായ ഔഷധസേവ ചെയ്യണം. കടം വാങ്ങേണ്ടതായി വരും. വിശേഷപ്പെട്ട ചില അറിവുകൾ ലഭിക്കാനിടയുണ്ട്. ഉപാസനകൾക്ക് തടസ്സങ്ങളുണ്ടാകും. ബന്ധുക്കളോടുള്ള ശത്രുത കൂടുതലാകും. അന്യദേശങ്ങളിൽ പോകേണ്ടതായി വരും. സ്വജനങ്ങളുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കും. കാര്യനാശവും സ്ഥാനഭ്രംശവും ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. സംസാരത്തിൽ മിതത്വം പാലിക്കണം. മനോവിചാരം കൂടുതലാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വഴിയാത്രകൾ വേണ്ടിവരും. ശരീരവേദന, നീർക്കെട്ട്, ക്ഷീണം ഇവയുണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുക്കളോടുള്ള കലഹം തുടരും. സംസാരത്തിൽ വാക്‌ദോഷം വരാതെ ശ്രദ്ധിക്കണം. പൊതുപ്രവർത്തകർ കരുതലോടെ പ്രവർത്തിക്കണം. അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. ഏകാഗ്രത കുറയും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഢയുണ്ടാകും. ഭാര്യാ/ഭർത്തൃവിരഹമോ രോഗാരിഷ്ടതകളോ ഉണ്ടാകും. അർശ്ശോരോഗമുള്ളവർ ഗുരുത്വമുള്ള ഭക്ഷണം ഉപേക്ഷിക്കണം. പലവിധ അനർത്ഥങ്ങൾക്കും ഇടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ വീടിനായി ശ്രമം തുടങ്ങാം. തൊഴിൽരംഗം സമ്മിശ്രഫലമായിരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനുള്ള അവസരങ്ങൾ വരും. പണം കടം വാങ്ങാൻ പലരും ശ്രമിക്കും. കൊടുക്കരുത്.

തയാറാക്കിയത്‌: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

YOU MAY ALSO LIKE THIS VIDEO, എന്തുകൊണ്ട്‌ മകന്റെ വിവാഹം നടക്കുന്നില്ല എന്നറിയാൻ ജ്യോതിഷിയുടെ അടുത്തെത്തിയ അമ്മയെ ഞെട്ടിച്ച സത്യം | Watch Video 👇

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post 2024 ലെ വ്യാഴ മാറ്റം നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം