സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചില പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കും. ജീവിതം മനോഹരമായി അനുഭവപ്പെടും. നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടാണെന്ന് തോന്നിയ ജോലികൾ പോലും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ബഹുമാനം വർധിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നല്ല നേട്ടങ്ങൾ ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഴ്ചയുടെ തുടക്കത്തിൽ തന്നെ പല ജോലികളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ധാരാളം അലച്ചിൽ ഉണ്ടാകാനിടയുണ്ട്. ഇത് നിമിത്തം സമ്മർദ്ദവും വർധിക്കും. കൂടുതൽ സമയവും മത – സാമൂഹിക പ്രവർത്തനങ്ങൾക്കായി സമയം ചെലവിടും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ സഹപ്രവർത്തകരുടെ സഹായത്തോടെ പരിഹരിക്കും. ജോലി അന്സ്വെശിക്കുന്നവർക്ക് അല്പം കൂടെ കാത്തിരിക്കേണ്ടതായി വന്നേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഴ്ചയുടെ തുടക്കത്തിൽ തന്നെ വലിയ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. മുതിർന്ന ആളുകളുടെ ഉപദേശവും നിർദ്ദേശവും ഈ ആഴ്ച നിങ്ങളെ വലിയ രീതിയിൽ തുണച്ചേക്കും. മാന്ദ്യത്തിലൂടെ കടന്നുപോയിരുന്ന നിങ്ങളുടെ ബിസിനസ് ഈ ആഴ്ച മെച്ചപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ബിസിനസിൽ കുടുങ്ങി കിടന്ന പണം ഈ വാരം നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ വധശിക്ഷാ രീതി! ഒരാളെ ഇങ്ങനെയൊക്കെ കൊല്ലാമോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വേണ്ടപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ ഈ സമയത്ത് ലഭിച്ചെന്ന് വരില്ല. ബിസിനസ് രംഗത്തെ എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കുക. ഏതെങ്കിലും പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് അറിവുള്ളവരിൽ നിന്ന് അഭിപ്രായം തേടുന്നത് നന്നായിരിക്കും. ഏത് ജോലികളിൽ ഏർപ്പെടുമ്പോഴും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെറിയ ചില കാര്യങ്ങൾ അവഗണിച്ചുവിടുന്നതാണ് നല്ലത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഴ്ചയുടെ തുടക്കം മുതൽ തന്നെ പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക. ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരുമായി തർക്കം ഉണ്ടായേക്കാം. ചില രോഗങ്ങൾ നിമിത്തം പൊതുവെ ക്ഷീണിതരായി കാണപ്പെടാം. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർ പണമിടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സീസണൽ രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന ചെലവുകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയേക്കാം. ജോലി, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ചില യാത്രകൾ നടത്തേണ്ടതാണ് വരും. എന്നാൽ അലസത മൂലം യാത്രകൾ മാറ്റിവെച്ചാൽ വലിയ നഷ്ടം നേരിടേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, എന്തുകൊണ്ട്‌ മകന്റെ വിവാഹം നടക്കുന്നില്ല എന്നറിയാൻ ജ്യോതിഷിയുടെ അടുത്തെത്തിയ അമ്മയെ ഞെട്ടിച്ച സത്യം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ പിന്നീട് ചെയ്യാനായി മാറ്റി വെക്കുന്നത് ഒഴിവാക്കുക. വസ്തു സംബന്ധമായ തർക്കങ്ങൾ നിങ്ങളെ അവസ്ഥരാക്കും. സമയവും സാമ്പത്തികവും വിദഗ്ധമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ജോലിസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ അവഗണിക്കുന്നതാണ് നല്ലത്. പ്രണയജീവിതത്തിന് അനുകൂലമായ ആഴ്ചയല്ല. ഓരോ തീരുമാനങ്ങളും വളരെ ആലോചിച്ചെടുക്കുന്നതായിരിക്കും നല്ലത്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിഷാദാവസ്ഥയിലൂടെ കടന്നുപോകാനിടയുണ്ട്. പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ അനുവദിക്കരുത്. നിങ്ങൾക്ക് വിശ്വാസമുള്ളവരുടെ സഹായം തേടുക. വീട്ടിലെ മുതിർന്ന ഒരു വ്യക്തിയുടെ മോശം ആരോഗ്യം മൂലം നിങ്ങളുടെ ആശങ്ക വർധിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജീവിതശൈലി മികച്ചതായി നിലനിർത്തുക. അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിവാസം വേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നാളുകളായി നിങ്ങൾ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രശ്നം മുതിർന്ന വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. കോടതിയുടെ പരിധിയിലുള്ള കേസുകളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. അല്ലെങ്കിൽ എതിർപാർട്ടി ഒത്തുതീർപ്പിന് ശ്രമിച്ചേക്കാം. ചില പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. സ്ത്രീകൾ കൂടുതൽ സമയവും ആത്മീയ കാര്യങ്ങളിൽ മുഴുകും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക. സഹപ്രവർത്തകരുമായുള്ള ഏകോപനം നിലനിർത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ജോലികൾ മറ്റാളുകളെ ഏൽപ്പിക്കുന്നത് ഒഴിവാക്കണം. ആരോഗ്യത്തിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനിടയുണ്ട്. മോശം ആരോഗ്യം നിങ്ങളുടെ ദൈനംദിന പ്രവർത്തികളെയും ബാധിക്കാനിടയുണ്ട്. വരുമാനത്തിൽ കവിഞ്ഞ് ചെലവ് വർധിക്കുന്നത് നിങ്ങളുടെ സാമ്പത്തിക നില വഷളാക്കിയേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന രേഖകൾ നാനായി വായിച്ച് മനസിലാക്കാതെ ഒപ്പുവെക്കരുത്. തൊഴിൽ സംബന്ധമായ യാത്രകൾ മടുപ്പിക്കുന്നതാണെങ്കിലും നേട്ടമുണ്ടാകും. വലിയ പ്രോജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് അവസരമുണ്ടാകും. സമൂഹത്തിലെ നാനാതുറയിൽ പെട്ട പല ആളുകളുമായും ബന്ധം സ്ഥാപിക്കാൻ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹോദരങ്ങളുമായി പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ഇത് നിങ്ങളെ കൂടുതൽ അസ്വസ്ഥരാക്കും. ചെലവുകൾ വർധിക്കും. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങളും നിങ്ങളെ വല്ലാതെ അലട്ടും. ബിസിനസ് ചെയ്യുന്നവർ കൃത്യ സമയത്ത് തന്നെ ചില ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ ചില നേട്ടം നിങ്ങളുടെ അഭിമാനം വാനോളം ഉയർത്തും.

YOU MAY ALSO LIKE THIS VIDEO, ‘ആ കമന്റുകൾ മാനസികമായി തളർത്താറുണ്ട്’ വിമർശകർക്ക് ചുട്ട മറുപടിയുമായി ‘ഡാൻസിംഗ് മൈൻഡ്’ സൗമ്യ | Watch Video 👇

Previous post ജന്മനക്ഷത്രപ്രകാരം ഓരോ രാശിക്കാർക്കും ഏറ്റവും ദൗർബല്യമുള്ള കാര്യങ്ങൾ എന്തൊക്കെ എന്നറിയാമോ?
Next post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 മെയ് 1 മുതൽ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം