ജന്മനക്ഷത്രപ്രകാരം ഓരോ രാശിക്കാർക്കും ഏറ്റവും ദൗർബല്യമുള്ള കാര്യങ്ങൾ എന്തൊക്കെ എന്നറിയാമോ?
ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു. എല്ലാ രാശിക്കാര്‍ക്കും അവരവരുടേതായ ചില സ്വഭാവങ്ങളുണ്ട്. 12 രാശിക്കാര്‍ക്കും ഏറ്റവും ദൗര്‍ബല്യമുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അഗ്നി ഭരിക്കുന്നൊരു രാശിചിഹ്നമാണ് മേടം. അശ്രദ്ധമായ മനോഭാവം പുലര്‍ത്തുന്ന മേടം രാശിക്കാര്‍ മദ്യത്തോടോ പുകവലിയോടോ ആസക്തി കാണിക്കുന്നവരാണ്. മേടം രാശിക്കാര്‍ ഇവിയില്‍ ഏതെങ്കിലും ഒന്നിന് അടിമപ്പെട്ടാല്‍ പിന്നെ ഈ ആസക്തി ഉപേക്ഷിക്കുന്നത് അവര്‍ക്ക് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാര്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ ആസ്വദിക്കുന്നത് വളരെ പ്രധാനമാണ്. സ്വയം ബോധവാന്മാരല്ലാത്തതിനാല്‍, അവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിലും മദ്യപിക്കുന്നതിലും ഏര്‍പ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം നല്ല ഭക്ഷണത്തോട് ഏറെ ആര്‍ത്തി കാണിക്കുന്നവരാണിവര്‍. അതിനാല്‍ ഇടവം രാശിക്കാര്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മടിയന്‍മാരല്ലെങ്കിലും ധാരാളം വിശ്രമിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. അതിനാല്‍ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും അകന്നുനിന്ന് ഉറക്കം ഇഷ്ടപ്പെടുന്നവരുമാണ് ഇടവം രാശിക്കാര്‍.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അവസരം നല്‍കിയാല്‍, രാത്രി മുതല്‍ പുലര്‍ച്ചെ വരെ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് മിഥുനം രാശിക്കാര്‍. അതിനാല്‍ അമിതമായി സംസാരിക്കുന്നത് ഇത്തരക്കാര്‍ക്ക് ഒരു ദൗര്‍ബല്യമായി തുടരുന്നു. ഒരു വായു ചിഹ്നം ആയതിനാല്‍, മിഥുനം രാശിക്കാര്‍ പുകവലി ശീലത്തില്‍ അടിമപ്പെടുന്ന പ്രവണതയും കാണിക്കുന്നു.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട് അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിചിഹ്നം ഭരിക്കുന്നത് ചന്ദ്രനാണ്. കൂടാതെ രാശിചക്രത്തിലെ ഏറ്റവും വൈകാരികവും മാനസികവുമായ രാശി ചിഹ്നങ്ങളില്‍ ഒന്നാണ് കര്‍ക്കിടകം രാശി. അവരുടെ വേദനയും കഷ്ടപ്പാടും ലഘൂകരിക്കാവുന്ന എന്തെങ്കിലും അവര്‍ എപ്പോഴും അന്വേഷിക്കുന്നു. അതിനാല്‍ മയക്കുമരുന്ന്, മരുന്നുകള്‍, വേദനസംഹാരികള്‍ എന്നിവയ്ക്ക് എളുപ്പത്തില്‍ അടിമപ്പെടാവുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ലോകത്തിലെ ഏത് മോശമായ കാര്യത്തിനും ചിങ്ങം രാശിക്കാര്‍ അടിമപ്പെടാം. അവര്‍ എല്ലായ്‌പ്പോഴും അമിതമായി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല മറ്റുള്ളവരെ അപേക്ഷിച്ച് ഏറ്റവും ധീരവും ശക്തവുമായ രാശിചിഹ്നം കൂടിയാണ് ഇക്കൂട്ടര്‍. ഷോപ്പിംഗ്, പുകവലി, മദ്യപാനം, ചൂതാട്ടം, മയക്കുമരുന്ന് എന്നിവ ചിങ്ങം രാശിക്കാരുടെ ദൗര്‍ബല്യങ്ങളാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് വെറുതെ ഇരിക്കാന്‍ കഴിയില്ല. അങ്ങേയറ്റത്തെ വര്‍ക്ക്‌ഹോളിക് ആയിരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു ആസക്തിയാണ്. അവര്‍ ജോലിയില്‍ അമിതമായി മുഴുകുന്നു. അതേ സമയം ഇത് ഒരു വൈകാരിക ചിഹ്നം കൂടിയാണ്. പലപ്പോഴും അവരുടെ വികാരങ്ങള്‍ അമിതമായി മറ്റുള്ളവരില്‍ പ്രകടിപ്പിക്കുന്നു. പലപ്പോഴും വിഷാദരോഗത്തിനും അടിമപ്പെടാന്‍ സാധ്യതയുള്ളവരാണ് ഇക്കൂട്ടര്‍.
YOU MAY ALSO LIKE THIS VIDEO, ‘ആ കമന്റുകൾ മാനസികമായി തളർത്താറുണ്ട്’ വിമർശകർക്ക് ചുട്ട മറുപടിയുമായി ‘ഡാൻസിംഗ് മൈൻഡ്’ സൗമ്യ
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജീവിതത്തില്‍ ഒരു നല്ല ഇമേജ് കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് തുലാം രാശിക്കാര്‍. അവരുടെ ജീവിതത്തിലെ എല്ലാം സന്തുലിതമായിരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവരുടെ ജീവിതത്തിനായി ഒരു പങ്കാളിയെ കണ്ടെത്തുന്നതിലും ഇത് സ്വീകരിക്കുന്നു. തികഞ്ഞൊരു പങ്കാളിയെ കണ്ടെത്തുന്നതിനായി പല സ്ത്രീകളുമായും ഇവര്‍ ബന്ധം പുലര്‍ത്തുന്നു. പലപ്പോഴും ഈ ശീലം തുലാം രാശിക്കാരെ ഒരു സ്ത്രീലംബടനായി മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതിനും ഇടവരുത്തുന്നു.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവചനാതീതമാണ് വൃശ്ചികം രാശിക്കാര്‍. മാത്രമല്ല അവരില്‍ ഒരു നിഗൂഢ സ്വഭാവവുമുണ്ട്. ലൈംഗികതയ്ക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ എളുപ്പത്തില്‍ അടിമപ്പെടാം. മറ്റുള്ളവര്‍ക്കു മുന്നില്‍ തങ്ങള്‍ എന്തൊക്കെയോ ആണെന്നു കാണിക്കാനുള്ള ഒരു പ്രവണത ഇവര്‍ കാണിക്കുന്നു. അത് ഏറ്റവും മികച്ച രീതിയില്‍ പ്രദര്‍ശിപ്പിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നു. എല്ലായ്‌പ്പോഴും ഫാഷനില്‍ ആകൃഷ്ടരായി തുടരുന്നതും വൃശ്ചികം രാശിക്കാരുടെ ദൗര്‍ബല്യമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജ്ഞാനത്തിനു പേരുകേട്ട ഗ്രഹമായ വ്യാഴം ഭരിക്കുന്നവരാണ് ധനു രാശിക്കാര്‍. ഇത് ഒരു അഗ്‌നിജ്വാല അടയാളമാണ്, അവര്‍ പൊതുവെ ബ്ലാക്ക് മാജിക്ക് അതുപോലെ മറ്റ് വരുമാന സ്രോതസുകള്‍ എന്നിവയില്‍ വിശ്വസിക്കുന്നു. അതേ കാരണത്താല്‍, അവര്‍ക്ക് ചൂതാട്ടത്തിനും അതുപോലുള്ള മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും എളുപ്പത്തില്‍ അടിമപ്പെടാനുള്ള പ്രവണതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | മകം മുതൽ തൃക്കേട്ട വരെ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രാശിചക്ര പട്ടികയിലെ ഏറ്റവും അച്ചടക്കവും ചിട്ടയുമുള്ളവരാണ് മകരം രാശിക്കാര്‍. അവരുടെ ശരീരത്തെക്കുറിച്ചും അവര്‍ ബോധവാന്മാരാണ്. ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ മരുന്നുകളെ കൂടുതലായി ആശ്രയിക്കുന്ന പ്രവണത ഇവര്‍ കാണിക്കുന്നു. ആരോഗ്യകരവും ശാരീരികവുമായ ശരീരം നിലനിര്‍ത്താന്‍ ക്രമരഹിതമായ ഗുളികകള്‍ക്ക് അടിമകളാകാന്‍ സാധ്യതയുള്ളവരാണ് മകരം രാശിക്കാര്‍.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും കണ്ടെത്താനും ഇഷ്ടപ്പെടുന്നവരാണ് കുംഭം രാശിക്കാര്‍. നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന ഏറ്റവും സാഹസികരായ വ്യക്തികളാണ് ഇക്കൂട്ടര്‍. അതിനാല്‍ അവര്‍ക്കുള്ള ഒരു ദൗര്‍ബല്യവും അതുതന്നെ, വിനോദങ്ങളില്‍ ഏറെ നേരം സമയം ചെലവഴിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. ജീവിതത്തെ മാറ്റിമറിക്കാനും പുനര്‍നിര്‍മിക്കാനും സഹായിക്കുന്ന പുതിയ ആശയങ്ങള്‍, അതെന്തുതന്നെ ആയാലും കുംഭം രാശിക്കാര്‍ അതിനുപുറകേ പോകുന്നവരാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഒരു ജല ചിഹ്നം എന്ന നിലയില്‍ മീനം രാശിക്കാര്‍ മിക്കവാറും മദ്യപാനത്തിന് അടിമകളാകാന്‍ സാധ്യതയുള്ളവരാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും വേദനകള്‍ മായ്ക്കാനുമായി ഇവര്‍ എളുപ്പത്തില്‍ മദ്യത്തില്‍ അഭയം തേടുന്നു. സന്തോഷത്തോടെയിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍, അതിനാല്‍ അവര്‍ തങ്ങളുടെ സങ്കടങ്ങള്‍ മറയ്ക്കാനായി മദ്യപിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇവരുടെ ദൗര്‍ബല്യവും ഇതുതന്നെ.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ വധശിക്ഷാ രീതി! ഒരാളെ ഇങ്ങനെയൊക്കെ കൊല്ലാമോ? | Watch Video 👇