ബുധാദിത്യ രാജയോഗം: സൂര്യന്റെയും ബുധന്റെയും സംയോഗം ഇക്കുറി ഈ നാളുകാർക്ക്‌ സുവർണ കാലം

ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം സൂര്യൻ ധനു രാശിയിലേക്ക് സംക്രമിച്ച് ബുധാദിത്യ രാജയോഗത്തിന് രൂപം നൽകും.

സൂര്യൻ എല്ലാ മാസവും രാശി മാറും സൂര്യന്റെ രാശിചക്രത്തിലെ മാറ്റത്തെ സംക്രാന്തി എന്നാണ് പറയുന്നത്. സൂര്യൻ മകര രാശിയിൽ പ്രവേശിക്കുമ്പോൾ അതിനെ മകര സംക്രാന്തിയായി ആഘോഷിക്കുന്നു.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? പക്ഷികൾ ആത്മഹത്യ ചെയ്യാൻ എത്തുന്ന നിഗൂഢമായ ഇന്ത്യൻ ഗ്രാമം, പിന്നിലെ കാരണം അതിശയിപ്പിക്കുന്നത്‌

ഡിസംബറിൽ സൂര്യൻ ധനു രാശിയിൽ പ്രവേശിക്കും. ഒരു മാസം ഈ രാശിയിൽ തുടരും. 2023 ഡിസംബർ 16 ന് സൂര്യൻ ധനു രാശിയിൽ പ്രവേശിക്കുകയും 2024 ജനുവരി 15 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും.

ബുധൻ ധനുരാശിയിലായതിനാൽ സൂര്യൻ ധനുരാശിയിൽ പ്രവേശിക്കുന്നതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. സൂര്യന്റെയും ബുധന്റെയും സംയോഗം ബുധാദിത്യ രാജയോഗത്തിന് കാരണമാകും.

ഈ രാജയോഗം 3 രാശിക്കാർക്കുള്ള സുവർണ്ണ കാലഘട്ടത്തിന് തുടക്കമാകും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും വലിയ പുരോഗതി കൈവരിക്കാൻ കഴിയും. ഏതൊക്കെ രാശിക്കാർക്കാണ് ബുധാദിത്യ രാജയോഗം ശുഭകരമാകുകയെന്ന് നോക്കാം.

YOU MAY ALSO LIKE THIS VIDEO, കുഞ്ഞുങ്ങൾ കൂർക്കം വലിക്കാറുണ്ടോ? സ്ഥിരമായി ജലദോഷം ഉണ്ടോ? സൂക്ഷിക്കണം അത്‌ അഡിനോയിഡ്‌ ആകാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെ ഗുണം ചെയ്യും. ഇവർക്ക് ഓരോ ഘട്ടത്തിലും ഭാഗ്യം കൂടെയുണ്ടാകും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. മതപരമായ ചില ചടങ്ങുകൾ വീട്ടിൽ നടന്നേക്കാം. ആത്മീയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സൂര്യ സംക്രമണം മൂലം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കന്നി രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കും. അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. പുതിയ വീടോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കാൻ കഴിയും. റിയൽ എസ്റ്റേറ്റ്, വസ്തു സംബന്ധമായ ജോലികൾ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന പ്രമോഷൻ ലഭിച്ചേക്കും.

YOU MAY ALSO LIKE THIS VIDEO, കേരള രാഷ്ട്രീയം മാറ്റിമറിക്കാൻ മോദി ഇക്കുറി പാർലമെന്റിലേക്ക് മത്സരിക്കുക കേരളത്തിൽ നിന്നോ? ഏത്‌ മണ്ഡലം എന്നറിഞ്ഞോ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാർക്ക് ബുധാദിത്യ രാജയോഗം പ്രത്യേകിച്ച് ശുഭകരമായിരിക്കും. സൂര്യന്റെയും ബുധന്റെയും കൂടിച്ചേരൽ മൂലം ധനു രാശിയിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കുന്നതായി കാണപ്പെടും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും.

YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ്‌ നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബര്‍ 11 മുതല്‍ 17 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post മൂലം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്