സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഡിസംബര്‍ 11 മുതല്‍ 17 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗൃഹം നവീകരിക്കുന്ന കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കുവാന്‍ കഴിയും. അശ്രദ്ധ മൂലം കാലിനു പരിക്കു പറ്റുവാനിടയുണ്ട്. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ പഠനവിഷയങ്ങള്‍ കണ്ടെത്തുകയും അതില്‍ പഠനം തുടരുകയും ചെയ്യും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജീവിതനിലവാരം മെച്ചപ്പെടും. ബിസിനസ്സില്‍ കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദേശത്ത് വ്യാപാരത്തിലേര്‍പ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ ബിസിനസ്സുള്ളവര്‍ക്കും അനുകൂല സമയമാണ്. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായും സാമൂഹികമായും പലനേട്ടങ്ങളുമുണ്ടാകും. മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കും. ദൂരയാത്രകള്‍ വേണ്ടിവരും. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.
YOU MAY ALSO LIKE THIS VIDEO, കേരള രാഷ്ട്രീയം മാറ്റിമറിക്കാൻ മോദി ഇക്കുറി പാർലമെന്റിലേക്ക് മത്സരിക്കുക കേരളത്തിൽ നിന്നോ? ഏത് മണ്ഡലം എന്നറിഞ്ഞോ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാതുലസ്ഥാനത്തുള്ളവര്‍ക്ക് ദേഹാരിഷ്ടമുണ്ടാകും. കൂള്‍ബാര്‍, ബേക്കറി എന്നിവയില്‍ കച്ചവടം പുഷ്ടിപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. ഭൂമിയോ വീടോ വാങ്ങിക്കും. പൊതുനന്മയ്‌ക്കായി പ്രവര്‍ത്തിക്കും. അടുത്ത ബന്ധത്തിലുള്ള മരണവാര്‍ത്ത കേള്‍ക്കാനിടവരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എല്ലാ രംഗങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കും. വാടക, എഗ്രിമെന്റ് എന്നിവ സംബന്ധിച്ച് ചില വിഷമതകള്‍ ഉണ്ടായെന്ന് വരും. കമ്പ്യൂട്ടര്‍, ഹാര്‍ഡ് വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്. ഹൃദ്രോഗികള്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
എല്ലാ പ്രശ്‌നങ്ങള്‍ക്കും നയതന്ത്രപൂര്‍വം പരിഹാരം കണ്ടെത്താന്‍ കഴിയും. സന്താനങ്ങളെക്കൊണ്ട് മനസ്സിന് വിഷമം വരുന്ന സംഗതികള്‍ നടന്നേക്കാം. വീട്ടില്‍ പൂജാദികര്‍മങ്ങള്‍ നടക്കാനിടയുണ്ട്. പൊതുവെ അന്തസ്സുയരുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? പക്ഷികൾ ആത്മഹത്യ ചെയ്യാൻ എത്തുന്ന നിഗൂഢമായ ഇന്ത്യൻ ഗ്രാമം, പിന്നിലെ കാരണം അതിശയിപ്പിക്കുന്നത്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദ്യാഭ്യാസ കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. എല്ലാ പ്രശ്‌നങ്ങളും ശരിക്ക് തീരുമാനം എടുക്കും. യാത്രകള്‍ വേണ്ടത്ര ഫലവത്താകുകയില്ല. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. വാഹനാപകടത്തിന് സാധ്യതയുണ്ട്. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നയപരമായ സമീപനം കൊണ്ടു കാര്യസാദ്ധ്യതയുണ്ടാവുകയും അതുമൂലം സാമ്പത്തിക ലാഭമുണ്ടാകുകയും ചെയ്യും. പുതിയ കെട്ടിടത്തില്‍ താമസിക്കുവാന്‍ തുടങ്ങും. ഔദ്യോഗികമായ സ്ഥലമാറ്റം ഉണ്ടാകും. വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും. പൊതുവേദികളില്‍ ശോഭിക്കുവാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമായി വര്‍ത്തിക്കും. സ്വയം തൊഴില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനലാഭമുണ്ടാകും. വിരോധികള്‍ സുഹൃത്തുക്കളായി മാറും. ജോലിയില്‍ ഭാരക്കൂടുതലുണ്ടാകും. ഗൃഹത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വിയോഗത്തില്‍ മനസ്സ് അസ്വസ്ഥമാകും.
YOU MAY ALSO LIKE THIS VIDEO, കുഞ്ഞുങ്ങൾ കൂർക്കം വലിക്കാറുണ്ടോ? സ്ഥിരമായി ജലദോഷം ഉണ്ടോ? സൂക്ഷിക്കണം അത് അഡിനോയിഡ് ആകാം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദൂരെയാത്രകളിലൊ തീര്‍ത്ഥാടനങ്ങളിലൊ ഭാഗഭാക്കാവും. സല്‍കര്‍മാനുഷ്ഠാനങ്ങള്‍, ദാനധര്‍മങ്ങള്‍, ക്ഷേത്രഭരണ സംബന്ധമായ ഇടപെടലുകള്‍ എന്നിവയുണ്ടാകും. സന്താനസൗഖ്യം അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടും. ഭൂമി സംബന്ധമായിട്ടുള്ളതല്ലാത്ത ബിസിനസ്സില്‍ സാമ്പത്തിക ലാഭം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അന്തസ്സും അഭിമാനവും വര്‍ധിക്കും. മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും. പല കാര്യങ്ങളിലും അനാവശ്യ താമസം നേരിടും. അവനവന്റെ പ്രവൃത്തി അവനുവനുതന്നെ വിനയാകും. പിതൃസ്വത്ത് ലഭിക്കും, പ്രതീക്ഷിച്ച കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍പരമായ മാറ്റങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്‌നേഹബന്ധങ്ങള്‍ ദൃഢമാവുകയൊ ജീവിതപങ്കാളിയെ കണ്ടെത്തുകയൊ ചെയ്യും. വസ്തുവകകള്‍ വാങ്ങുന്നതിനോ ഗൃഹനിര്‍മാണത്തിനൊ ശ്രമിച്ചു തുടങ്ങാവുന്നതാണ്.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ് നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts