ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 02 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 02.08.2024 (1199 കര്‍ക്കിടകം 18 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മവിശ്വാസവും മനസമാധാനവും വര്‍ധിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന രംഗത്ത് ഉദ്ദേശിച്ച രീതിയില്‍ നേട്ടങ്ങള്‍ വരുവാന്‍ പ്രയാസമാണ്. എന്നാല്‍ സാമ്പത്തികമായി അത്ര മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനപരമായ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രധാന വ്യക്തികളുമായി കൂടികാണുവാനും തന്മൂലം നേട്ടങ്ങള്‍ സ്വന്തമാക്കുവാനും കഴിയും.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യൻ പട്ടാളക്കാർ രക്തവും ജീവനും കൊടുത്ത് ഇസ്രായേലിന് തിരിച്ച് പിടിച്ച് കൊടുത്ത ഹൈഫ നഗരം, Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രയും അലച്ചിലും വര്‍ധിക്കാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് മൂലം കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാതെ നോക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. കുടുംബ സുഖം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ മുതലായവ അനുഭവമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ മുതലായവ എളുപ്പത്തില്‍ ലഭിക്കാവുന്ന ദിനമാണ്. തൊഴില്‍പരമായ അംഗീകാരം വര്‍ധിക്കും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവില്‍ ആത്മവിശ്വാസം കുറയാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ കരുതണം. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ദോഷം ചെയ്യും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കര്‍മങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതിനാല്‍ ധന ഇടപാടുകള്‍ ജാഗ്രതയോടെ വേണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധന നേട്ടം, സമ്മാന ലാഭം മുതലായവ പ്രതീക്ഷിക്കാം. സ്ത്രീകള്‍ നിമിത്തം അനുകൂലമായ അനുഭവങ്ങളും ഭാഗ്യവും സിദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സര്‍വ കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം സാധിക്കുവാന്‍ കഴിയും. വിശ്രമസുഖം, മന സമാധാനം എന്നിവയും പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. വേണ്ടത്ര മുന്നൊരുക്കം ഇല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പരാജയ സാധ്യത കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാനത്തിന് തക്കതായ നേട്ടമോ പ്രതിഫലമോ ലഭിക്കാന്‍ പ്രയാസമാണ്. മാറ്റി വയ്ക്കാന്‍ കഴിയുന്ന പ്രധാന ഇടപാടുകള്‍ മറ്റൊരവസരത്തില്‍ ആകുന്നതാകും ഉത്തമം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ക്ളീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യ കൂമ്പാരമായി? | Watch Video 👇