ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 03 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.08.2024 (1199 കര്‍ക്കിടകം 19 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആശയ വിനിമയത്തിൽ അപാകത വരാതെ നോക്കണം. ജാഗ്രതയോടെ നീങ്ങിയാൽ ദോഷങ്ങൾ കുറയും. അറിയാത്ത കാര്യങ്ങൾക്കു സമാധാനം പറയേണ്ട സാഹചര്യം വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശുഭകരമായ അനുഭവങ്ങളും നല്ല വാർത്തകളും പ്രതീക്ഷിക്കാവുന്ന ദിനം. നേതൃപരമായ കഴിവുകൾ അംഗീകരിക്കപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാ ക്ലേശം, ശാരീരിക വൈഷമ്യം മുതലായവയ്ക് സാധ്യത. ഭക്ഷ്യവിഷബാധ ഏൽക്കാതെ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, ഇന്ത്യൻ പട്ടാളക്കാർ രക്തവും ജീവനും കൊടുത്ത് ഇസ്രായേലിന്‌ തിരിച്ച് പിടിച്ച് കൊടുത്ത ഹൈഫ നഗരം, Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമൂഹിക അംഗീകാരം വർധിക്കും. അധികാരികളിൽ നിന്നും അഭിനന്ദനവും മെച്ചമായ പ്രതിഫലവും ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിതമായി ധനം ചിലവഴിക്കേണ്ടി വരും. പ്രവർത്തന മാന്ദ്യം, യാത്രാദുരിതം എന്നിവയ്ക്കും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ലാഭം എന്നിവയ്ക്കും സാധ്യത.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല പ്രശ്നങ്ങൾക്കും സ്ഥായിയായ പരിഹാരം കണ്ടെത്താൻ കഴിയും. സുഹൃത് സംഗമം, ബന്ധു സമാഗമം എന്നിവയ്ക്കും യോഗം ഉള്ള ദിവസം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ നീങ്ങണമെന്നില്ല. എങ്കിലും വലിയ ദോഷാനുഭവങ്ങൾക്കു സാധ്യതയില്ലാത്ത ദിനമാണ്. ഉത്തരവാദിത്വങ്ങളിൽ ജാഗ്രത പുലർത്തുക നന്നായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാല താമസം, ശാരീരിക വൈഷമ്യം, അലച്ചിൽ മുതലായവ പ്രതീക്ഷിക്കണം സായാഹ്നശേഷം നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടപ്രകാരം കാര്യങ്ങൾ സാധിക്കുവാൻ കഴിയും. കുടുംബസുഖം, തൊഴിൽ ലാഭം എന്നിവയും പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയവും സന്തോഷവും ഉണ്ടാകും. ആഗ്രഹങ്ങൾ വലിയ ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. ഉന്നതരിൽ നിന്നും സഹായങ്ങൾ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിരസമായ ദിവസാനുഭവങ്ങൾക്ക് സാധ്യത. അനാവശ്യ ചിന്തകൾ മൂലം ആത്മവിശ്വാസം നഷ്ടമാകാതെ നോക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ക്ളീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യ കൂമ്പാരമായി? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 02 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 04 ഞായര്‍) എങ്ങനെ എന്നറിയാം