ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 15 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 15.08.2024 (1199 കര്‍ക്കിടകം 31 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. തൊഴിലില്‍ ഉദ്ദേശിക്കുന്ന കാര്യസാധ്യം വരാന്‍ പ്രയാസമാണ്. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉച്ചവരെ വളരെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകാം. ആനുകൂല്യവും ലാഭവും വര്‍ധിക്കും. ദിവസാന്ത്യത്തില്‍ അമിത അധ്വാനവും അധികച്ചിലവും ഉണ്ടായെന്നു വരാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹായഗുണം, കാര്യസാധ്യം, കുടുംബനേട്ടം മുതലായവ വരാവുന്ന ദിനം. തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കും.
YOU MAY ALSO LIKE THIS VIDEO, കളിക്കരുത് പിള്ളേര് കളരിയാ! ശാരീരികവും മാനസികവുമായ നേട്ടങ്ങൾ മാത്രമല്ല നല്ല ജോലിയും കിട്ടും | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രഭാതത്തില്‍ കാര്യ പരാജയം, പ്രവര്‍ത്തന വൈഷമ്യം എന്നിവ വരാവുന്നതാണ്. മധ്യാഹ്ന ശേഷം പല വഴികളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും. അംഗീകാരം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തടസ്സങ്ങളും, പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. ഭാരിച്ച ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ പറ്റിയ ദിവസമല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദിനാരംഭത്തിലെ ഊര്‍ജവും ഉന്മേഷവും ദിവസം മുഴുവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ആത്മ വിശ്വാസം പുലര്‍ത്തിയാല്‍ മധ്യാഹ്ന ശേഷം വരാന്‍ ഇടയുള്ള പ്രതികൂല അനുഭവങ്ങളെയും മറികടക്കാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രഭാതത്തില്‍ അശുഭചിന്തകള്‍ ഒഴിവാക്കുക. മധ്യാഹ്ന ശേഷം വളരെ നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ഊര്‍ജസ്വലമായ പ്രവൃത്തികള്‍ വിജയകരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മദ്ധ്യാഹ്നം വരെ സന്തോഷകരവും ആത്മവിശ്വാസപ്രദവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം. മധ്യാഹ്ന ശേഷം അല്പം അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രഭാതത്തിലെ ആത്മവിശ്വാസക്കുറവും തൊഴില്‍ മാന്ദ്യവും മദ്ധ്യാഹ്നം വരെ മാത്രം. ഉച്ച കഴിഞ്ഞാല്‍ സന്തോഷവും വ്യക്തിബന്ധങ്ങളില്‍ വിജയവും പ്രതീക്ഷിക്കാവുന്ന ദിനം.
YOU MAY ALSO LIKE THIS VIDEO, ആരാണ് റസാക്കാർ? പാകിസ്ഥാന്റെ തന്ത്രത്തിൽ വീണ് രാജ്യത്തെ ഒറ്റിയവർ, ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണക്കാർ | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തുടര്‍ന്ന് പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ കര്‍ത്തവ്യങ്ങള്‍ ജാഗ്രതയോടെ വേണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യക്തിബന്ധങ്ങള്‍ ഊഷ്മളവും ഗുണകരവും ആയി ഭവിക്കും. തൊഴില്‍ നേട്ടം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രഭാതത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. മധ്യാഹ്നത്തോടെ കാര്യലാഭം, ആഗ്രഹസാധ്യം, സന്തോഷം എന്നിവ പ്രതീക്ഷിക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇