ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 14 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.08.2024 (1199 കര്‍ക്കിടകം 30 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അലസ മനോഭാവം മൂലം പ്രധാന ഉത്തര വാദിത്വങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം. പ്രതീക്ഷിച്ച ധനം സമയത്ത് കയ്യില്‍ വന്നു ചേരുവാന്‍ പ്രയാസമാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനുകൂല അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും വരാവുന്ന ദിവസമാണ്. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സില്‍ സുഖകരവും ആത്മവിശ്വാസജനകവുമായ ചിന്തകള്‍ നിറയും. ആഗ്രഹ സാധ്യം മൂലം ആത്മസംതൃപ്തി തോന്നും.

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ ഡാം ഡീകമ്മീഷനിംഗ്? മുല്ലപ്പെരിയാർ ഡാം പൊളിച്ചു പണിയാൻ ആകുമോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ ഇടയുണ്ട്. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നിസ്സാര കാര്യങ്ങള്‍ക്ക് മനസ്സ് കലുഷമാകാന്‍ ഇടയുണ്ട്. പ്രാര്‍ത്ഥനകളിലൂടെ മാനസിക സൗഖ്യം നിലനിര്‍ത്താന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സില്‍ ശുഭ ചിന്തകള്‍ നിറയും. ധനപരമായും കുടുംബപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നും അസ്വാഭാവികമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അടുക്കും ചിട്ടയോടും കൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കഴിയും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണ വിഷാദം പ്രവര്‍ത്തന ശേഷിയെ ബാധിക്കാതെ നോക്കണം. ഈശ്വരാരാധനയും പ്രാര്‍ത്ഥനകളും അങ്ങേയറ്റം പ്രയോജനം ചെയ്യും.

YOU MAY ALSO LIKE THIS VIDEO, ആരാണ്‌ റസാക്കാർ? പാകിസ്ഥാന്റെ തന്ത്രത്തിൽ വീണ്‌ രാജ്യത്തെ ഒറ്റിയവർ, ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണക്കാർ | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യനേട്ടം, ധനലാഭം, വ്യാപാരപുഷ്ടി മുതലായവ വരാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉല്ലാസവും സുഖാനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. സുപ്രധാന ഉത്തര വാടിത്വങ്ങള്‍ തേടി വരും. പൊതുവില്‍ അംഗീകാരം വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ ചിന്താക്കുഴപ്പം നേരിടാന്‍ ഇടയുണ്ട്. സുഹൃത്ത് സഹായം നിര്‍ണ്ണായകമായി ഭാവിക്കുന്ന ദിവസം ആയിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 13 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 15 വ്യാഴം) എങ്ങനെ എന്നറിയാം