ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 22 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.08.2024 (1200 ചിങ്ങം 6 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണദോഷ സമ്മിശ്രമായ ദിവസമാണ്. എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്നത് ഗുണകരമാകില്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാഗ്യവും ആനുകൂല്യങ്ങളും വരാവുന്ന ദിവസം. പ്രധാന കര്‍മങ്ങള്‍ക്കും ഇടപാടുകള്‍ക്കും യോജിച്ച ദിനം. നന്നായി പരിശ്രമിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല സാഹചര്യങ്ങള്‍, ഭാഗ്യാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല സമീപനം പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, വയനാടിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നവൻ, ആരാണ് Lt. Col. ഋഷി രാജലക്ഷ്മി? മുഖം നഷ്ടപ്പെട്ടതെങ്ങനെ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് പല പ്രതിസന്ധികളും മറികടക്കാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യസാധ്യം ഉണ്ടാകുമെങ്കിലും പ്രാരംഭ തടസ്സങ്ങള്‍ നേരിടേണ്ടി വരും. അനാവശ്യ കാര്യങ്ങള്‍ക്ക് ധനം ചിലവാക്കേണ്ടി വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, ധന നേട്ടം, ആഗ്രഹാസാധ്യം മുതലായവ പ്രതീക്ഷിക്കാം. മനസന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹകച്ചവടവും ഭാഗ്യപരീക്ഷണവും ഗുണകരമാകില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലകാര്യങ്ങളും വിചാരിക്കുന്ന പ്രകാരത്തില്‍ വിജയിക്കണമെന്നില്ല. സുപ്രധാന കാര്യങ്ങള്‍ വളരെ കരുതലോടെ മാത്രം നിറവേറ്റുക.

YOU MAY ALSO LIKE THIS VIDEO, സ്വന്തമായി കറൻസിയും ഭാഷയും പട്ടാളവും ഇല്ലാത്ത ഒരു രാജ്യം പക്ഷെ എല്ലാവരും കോടീശ്വരന്മാർ | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ നേട്ടം, അംഗീകാരം മുതലായവ വരാവുന്ന ദിവസമാണ്. അധികാരികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവര്‍ അനുകൂലമായി പെരുമാറും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉന്മേഷകരവും ആത്മവിശ്വാസകാരകവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 21 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 23 വെള്ളി) എങ്ങനെ എന്നറിയാം