ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 23 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 23.08.2024 (1200 ചിങ്ങം 7 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചിലവ് നിയന്ത്രിക്കാൻ പാടുപെടും. മറ്റുള്ള വ്യക്തികളോട് ഇടപെടുമ്പോൾ ആശയ വിനിമയത്തിൽ കരുതൽ പുലർത്തണം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങൾക്ക് സ്വയം നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുവാൻ പറ്റിയ മികച്ച ദിവസം. ധന ലാഭം ലഭിക്കും. കുടുംബം പിന്തുണയ്ക്കും. രോഗികൾക്ക് ആരോഗ്യം മെച്ചപ്പെടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മൽസര വിജയം, തൊഴിൽ നേട്ടം മുതലായവ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യ പ്രദമായ സാഹചര്യം നിലനിൽക്കും.
YOU MAY ALSO LIKE THIS VIDEO, വയനാടിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നവൻ, ആരാണ് Lt. Col. ഋഷി രാജലക്ഷ്മി? മുഖം നഷ്ടപ്പെട്ടതെങ്ങനെ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാനഭാരം വർദ്ധിക്കാൻ ഇടയുണ്ട്. പ്രവർത്തനങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കാൻ പ്രയാസമാണ്. കുടുംബ പരമായി നന്ന്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രധാന ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ നിർവഹിക്കുക. അധികാരികളുമായി തർക്കത്തിന് പോകുന്നത് ഭാവിയിൽ ദോഷം ചെയ്യും എന്ന് ചിന്തിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക ലാഭം, പ്രവർത്തന വിജയം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. ആത്മവിശ്വാസവും ഉണർവവും വർദ്ധിക്കും. ഭാഗ്യം അനുഭവത്തിൽ വരും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉല്ലാസകരമായി ദിവസം ചിലവഴിക്കാൻ കഴിയും. പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നതിനാൽ ആത്മ വിശ്വാസം വർധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ നിന്നും അസുഖകരമായ പെരുമാറ്റങ്ങൾ നേരിടേണ്ടി വന്നേക്കാം. എല്ലാറ്റിനും പ്രതികരിക്കണമെന്നില്ല. യാത്രകൾ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ ദോഷം വരാവുന്ന ദിവസമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യ ക്ലേശം മാനസിക സമ്മർദത്തിന് കാരണമായേക്കാം.
YOU MAY ALSO LIKE THIS VIDEO, സ്വന്തമായി കറൻസിയും ഭാഷയും പട്ടാളവും ഇല്ലാത്ത ഒരു രാജ്യം പക്ഷെ എല്ലാവരും കോടീശ്വരന്മാർ | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കൂടുതൽ യാത്ര ചെയ്യാനും ദാനം ചിലവഴിക്കാനുമുള്ള ഉൾപ്രേരണ ഉണ്ടാകും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ വർധിക്കും. മനസ്സ് സംതൃപ്തമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗൃഹാന്തരീക്ഷത്തിൽ അത്ര അനുകൂലമായ സാഹചര്യം നിലനിൽക്കണമെന്നില്ല. അല്പം ആരോഗ്യ ക്ലേശങ്ങൾക്കും സാധ്യത കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവർത്തന വിജയം , സന്തോഷം, സാമ്പത്തിക ലാഭം എന്നിവയ്ക്ക് സാധ്യത . അന്യരുടെ സഹായത്താൽ പല പ്രതിസന്ധികളും തരണം ചെയ്യും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇