ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 24 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 24.08.2024 (1200 ചിങ്ങം 8 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മന സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാന്‍ പ്രയാസം ഉള്ള ദിവസമാണ്. ദൈനംദിന കാര്യങ്ങള്‍ വലിയ തടസം കൂടാതെ നടന്നു പോകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം മുതലായവ വരാവുന്ന ദിവസം. കുടുംബ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, വയനാടിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നവൻ, ആരാണ് Lt. Col. ഋഷി രാജലക്ഷ്മി? മുഖം നഷ്ടപ്പെട്ടതെങ്ങനെ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂല സാഹചര്യങ്ങളും വിജയാനുഭവങ്ങളും പ്രതീക്ഷിക്കാം. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരവും ആത്മ സംഘര്‍ഷവും വര്‍ദ്ധിച്ചെന്നു വരാം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സദുദ്ദേശ പ്രവര്‍ത്തനങ്ങള്‍ പോലും വിപരീതമായി ഭവിച്ചെന്നു വരാം. വേണ്ടത്ര ആലോചനയുടെ മാത്രം പ്രധാന കാര്യങ്ങളിൽ ഇടപെടുക.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. വ്യാപാരികള്‍ക്ക് ചെറിയ ലാഭം പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, ബന്ധുജനങ്ങളുടെ പിന്തുണ സഹായകരമാകും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ മാന്ദ്യം, അലസത അനാരോഗ്യം മുതലായവ വരാന്‍ ഇടയുള്ള ദിവസമാണ്. സായാഹ്നശേഷം ഗുണദോഷ സമ്മിശ്രം.
YOU MAY ALSO LIKE THIS VIDEO, സ്വന്തമായി കറൻസിയും ഭാഷയും പട്ടാളവും ഇല്ലാത്ത ഒരു രാജ്യം പക്ഷെ എല്ലാവരും കോടീശ്വരന്മാർ | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശാരീരിക വൈഷമ്യം, കാര്യപരാജയം, അംഗീകാരക്കുറവ്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, മനോസുഖം, ധന നേട്ടം. തൊഴിൽ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശരീരസുഖം കുറയും, തൊഴിൽ കാര്യങ്ങളില്‍ ചില പ്രതിസന്ധികളുണ്ടാകാൻ ഇടയുണ്ട്. ശ്രമകരമായ ജോലികള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇