ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 25 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 25.08.2024 (1200 ചിങ്ങം 9 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഗ്രഹ സാഫല്യം, ഇഷ്ട ഭക്ഷണം, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം. യാത്രകളില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്തോഷാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും വര്‍ധിക്കും.
YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ അഭിവൃദ്ധി, കുടുംബ സുഖം, വ്യാപാര ലാഭം എന്നിവ പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാ വേളകളില്‍ വൈഷമ്യം വരാന്‍ ഇടയുണ്ട്. ഉദര സംബന്ധമായ വ്യാധികള്‍ പിടിപ്പെടാതെ നോക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം, സന്താന ക്ലേശം മുതലായവ വരാവുന്ന ദിവസം. വാഗ്ദാനങ്ങള്‍ പാലിക്കുക പ്രയാസമാകും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനോസുഖം, നേതൃ ഗുണം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ സിദ്ധി, ഗുണാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും. തക്ക സമയത്ത് ഉപകാരങ്ങള്‍ ലഭ്യമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ വൈഷമ്യം, കലഹ സാധ്യത, ധന ക്ലേശം എന്നിവയെ കരുതണം. സുഹൃത്ത് സഹായം ആശ്വാസകരമാകും.
YOU MAY ALSO LIKE THIS VIDEO, വയനാടിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നവൻ, ആരാണ് Lt. Col. ഋഷി രാജലക്ഷ്മി? മുഖം നഷ്ടപ്പെട്ടതെങ്ങനെ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചിലവുകള്‍ വര്‍ധിക്കും. അപ്രതീക്ഷിത തടസങ്ങള്‍ക്ക് സാധ്യതയുള്ള ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.ശ്രദ്ധിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹങ്ങള്‍ സാധിക്കും. സാമ്പത്തികപരമായും തൊഴില്‍പരമായും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. വാഗ്ദാനം ചെയ്യപെട്ട സഹായങ്ങള്‍ പോലും ലഭിക്കാന്‍ പ്രയാസമാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇