സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ആഗസ്റ്റ്‌ 26 മുതൽ സെപ്തംബർ 1 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡും മറ്റും ലഭിക്കും. പലചരക്ക് കട നടത്തുന്നവര്‍ക്ക് കിട്ടാനുള്ള ധനം കിട്ടാന്‍ താമസം നേരിടും. മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് പുരോഗതിയുണ്ടാകും. മാസത്തിന്റെ രണ്ടാം പകുതി ഗുണം ചെയ്യും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മേലധികാരികളെ അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്രയവിക്രയങ്ങള്‍ തൃപ്തികരമായിരിക്കയില്ല. പാഴ്‌ച്ചെലവുകള്‍ വര്‍ധിക്കും. ഔദ്യോഗിക രംഗത്ത് പ്രതിസന്ധികള്‍ നേരിടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ ബിസിനസ്സില്‍ വിജയം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉദിച്ചു വരും. തടസ്സപ്പെട്ട് കിടക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഫലപ്രാപ്തിയിലെത്തും. സ്വന്തമായി വീട്, വാഹനം എന്നിവ അധീനതയില്‍ വരും.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പത്രപ്രവര്‍ത്തകര്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് ധനലാഭമുണ്ടാകും. കുടുംബത്തില്‍ സമാധാനം നഷ്ടപ്പെട്ടേക്കും. സന്താനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ അലസത വര്‍ധിക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതാണ്. ക്രയവിക്രയങ്ങളില്‍ നിന്ന് വന്‍ ലാഭം ലഭിക്കുന്നതാണ്. ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും അധീനതയില്‍ വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ വന്നുചേരും. മനഃസുഖം കുറയും. പദ്ധതികളും ആഗ്രഹങ്ങളും നിറവേറാന്‍ കാലതാമസം നേരിടും. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരുമായി ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൂര്‍വ്വിക സ്വത്ത് അധീനതയില്‍ വന്നുചേരും. പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. പലവിധ പ്രയാസങ്ങളും അതിജീവിച്ച് മുന്നേറുന്ന സമയമാണ്. ലോണുകള്‍ പെട്ടെന്ന് ശരിയാക്കി കിട്ടുന്നതാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ബിസിനസ് ആവശ്യത്തിന് കൂടുതല്‍ യാത്ര ചെയ്യേണ്ടിവരും. ആഹാരക്രമങ്ങളില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തും. വാഹനാപകടം ഉണ്ടാകാനിടയുണ്ട്. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. പുതിയ കരാറുകള്‍ ഏറ്റെടുക്കും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങളുണ്ടാകും. ചെയ്യുന്ന ജോലിയില്‍ അംഗീകാരം ലഭിക്കും. ദൂരയാത്രകള്‍ ദോഷകരമായി ബാധിക്കും. തീര്‍ത്ഥാടനത്തില്‍ താല്‍പ്പര്യം വര്‍ധിക്കും. ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിക്കുന്നതാണ്.

YOU MAY ALSO LIKE THIS VIDEO, വയനാടിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നവൻ, ആരാണ് Lt. Col. ഋഷി രാജലക്ഷ്മി? മുഖം നഷ്ടപ്പെട്ടതെങ്ങനെ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. ഭാര്യയ്‌ക്ക് ജോലി ലഭിക്കും. കടത്തില്‍നിന്ന് വിമുക്തി ഉണ്ടാകും. പല തടസ്സങ്ങളും നീങ്ങിയെന്ന് വരും. കളവ്, വഞ്ചന എന്നിവയ്‌ക്ക് വിധേയനാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആഡംബര വസ്തുക്കള്‍ക്ക് പണം ചെലവഴിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏജന്‍സി ഏര്‍പ്പാടുകള്‍ ഏറ്റെടുക്കുകയും ഉള്ളവയെ വികസിപ്പിക്കുന്നതുമാണ്. പരസ്യങ്ങളില്‍നിന്ന് പ്രതീക്ഷിക്കാത്ത വരുമാനമുണ്ടാകും. ബിസിനസ്സാവശ്യത്തിനോ ജോലി സ്വഭാവം മൂലമോ വീട് വിട്ട് താമസിക്കേണ്ടി വരും. സാമ്പത്തികസ്ഥിതി ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ മുഴുകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും. ഓഹരികളില്‍ നിന്നുള്ള ആദായത്തില്‍ ഇടിവുവന്നേക്കും. ഭൂമി കൈമാറ്റം വിജയപ്രദമായി തീരും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. വാഹനം, പിതൃസ്വത്ത് എന്നിവ കൈവശം വന്നു ചേരും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 25 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 26 തിങ്കൾ) എങ്ങനെ എന്നറിയാം