ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 12 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.12.2024 (1200 വൃശ്ചികം 27 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ തടസങ്ങൾക്ക് പരിഹാരം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പതിവിലും കൂടുതൽ അദ്ധ്വാനിക്കേണ്ടതായ സാഹചര്യം സംജാതമാകും. പ്രയത്നത്തിന് മതിയായ പ്രതിഫലവും അംഗീകാരവും ലഭിക്കാൻ പ്രയാസമാണ്.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, അമേരിക്കയെ നാണം കെടുത്തിയ, ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ; അവർ ഇപ്പോഴും കാണാമറയത്ത് | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവൃത്തികൾ അംഗീകരിക്കപ്പെടും, ആഗ്രഹങ്ങൾ സഫലങ്ങളാകും. മനസ്സിന് ആത്മവിശ്വാസം നൽകുന്ന വാർത്തകൾ ശ്രവിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബക്ലേശം, ആഗ്രഹ തടസ്സം മുതലായവ കരുതണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ശാരീരിക ക്ഷീണവും അലസതയും പ്രവത്തനങ്ങളെ ബാധിക്കാം. ഭാഗ്യാനുഭവങ്ങൾക്കു തടസ്സം ഉണ്ടാകാൻ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിൽ ആഗ്രഹിക്കുന്ന വിധം കാര്യങ്ങൾ മുന്നോട്ടു പോകും. പ്രയോജനകരമായ കൂടി ചേരലുകൾക്ക് അവസരം ഉണ്ടാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സിൽ സുഖവും സമാധാനവും നിറയും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. തൊഴിൽ നേട്ടത്തിനും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ കരുതൽ പുലർത്തേണ്ടി വരും.
YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത് ലക്ഷങ്ങളുടെ വരുമാനം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിക്കും പ്രകാരം കാര്യങ്ങൾ പുരോഗമിക്കണം എന്നില്ല. ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾ ഗുണകരമായ ഫലങ്ങൾ നൽകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണകരമായ ദൗത്യങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കുവാൻ കഴിയും. അധികാരികൾ, സഹപ്രവർത്തകർ മുതലായവരിൽ നിന്നും ആദരവ് ലഭിക്കുന്ന സമീപനങ്ങൾ ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചില പ്രതികൂല സാഹചര്യങ്ങളെ കരുതിയിരിക്കണം. ജാഗ്രതയോടെ നീങ്ങിയാൽ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283