ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 11 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 11.07.2024 (1199 മിഥുനം 27 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതു രംഗത്ത് നിന്നും ഉള്‍വലിയാനുള്ള പ്രവണത ഉണ്ടാകാന്‍ ഇടയുണ്ട്. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന ജാഗ്രതയോടെ നിറവേറ്റുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത ചിന്ത മൂലം ആത്മവിശ്വാസക്കുറവ് വരാന്‍ ഇടയുണ്ട്. ഈശ്വര വിശ്വാസത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ പരാജയപ്പെടില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാം. ആഹ്ളാദകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാരനെ പുറത്താക്കി അധികാരത്തിൽ; ബ്രിട്ടീഷ് ജനതയുടെ പുതിയ പ്രതീക്ഷ, കെയർ സ്റ്റാർമർ… നിർണായകമാകുന്ന നിലപാടുകൾ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ട ജീവിതാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ഈശ്വര ചിന്തയോടെയും ആത്മ വിശ്വാസത്തോടെയും നേരിടുന്ന കാര്യങ്ങള്‍ ശുഭകരമായി ഭവിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനഃസംഘർഷത്തിനു കാരണമായിരുന്ന സംഗതികൾക്ക് പരിഹാരം ലഭിക്കും. പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിലവുകൾ വർധിക്കാവുന്ന ദിനമാണ്. അപ്രതീക്ഷിതമായ ദൂരയാത്രകളും അലച്ചിലും മറ്റും വേണ്ടി വന്നേക്കാം
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, സന്തോഷം, ഇഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഇഷ്ടജനങ്ങളുമായി സന്തോഷകരമായി സമയം ചിലവഴിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിവാദങ്ങൾ, തർക്കങ്ങൾ മുതലായവകളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കണം. കോപ സ്വഭാവം മൂലം വിഷമതകൾ വരാവുന്ന ദിനമാണ്.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങള്‍ക്ക് കുറവ് വരാവുന്ന ദിവസമാണ്. പല കാര്യങ്ങളിലും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാന്‍ പ്രയാസമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത നേട്ടങ്ങളോ സമ്മാനങ്ങളോ ലഭിക്കാന്‍ ഇടയുണ്ട്. മനസ്സിന് ആശ്വാസം നല്‍കുന്ന വ്യക്തികളുടെ സാമീപ്യം അനുഗ്രഹമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യം ആകും. ഉന്നത വ്യക്തികളുമായി ഇടപെടാന്‍ അവസരം ലഭിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video