ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 12 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.07.2024 (1199 മിഥുനം 28 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത സഹായങ്ങളും അനുകൂല സാഹചര്യങ്ങളും വരാന്‍ സാധ്യതയേറിയ ദിവസമാണ്. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ആഗ്രഹ സാധ്യത്തിന് കാല താമസമോ തടസമോ വരാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാരനെ പുറത്താക്കി അധികാരത്തിൽ; ബ്രിട്ടീഷ് ജനതയുടെ പുതിയ പ്രതീക്ഷ, കെയർ സ്റ്റാർമർ… നിർണായകമാകുന്ന നിലപാടുകൾ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന വിജയം, ആത്മ വിശ്വാസം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ തടസം, യാത്രാ ക്ലേശം, മനോ വൈഷമ്യം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തന നേട്ടത്തില്‍ അഭിമാനം തോന്നും. സുഖകരങ്ങളായ അനുഭവങ്ങള്‍ക്ക് സാധ്യത.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് മന സമ്മര്‍ദം വര്‍ധിക്കുവാന്‍ ഇടയുണ്ട്. സാമ്പത്തികമായി അല്പം ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഇഷ്ട ജനങ്ങളുമായി സഹവസിക്കുവാന്‍ കഴിയും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ മുതലായവര്‍ സഹായകരമായി പെരുമാറും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ അംഗീകാരം, ധന നേട്ടം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യത കാണുന്നു. നാളെ ലഭിക്കുന്ന അവസരങ്ങള്‍ ഗുണകരമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത യാത്ര മൂലം ആരോഗ്യ ക്ലേശം വരാന്‍ ഇടയുണ്ട്. കാര്യ തടസം, ഉദര വൈഷമ്യം എന്നിവയും കരുതണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം നിറവേറ്റുവാന്‍ പ്രയാസമാകും. പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് ഭംഗം വരാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രകള്‍ സഫലങ്ങള്‍ ആകും. ഭാഗ്യാനുഭവങ്ങള്‍, കുടുംബ സുഖം മുതലായവയ്ക്കും സാധ്യത കാണുന്നു.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video