ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 13 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.07.2024 (1199 മിഥുനം 29 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അംഗീകാരവും ധന നേട്ടവും പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി ഉള്ലാസകരമായി സമയം ചിലവഴിക്കും. കുടുംബാന്തരീക്ഷവും ഗുണകരം തന്നെ.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകേണ്ടി വരും. അപ്രതീക്ഷിതമായ ചിലവുകള്‍ വന്നു പെടാന്‍ ഇടയുണ്ട്

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഊര്‍ജസ്വലത കുറയുകയും അലസ മനോഭാവം വര്‍ധിക്കാനും സാധ്യതയുണ്ട്. കര്‍ത്തവ്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണം.

YOU MAY ALSO LIKE THIS VIDEO, ആഫ്രിക്ക പിളർന്ന് ഇന്ത്യയുമായി ചേരുന്നു! സൊമാലിയ കേരളത്തിന്റെ അടുത്തെത്തും? എന്താണ്‌ സംഭവിക്കുന്നത്? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ നേട്ടവും ആനുകൂല്യങ്ങളും വര്‍ധിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ആത്മവിശ്വാസം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സ്വന്തം കഴിവുകളില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുക. പ്രതികൂലമായ സമീപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈശ്വര വിശ്വാസം ഗുണം ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഇഷ്ടാനുഭവങ്ങളും സന്തോഷ ജനകമായ സാഹചര്യങ്ങളും ഉണ്ടാകും. അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ അനുഗ്രഹമാകും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചെറിയ തിരിച്ചടികളില്‍ മനം മടുക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുക. മറ്റുള്ളവരുടെ സഹായം മാത്രം പ്രതീക്ഷിക്കുന്നത് ഗുണകരമാകില്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിലിലും വ്യാപാരത്തിലും നേട്ടങ്ങള്‍ വരാവുന്ന ദിനമാണ്. ദാമ്പത്യ സുഖം ഉണ്ടാകും. കമിതാക്കള്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കുന്നതില്‍ സന്തോഷം തോന്നും. ഉല്ലാസ അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാരനെ പുറത്താക്കി അധികാരത്തിൽ; ബ്രിട്ടീഷ് ജനതയുടെ പുതിയ പ്രതീക്ഷ, കെയർ സ്റ്റാർമർ… നിർണായകമാകുന്ന നിലപാടുകൾ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അകാരണ ചിന്തകളാല്‍ മനസ്സ് കലുഷമാകാവുന്ന ദിനമാണ്. ഈശ്വര ചിന്തയോടെയും ആത്മ വിശ്വാസത്തോടെയും കാര്യങ്ങളെ സമീപിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ക്ഷമയും സഹിഷ്ണുതയും പുലര്‍ത്തുക. അവസരങ്ങള്‍ ഇങ്ങോട്ടു തേടി വരുന്ന ദിവസമല്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഖകരമായ അനുഭവങ്ങള്‍ ഈ ദിവസത്തില്‍ പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ എല്ലാം അനുകൂലവും ഭാഗ്യ ദായകവും ആയി ഭവിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 12 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 14 ഞായര്‍) എങ്ങനെ എന്നറിയാം