ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 25 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.07.2024 (1199 കര്‍ക്കിടകം 10 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാവി ചിന്തകളാൽ മനസ്സ് വിഹ്വലമാകാൻ ഇടയുണ്ട്. തടസ്സപ്പെട്ട കാര്യങ്ങളെ കുറിച്ച് ഓർത്ത് ആകാംക്ഷ തോന്നും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഖാനുഭവങ്ങൾ, കുടുംബ സുഖം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല അനുഭവങ്ങൾ, മന സന്തോഷം, ഉല്ലാസ സാഹചര്യങ്ങൾ മുതലായവയ്ക്ക് സാധ്യത. മനസ്സിൽ ഉന്മേഷജനകമായ ചിന്തകൾ നിറയും.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവിൽ അനുകൂല ദിവസമല്ല. പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നേറാൻ പ്രയാസമാകും. എന്നാൽ അതീവ ശ്രദ്ധയോടെ ഇടപെട്ടാൽ പല കാര്യങ്ങളും വിജയകരമാക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രധാന കർത്തവ്യങ്ങൾ ജാഗ്രതയോടെ നിർവഹിക്കുക. കുടുംബ ബന്ധങ്ങളിൽ ഉലച്ചിൽ വരാവുന്ന ദിനമാകയാൽ വൈകാരികമായ പ്രതികരണങ്ങൾ കരുതലോടെ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സിൽ ചിന്തിക്കുന്ന വിധത്തിൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. ധന തടസ്സങ്ങൾക്ക് പരിഹാരം കണ്ടെത്തും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തടസ്സങ്ങളും ക്ലേശങ്ങളും അകലുന്നതായി അനുഭവപ്പെടും. സഹായങ്ങളും പിന്തുണയും വേണ്ട അവസരങ്ങളിൽ എല്ലാം ലഭിക്കുന്നത് ആശ്വാസകരമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കര്‍മ്മ രംഗത്ത് പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ശരാശരി വിജയം കരസ്ഥമാക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകില്ല.

YOU MAY ALSO LIKE THIS VIDEO, LIFE OF A NP LORRY DRIVER; കേരളം വിട്ടാൽ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ… | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹസാധ്യത്തിനു അനുകൂല മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞു വരും. ബന്ധു ജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവര്‍ അനുകൂലരായി പെരുമാറുന്നത് ഗുണം ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മന സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ വേണ്ടത്ര ആലോചനയോടെയും ഈശ്വര ചിന്തയോടെയും ആകണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ നേട്ടവും സുഖാനുഭവങ്ങളും മറ്റും വരാവുന്ന ദിനമാണ്. മനസ്സിന് ആശ്വാസം പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ Mobile Phone use നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ Serious Health Issue 😱🫢 Please Reduce! | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 24 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 26 വെള്ളി) എങ്ങനെ എന്നറിയാം