ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 24 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 24.07.2024 (1199 കര്‍ക്കിടകം 9 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, സന്തോഷം, അംഗീകാരം, മനോസുഖം മുതലായ അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. സാമ്പത്തിക നേട്ടം വർധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവർത്തന രംഗത്ത് അനുകൂല മാറ്റങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയും. ഉന്നത വ്യക്തികളിൽ നിന്നും അനുകൂല സമീപനം ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത തടസ്സനുഭവങ്ങളും ആരോഗ്യ ക്ലേശവും മറ്റും വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ പ്രധാന കാര്യങ്ങളിൽ ഇടപെടുക.
YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത് ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന തടസ്സം, മന ക്ലേശം, ആഗ്രഹ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ദിവസം അത്ര അനുയോജ്യമല്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ വിജയം, ഇഷ്ടാനുഭവങ്ങൾ മുതലായവ വരാവുന്ന ദിനം. വ്യക്തി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബ സുഖം, ഇഷ്ട ബന്ധു സമാഗമം, സുഖാനുഭവങ്ങൾ എന്നിവയ്ക്ക് സാധ്യത. പ്രസന്നമായ മനസ്സോടെ കാര്യങ്ങളെ സമീപിച്ചാൽ വിജയം സ്വന്തമാക്കാം.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനിഷ്ടകരമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം. പെട്ടെന്നുള്ള പ്രതികരണം മൂലം അബദ്ധങ്ങൾ പറ്റാതെ നോക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ശാരീരിക ക്ലേശം വർധിക്കാൻ ഇടയുള്ള ദിവസമാണ്. നഷ്ട സാധ്യത ഉള്ളതിനാൽ ഭാഗ്യ പരീക്ഷണങ്ങൾ ഒഴിവാക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിൽ ശുഭചിന്തയും ആത്മ വിശ്വാസവും നിറയും. പല കാര്യങ്ങളിലും അനുകൂലമായ പരിവർത്തനങ്ങൾ ദൃശ്യമാകും.
YOU MAY ALSO LIKE THIS VIDEO, LIFE OF A NP LORRY DRIVER; കേരളം വിട്ടാൽ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ… | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരൻ ഇടയുണ്ട്. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാതെ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവർത്തനലാഭം, തൊഴിൽ നേട്ടം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം, സാമൂഹിക അംഗീകാരം എന്നിവയ്ക്കും സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച സഹായങ്ങൾ സമയത്ത് ലഭ്യമാക്കുവാൻ പ്രയാസമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ അല്പം വിഷമതകൾ വരാൻ സാധ്യതയേറിയ ദിവസമാണ്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video