ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 23 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.07.2024 (1199 കര്‍ക്കിടകം 8 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും വിജയകരമായി ചെയ്തു തീര്‍ക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അംഗീകാരവും നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയുന്ന ദിനമായിരിക്കും. അലസത കളഞ്ഞു പ്രവർത്തിച്ചാൽ അപ്രതീക്ഷിത കാര്യസാധ്യം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് ഇഷ്ടമില്ലാത്ത കർത്തവ്യങ്ങൾ ചെയ്യുവാൻ നിര്ബന്ധിതനാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനഃക്ലേശം ഉണ്ടാക്കിയെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മറ്റുള്ളവരിൽ നിന്നും വാഗ്ദാന ലംഘനം നേരിടേണ്ടി വന്നേക്കാം. പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാത്തതു മൂലം വൈഷമ്യങ്ങൾക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗുണാധിക്യമുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. മുൻ ദിനങ്ങളിലെ പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉല്ലാസകരവും ആത്മവിശ്വാസജനകവുമായ സംഭവങ്ങൾ പ്രതീക്ഷിക്കാം. വരുന്ന ഭാഗ്യങ്ങളെ വേണ്ടെന്നു പറയാതെ സ്വീകരിക്കുക.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യ കാര്യങ്ങളിൽ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്. മറ്റൊരു ദിനത്തിലേക്ക് മാറ്റി വയ്ക്കാവുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ സാധ്യമെങ്കിൽ പിന്നീട് നിറവേറ്റുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യ കാര്യങ്ങളിൽ നിന്നും തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ നിന്നും കഴിവതും വിട്ടു നിൽക്കുക. അപവാദ ശ്രവണത്തിനു സാധ്യതയുള്ള ദിനമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോസുഖം, കാര്യസാധ്യം മുതലായവ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങളിൽ മികച്ച അനുഭവങ്ങൾ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, LIFE OF A NP LORRY DRIVER; കേരളം വിട്ടാൽ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ… | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരുടെ സഹകരണക്കുറവ് പ്രയാസമുണ്ടാക്കാം. ക്ഷോഭം നിയന്ത്രിച്ച് ക്ഷമയോടെ നീങ്ങിയാൽ വലിയ ദോഷമില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനഃക്ലേശം ഉണ്ടാക്കിയിരുന്ന സംഭവങ്ങൾക്കു പരിഹാരം കണ്ടെത്തും. സന്തോഷ ജനകമായ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദിവസം അത്ര അനുകൂലമല്ല എന്നു കരുതി പെരുമാറണം. വേണ്ടത്ര ബോധ്യമില്ലാത്തതും അനാവശ്യവുമായ കാര്യങ്ങളിൽ ഇടപെടാതെ നിന്നാൽ വലിയ ദോഷങ്ങൾ വരികയില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 22 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 24 ബുധന്‍) എങ്ങനെ എന്നറിയാം