ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 22 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 22.07.2024 (1199 കര്‍ക്കിടകം 7 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളിൽ സഹകരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ചില നല്ല വിവരങ്ങൾ ഇന്ന് നിങ്ങൾക്ക് ലഭിച്ചേക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ വരുമാനമാർഗങ്ങൾ തുറക്കും. എന്തെങ്കിലും പ്രത്യേക ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയാൽ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക. സംസാരം നിയന്ത്രിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
എന്തെങ്കിലും നിയമപരമായ തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിൽ നിങ്ങൾക്ക് കുറച്ച് സമ്മർദമുണ്ടാകാൻ സാധ്യത. തൊഴിൽ മേഖലയിൽ ഉന്നത ഉദ്യോഗസ്ഥരുടെ സപ്പോർട്ട് ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത് ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ മേഖലയിൽ, നിങ്ങളുടെ സംസാരം മൂലം ഒരു ഉദ്യോഗസ്ഥനെ നിങ്ങളിലേക്ക് ആകർഷിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുന്ന ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബിസിനസ്സിലെ പുതിയ മാറ്റങ്ങൾ ഭാവിയിൽ വലിയ നേട്ടങ്ങൾ നൽകും. ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. മത്സരതയ്യാറെടുപ്പിനായി വിദ്യാർത്ഥികൾക്ക് ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഇന്ന് കുടുംബാംഗങ്ങളുമായി യാത്ര പോകുന്നത് നല്ലതാണ്. ഇത് ഇവർക്കിടയിൽ പരസ്പര അടുപ്പം വർദ്ധിപ്പിയ്ക്കാൻ സഹായിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകുന്നതായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബിസിനസ്സിൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കാത്തപക്ഷം പ്രശ്നങ്ങൾ നേരിടേണ്ടി വരും. അപകടസാധ്യതയുള്ള ജോലികൾ ചെയ്യരുത്. ആളുകളോട് നല്ല രീതിയിൽ സംസാരിയ്ക്കുകയും ഇടപെടുകയും ചെയ്യുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിയിൽ സ്ഥാനമാനങ്ങൾ വർദ്ധിയ്ക്കാൻ സാധ്യതയുള്ള ദിവസമാണ്. ശത്രുക്കൾ നിങ്ങൾക്കു മുന്നിൽ പരാജയപ്പെടുന്ന ദിവസം കൂടിയാണ്. പണം കടം നൽകുന്നത് സൂക്ഷിച്ച് വേണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇന്ന് നിങ്ങൾ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് പുതിയ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും, തിരികെ ലഭിയ്ക്കാത്ത പണം തിരികെ ലഭിയ്ക്കാൻ സാധ്യതയുള്ള ദിവസമാണ്.
ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സിൽ ഇന്ന് നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശ്രദ്ധാപൂർവ്വം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കേണ്ട ദിവസമാണ്. നിങ്ങളുടെ കുട്ടിയുടെ ജോലിക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ വിജയം നൽകും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇന്ന് ആരോഗ്യ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങൾ നിങ്ങളുടെ ബിസിനസ്സിനായി ചില പുതിയ പദ്ധതികൾ തയ്യാറാക്കുകയും അവ വിജയകരമാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video