സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലൈ 22 മുതല്‍ 28 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ സംബന്ധമായ ബദ്ധപ്പാടുകള്‍ വര്‍ധിക്കും. കുടുംബസുഖം കുറയും. ചതിയില്‍പ്പെടാനും ധനനഷ്ടം സംഭവിക്കാനുമിടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പ്രമാണങ്ങളില്‍ ഒപ്പുവെക്കും. ചെറുയാത്രകള്‍ നിശ്ചയിക്കും. ക്രയവിക്രയത്തിന് അനുകൂല സമയമാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ ചില വ്യവസായങ്ങള്‍ തുടങ്ങാനിടവരും. ഭാര്യയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും വേണ്ടത്ര പുരോഗതി കാണില്ല. ജോലിയില്‍ വേണ്ടത്ര മുന്നേറ്റമുണ്ടാകും. സര്‍ക്കാരാനുകൂല്യങ്ങള്‍ തടഞ്ഞുവച്ചേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ അതിഥികള്‍ വരും. ത്വക്‌രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ വാഹനം അധീനതയില്‍ വന്നുചേരും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രതികൂല നിലപാടുണ്ടാകും. സാമ്പത്തികത്തില്‍ നേരിയ വര്‍ധന അനുഭവപ്പെടും. വിചാരിക്കാത്ത കേന്ദ്രങ്ങളില്‍നിന്ന് ശത്രുതയുണ്ടാകും. ജോലിയില്‍ അഭിനന്ദനമോ അംഗീകാരമോ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടത്തില്‍ ആശുപത്രിവാസം അനുഭവിക്കേണ്ടിവരും. മന്ദഗതിയിലായിരിക്കുന്ന വ്യാപാരസ്ഥാപനം നല്ല രീതിയില്‍ നടത്താന്‍ പ്രയത്‌നിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് പിരിയും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാര്യക്ക് ചില്ലറ അസുഖങ്ങള്‍ വന്നുപെടും. ചെയ്യാത്ത കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടിവരും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പുതിയ ജോലിയിലോ ബിസിനസിലോ പ്രവേശിക്കും. കര്‍മസ്ഥാനത്ത് തസ്‌കരശല്യമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. ഭൂമി വാങ്ങാന്‍ യോഗമുണ്ട്. കര്‍മമണ്ഡലത്തില്‍ മാറ്റം വരുത്തും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. ജീവിതരീതിയില്‍ ചില ചിട്ടകള്‍ വരുത്തും. സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. ഭൂമി, വാടക എന്നിവ വഴി ആദായമുണ്ടാകും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയിലുള്ള ബിസിനസ് ഒഴിവാക്കേണ്ട സന്ദര്‍ഭമുണ്ടാകും. കൂടാതെ ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. ദാമ്പത്യസുഖം കുറയും. ദൂരയാത്രകള്‍ ഒഴിവാക്കുക. കുടുംബത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ഉദ്യോഗം ലഭിക്കും. യാത്രാക്ലേശം അനുഭവപ്പെടും. അധ്വാനഭാരം കൂടും. പിതൃസ്വത്ത ലഭിക്കും. രോഗികള്‍ക്ക് അസുഖം വര്‍ധിക്കും. ഔഷധങ്ങള്‍ ഫലിച്ചെന്നുവരില്ല. ഭൂമിയുടെ വില്‍പ്പനയില്‍ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വാഹനം, സ്വത്ത് എന്നിവയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. സാമ്പത്തികമായി അനുകൂല സമയമല്ല. നിസ്സാര കാര്യങ്ങളില്‍പ്പോലും കലഹിക്കും. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനാഗമമുണ്ടാകും. ദുര്‍വ്യയം വന്നുചേരും. ജീവിതരീതിയില്‍ മാറ്റം വരുത്തും. ശാരീരികമായി ക്ഷീണമനുഭവപ്പെടും. ഉന്നത വ്യക്തികളുടെയും സര്‍ക്കാര്‍ തലത്തിലുള്ളവരുടെയും സഹായമുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 21 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 22 തിങ്കൾ) എങ്ങനെ എന്നറിയാം