ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 21 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.07.2024 (1199 കര്‍ക്കിടകം 6 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങളും ആഗ്രഹ സാധ്യവും മനസ്സിന് സന്തോഷം പകരും. മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തികളുമായി ഇടപെടാൻ കഴിയുന്നത് ഉന്മേഷം പകരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അംഗീകാരം കുറയാൻ ഇടയുണ്ട്. സഹായങ്ങൾക്ക് തടസ്സങ്ങൾ നേരിടും. പലപ്പോഴും ഒറ്റപ്പെടുന്നു എന്ന ചിന്ത ഗുണകരമാകില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വേണ്ടാത്ത ചിന്തകൾ മൂലം മനസ്സ് കലുഷമായെന്നു വരാം. വൈകിയെങ്കിലും പല പ്രധാന കാര്യങ്ങളും സാധിക്കാൻ കഴിഞ്ഞേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. മറ്റുള്ളവർ അനുകൂലരാകുന്നതിനാൽ പല കാര്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യസാധ്യം, സന്തോഷം അംഗീകാരം. ആഗ്രഹിക്കുന്ന വിധത്തിൽ കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആയാസം വർധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വരും. ധനക്ലേശം, കാര്യതടസ്സം, അനിഷ്ടാനുഭവങ്ങൾ മുതലായവയും കരുതണം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങളും സാധിക്കാൻ അമിത പരിശ്രമം വേണ്ടിവരും. യാത്രാക്ലേശം, മാർഗ തടസ്സം മുതലായവയ്ക്കും സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തടസ്സങ്ങൾ അകലും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നതിൽ സംതൃപ്തി തോന്നും. സൽക്കാരങ്ങളിൽ പങ്കെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനപരമായ കാര്യങ്ങളിൽ വിഷമാവസ്ഥ ഉണ്ടായെന്നു വരാം. അധ്വാനത്തിന് തക്കതായ പ്രതിഫലം പലപ്പോഴും ലഭിക്കണമെന്നില്ല.

ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങൾ, മന സന്തോഷകരമായ സാഹചര്യങ്ങൾ, കുടുംബ സുഖം. തൊഴിൽ സ്ഥലത്തും ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യക്ലേശം, ഭാഗ്യക്കുറവ് മുതലായവ അനുഭവത്തിൽ വരാം. ആത്മാർഥമായി പ്രവർത്തിച്ചാൽ വൈകിയെങ്കിലും വിജയം സ്വന്തമാക്കാൻ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇഷ്ട ജന സമ്പർക്കം. ആഗ്രഹസാദ്ധ്യം, പ്രവർത്തന വിജയം. പൊതുവിൽ ശുഭവാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 20 ശനി) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലൈ 22 മുതല്‍ 28 വരെയുള്ള നക്ഷത്രഫലങ്ങൾ