ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 20 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.07.2024 (1199 കര്‍ക്കിടകം 5 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അധ്വാന ഭാരം, അലച്ചില്‍ എന്നിവ വര്‍ധിക്കാം. കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, ബന്ധുസമാഗമം മുതലായവ ഉണ്ടാകും. ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യസാധ്യം, അംഗീകാരം, ഇഷ്ട ഭക്ഷണം. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രകളില്‍ തടസ്സങ്ങള്‍ വരാം. ആരോഗ്യപരമായി അല്പം ക്ലേശ അനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിലെ ആഗ്രഹങ്ങള്‍ അനായാസേന സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖം, ധന ലാഭം എന്നിവയും പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിച്ച ലാഭം ലഭിച്ചില്ലെങ്കിലും ഇടപാടുകള്‍ വിജയകരമാകും. പുതിയ വ്യക്തി ബന്ധങ്ങള്‍ പ്രയോജനകരമായി ഭവിക്കും.

ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. സന്തോഷജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അയവു വരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. വിരോധികള്‍ പോലും അനുകൂലരാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 19 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 21 ഞായര്‍) എങ്ങനെ എന്നറിയാം