ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 19 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 19.07.2024 (1199 കര്‍ക്കിടകം 4 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനാവശ്യ കാര്യങ്ങളെ ചൊല്ലി മന സംഘര്‍ഷം വരാവുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. അനാവശ്യ സാഹചര്യങ്ങള്‍, വിവാദങ്ങള്‍ മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും. ശുഭകാര്യങ്ങളില്‍ സംബന്ധിക്കാനുള്ള അവസരം ഉണ്ടാകും.
ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ നേട്ടം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. ഇഷ്ടജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരും. വിചാരിച്ച ഗുണാനുഭവങ്ങള്‍ പലപ്പോഴും ലഭിക്കാന്‍ പ്രയാസമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും. വലിയ പ്രതിസന്ധികളെ അനായാസം മറികടക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകള്‍ കരുതലോടെ വേണം. ആലോചനയില്ലാത്ത സംസാരം മൂലം പ്രയാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ നേട്ടം, ധനപുഷ്ടി, വ്യാപാരലാഭം മുതലായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയ കാര്യങ്ങള്‍ സഫലീകൃതമാകും.
YOU MAY ALSO LIKE THIS VIDEO, ആഫ്രിക്ക പിളർന്ന് ഇന്ത്യയുമായി ചേരുന്നു! സൊമാലിയ കേരളത്തിന്റെ അടുത്തെത്തും? എന്താണ് സംഭവിക്കുന്നത്? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്ഥിരം ജോലികള്‍ തീര്‍ക്കാന്‍ പോലും പതിവിലും കാലതാമസവും തടസ്സങ്ങളും നേരിടാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ യോജ്യമായ ദിനമല്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്ന ദിവസമാണ്. കുടുംബത്തോടൊപ്പം ഉല്ലാസകരമായ മുഹൂര്‍ത്തങ്ങള്‍ ചിലവഴിക്കാന്‍ സാധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉന്നത വ്യക്തികള്‍ സഹായിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കാന്‍ ഇടയുള്ള ദിവസമാണ്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video