ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 08 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.11.2024 (1200 തുലാം 23 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യസാധ്യവും ആനുകൂല്യങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. തൊഴിൽ രംഗത്തും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മറവി മൂലം ഉത്തരവാദിത്വക്കുറവ് അനുഭവപ്പെടാം. അധ്വാനവും മന സമ്മർദവും വർധിക്കാനും ഇടയുണ്ട്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണ ദോഷ സമ്മിശ്രമായ ദിനമായിരിക്കും. അധ്വാനഭാരം വർദ്ധിക്കുമെങ്കിലും പ്രതിഫലവും അംഗീകാരവും കുറയാൻ ഇടയില്ല.

YOU MAY ALSO LIKE THIS VIDEO, ഇതാണ്‌ ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച്‌ ചാകും അത്രയ്ക്ക്‌ ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനഃസന്തോഷം ഉണ്ടാകും. അവിചാരിതമായ ഫലസിദ്ധികൾ ലഭിക്കാൻ സാധ്യത. അവസരങ്ങളെ തിരസ്കരിക്കാതെ പ്രയോജനപ്പെടുത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നും മികച്ച അനുഭവങ്ങൾ ഉണ്ടാകും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണ വിജയമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ധനപരമായി അല്പം ബുദ്ധിമുട്ടുകൾ വരാം. അമിത യാത്രകൾ, തൊഴിൽപരമായ അലച്ചിലുകൾ എന്നിവയ്ക്കും സാധ്യത. എങ്കിലും സായാഹ്നത്തോടെ അല്പം പുരോഗതി ദൃശ്യമാകും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും സാധ്യത. സന്താനങ്ങളെപ്പറ്റി അനാവശ്യ മനഃക്ലേശത്തിനു സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാനസിക സമാധാനം ഉണ്ടാകും. പ്രവർത്തനങ്ങളിൽ ശോഭിക്കാന് കഴിയും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത. തൊഴില്‍പരമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം.

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക നേട്ടങ്ങൾക്കായി പുതിയ മാർഗ്ഗങ്ങൾ വിജയകരമായി പ്രയോഗിക്കും. മത്സരങ്ങളിൽ വിജയിക്കും. അംഗീകാരവും ആദരവും ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചിലവുകൾ നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം. തൊഴിൽ നേട്ടങ്ങൾ അധികാരികളെ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനഃസന്തോഷവും ഇഷ്ടജന സംഗമവും പ്രതീക്ഷിക്കാവുന്ന ദിനം. ശുഭകരമായ വാർത്തകൾ കേൾക്കും. പൊതുവിൽ അംഗീകാരം വർധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 07 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 09 ശനി) എങ്ങനെ എന്നറിയാം