ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 07 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.11.2024 (1200 തുലാം 22 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. ദിവസം അത്ര അനുകൂലമല്ല എന്ന് അറിഞ്ഞു പെരുമാറുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അല്പം മാനസിക സമ്മര്‍ദം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. കര്‍തവ്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, ഇതാണ്‌ ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച്‌ ചാകും അത്രയ്ക്ക്‌ ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യാപാരത്തില്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. കുടുംബപരമായും നന്ന്. ആത്മീയ വിഷയങ്ങള്‍ മന സ്വസ്ഥത നല്‍കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരവും ചിന്താക്കുഴപ്പവും വരാവുന്ന ദിനമാണ്. പ്രധാന ഉത്തരവാദിത്വങ്ങള്‍ മറ്റൊരുദിവസത്തിലേക്ക് മാറ്റി വയ്ക്കാന്‍ കഴിയുമെങ്കില്‍ ഉചിതമായിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവർത്തന മാന്ദ്യം, അമിത അധ്വാനം, അകാരണ വിഷാദം. സായാഹ്നശേഷം താരതമ്യേന മെച്ചം.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. അംഗീകാരവും ആദരവും പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഏകാന്തതയും ആത്മവിശ്വാസക്കുറവും ഒഴിവാക്കുക. ഗൌരവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ ദിവസമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ നേട്ടം, സുഹൃത്ത് സഹായം, സാമുദായിക അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബാനുഭവങ്ങള്‍ സന്തോഷകരമാകും.

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആനാവശ്യ ചിന്തകള്‍ മൂലം പ്രവര്‍ത്തനങ്ങളില്‍ വിഘ്നം വരാന്‍ ഇടയുണ്ട്. ഈശ്വര ചിന്തയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന നേട്ടം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസം. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്തോഷവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. കാര്യങ്ങള്‍ വേണ്ട വിധം ആസൂത്രണം ചെയ്‌താല്‍ പരാജയം ഒഴിവാക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 നവംബർ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 08 വെള്ളി) എങ്ങനെ എന്നറിയാം