ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 നവംബർ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാരഫലങ്ങൾ
2024 നവംബർ 1 മുതൽ 15 വരെ (1200 തുലാം 16 മുതൽ 30 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രകൾ വേണ്ടിവരും. മുൻകോപം നിയന്ത്രിക്കണം. അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. അമ്മയുമായും ബന്ധുജനങ്ങളുമായും കലഹിക്കേണ്ടതായിവരും. മനഃസ്വസ്ഥത കുറയും. വീട്ടിൽ കലഹങ്ങൾ കൂടുതലാകും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ബുദ്ധിവികാസം ഉണ്ടാകും. ജീവിതപങ്കാളിക്ക് കലഹസ്വഭാവം കൂടുതലാകും. കലാവിദ്യകളിൽ നല്ലവണ്ണം ശോഭിക്കാൻ കഴിയും. നേതൃപാടവം പ്രകടമാക്കാൻ അവസരം ലഭിക്കും. തേജസ്സ് വർദ്ധിക്കും. ജലബന്ധിയായ അസുഖങ്ങളും നേത്രരോഗവും ശ്രദ്ധിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യശസ്സ് വർദ്ധിക്കും. നേതൃഗുണം ഉണ്ടാകും. വിശപ്പ് കൂടുതലാകും. നിർബന്ധബുദ്ധിയുപേക്ഷിക്കണം. പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. കൂടുതലറിവ് നേടാനുള്ള ശ്രമം വിജയിക്കും. ചുമതല ഏൽക്കുന്ന കാര്യങ്ങൾ, സാമർത്ഥ്യത്തോടെ നടത്തി വിജയിപ്പിക്കാനാകും. ഭാര്യ/ ഭർത്തൃകലഹങ്ങൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ബന്ധുജനസഹായം ലഭിക്കും. തലകറക്കം, ചെവിയുടെയും ഉദരത്തിന്റെയും അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മറ്റുള്ളവരെ അപവാദം പറയാതെ ശ്രദ്ധിക്കണം. വാഹനങ്ങൾക്കും മറ്റും കേടുപറ്റാനിടയുണ്ട്. വീട്ടിൽ സ്വസ്ഥത കുറയും. പാപകർമ്മങ്ങളിൽ താൽപ്പര്യം കൂടുതലാകും. തർക്കവിഷയങ്ങളിൽ വിജയം നേടും. മറ്റുള്ളവരുടെ കാര്യത്തിൽ കൂടുതൽ താൽപ്പര്യമെടുക്കും. തൊഴിൽരംഗം മെച്ചപ്പെടും. ദുർജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. പിതാവിൽ നിന്ന് ചില അനിഷ്ടങ്ങൾക്കിടയുണ്ട്. ചില ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. മൂത്രാശയബന്ധിയായ രോഗങ്ങൾ ശ്രദ്ധിക്കണം. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും.
YOU MAY ALSO LIKE THIS VIDEO, ഇതാണ് ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച് ചാകും അത്രയ്ക്ക് ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗം സമ്മിശ്രമായിരിക്കും. വീടിന്റെ ചില ഭാഗങ്ങൾക്ക് കേടുപറ്റാനിടയുണ്ട്. ശരീരക്ഷീണം കൂടുതലാകും. ചഞ്ചലമനസ്സായിരിക്കും. ഈശ്വരപൂജാതാൽപ്പര്യം കൂടുതലാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. ഏത് കാര്യവും ദീർഘവീക്ഷണത്തോടെ ചെയ്യാനാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. ത്വക്‌രോഗം, അർശ്ശോരോഗം തുടങ്ങിയവ ശ്രദ്ധിക്കണം. ശൗര്യവും കോപവും കൂടുതലാവും. ബന്ധുജനങ്ങൾ അകന്നുനിൽക്കും. നേതൃപാടവം ഉണ്ടാകും. അച്ഛനുമായി കലഹിക്കേണ്ടതായി വരും. മറ്റുള്ളവരുടെ പ്രേരണയാൽ പാപകർമ്മങ്ങളിലേർപ്പെടേണ്ടതായി വരും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. പല്ല്, നാവ്, ചെവി ഇവയുടെ അസുഖങ്ങൾ ശ്രദ്ധിക്കണം. അനാവശ്യച്ചെലവുകൾ കൂടുതലാകും. പലവിധ ക്ലേശാനുഭവങ്ങൾക്കൊപ്പം ചില സുഖാനുഭവങ്ങളും ഉണ്ടാകും. യാത്രകൾ വേണ്ടിവരും. ദാമ്പത്യകലഹങ്ങൾക്കിടയുണ്ട്. വാഹനങ്ങൾ വാങ്ങാം. അലങ്കാര സാധനങ്ങൾ ലഭ്യമാകും. യശസ്സ് വർദ്ധിക്കും. മദ്ധ്യസ്ഥശ്രമങ്ങൾ വിജയിക്കും. എല്ലാ പ്രവൃത്തികൾക്കും നല്ല ഫലം കാണും. ബന്ധുക്കളോട് യോജിച്ച് നിൽക്കാൻ ശ്രമിക്കണം. ഏകാന്തത കൂടുതലായി അനുഭവപ്പെടും. തൊഴിൽ രംഗം മെച്ചപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചെലവുകൾ കൂടുതലാകും. വിദ്യാർത്ഥികൾക്ക് മടികൂടുതലാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. വീര്യവും ശൗര്യവും കൂടുതലാകും. പലവിധ ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. യാത്രകൾ വേണ്ടിവരും. ഈശ്വരപൂജാതാൽപ്പര്യവും, മാന്ത്രികവിഷയങ്ങളിൽ താൽപ്പര്യവും കൂടുതലാകും. നേതൃഗുണം പ്രകടമാക്കാൻ പറ്റും. സന്താനലബ്ധിക്കായുള്ള പ്രാർത്ഥനകൾക്ക് ഫലം കാണും. നല്ല വാക്കുകൾ പറഞ്ഞ് കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. പല കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും. ശരീരക്ഷീണം കൂടുതലാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലും കാൽപ്പാദങ്ങളിലും ഉണ്ടാകുന്ന അസുഖങ്ങൾ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകുമെങ്കിലും പൂർവ്വികമായ ചില ധനങ്ങൾക്ക് നാശം വരും. നേത്രരോഗം പ്രത്യേകം ശ്രദ്ധ വേണം. ആവശ്യമെങ്കിൽ ശസ്ത്രക്രിയ ചെയ്യണം, അനാവശ്യച്ചെലവുകൾ വരും. എല്ലാത്തിലും അറിവ് നേടാനുള്ള ശ്രമം വിജയിക്കും. മനഃസ്വസ്ഥത കുറയും. ഓർമ്മക്കുറവ് അനുഭവപ്പെടാനിടയുണ്ട്. മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. പാപകർമ്മങ്ങളിൽ താൽപ്പര്യം കൂടുതലാകും. മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ ശ്രദ്ധവേണം. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. നിർബന്ധബുദ്ധിയും മുൻകോപവും അക്ഷമയും കൂടുതലാകും. ശരീരത്തിന് തളർച്ചയുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനഃസ്വസ്ഥത കുറയും. കണ്ണിന് വൈകല്യം ഉണ്ടാകാനിടയുണ്ട്. അച്ഛനുമായി കലഹിക്കേണ്ടതായി വരും. മേലധികാരികൾക്ക് പ്രിയംകരനാകും. പാപവിചാരവും പ്രവൃത്തികളും കൂടുതലാകും. ഓജസ്സും തേജസ്സും വർദ്ധിക്കും. ഏത് വിഷമഘട്ടത്തിലും വാക്ചാതുര്യം കൊണ്ട് വിജയിക്കാനാകും. മക്കൾക്ക് നല്ല ഭംഗിയുണ്ടാകും. നെഞ്ചിനകത്തുണ്ടാകുന്ന പ്രയാസങ്ങൾ സൂക്ഷിക്കണം. ഗൃഹോപകരണങ്ങൾക്കും ഗൃഹത്തിനും കേടുപറ്റാനിടയുണ്ട്. ശരീരത്തിൽ മുറിവ്, ചതവ് ഇവ സംഭവിക്കാനിടയുണ്ട്. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. ത്വക് രോഗം ശ്രദ്ധിക്കണം. വഴിപാടുകൾക്ക് ഫലം കുറയും. ദാമ്പത്യകലഹങ്ങൾക്കിടയുണ്ട്. ദമ്പതികൾ അകന്ന് കഴിയാൻ യോഗമുണ്ട്. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. എല്ലാത്തിലും അസംതൃപ്തി കൂടുതലാകും. സൗന്ദര്യദ്രവ്യവസ്തുക്കൾ ലഭ്യമാകും. ബന്ധുജനങ്ങളുമായി കലഹിക്കാനിടവരും. പ്രായോഗിക ബുദ്ധി പ്രകടിപ്പിക്കാനാകാതെ വരും. സാഹസികകർമ്മങ്ങളിലേർപ്പെടരുത്.
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത ലഭ്യമാകും. കഫത്തിന്റെ ഉപദ്രവം കൂടുതലാകും. ആചാരാനുഷ്ഠാനങ്ങൾക്ക് കുറവുവരും. ശൗര്യം കുറയ്ക്കണം. എല്ലാവർക്കും വശവർത്തിയായി പ്രവർത്തിക്കേണ്ടതായി വരും. സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. സത്കർമ്മങ്ങൾക്ക് നല്ല ഫലം കാണാം. നേത്രരോഗം, ഉദരവ്യാധി ഇവയുണ്ടാകും. ഭാര്യയ്ക്കും/ ഭർത്താവിനും, മക്കൾക്കും സൗഖ്യം ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭ്യമാകും. കൊടുക്കവാങ്ങലുകളിൽ ലാഭം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദൂരയാത്രകൾ വേണ്ടിവരും. വിഷം, അഗ്നി ഇവ ശ്രദ്ധിക്കണം. സ്വജനങ്ങളുമായി അകന്നുകഴിയേണ്ടതായി വരും. ധനനഷ്ടങ്ങൾക്കിടയുണ്ട്. വീഴാതെ ശ്രദ്ധിക്കണം. പുതിയ വീടിനായി ശ്രമിക്കാം. കലഹഭയം ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. കാര്യസാദ്ധ്യങ്ങളുണ്ടാകും. കച്ചവടങ്ങൾ നടക്കും. നാൽക്കാലി വളർത്തൽ ലാഭകരമാകും. വിവാദങ്ങളിൽ വിജയം നേടും. സത്യം മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും. ബുദ്ധിസാമർത്ഥ്യം കൊണ്ട് കാര്യങ്ങൾ നേടാനാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏകാഗ്രത കുറയും. ഉപാസനകൾക്ക് മുടക്കം വരും. സുഖാനുഭവങ്ങൾക്ക് കുറവ് വരും. ഭാര്യ/ഭർത്താവിന് രോഗാരിഷ്ടതകൾക്കിടയുണ്ട്. അർശ്ശോരോഗം ശ്രദ്ധിക്കണം. യാത്രകൾ വേണ്ടിവരും. മനഃസ്വസ്ഥത കുറയും. പലവിധ അനർത്ഥങ്ങളുണ്ടാകും. മക്കളുടെ രോഗാരിഷ്ടതകളും ശ്രദ്ധിക്കണം. സ്ഥാനചലനങ്ങളും, സ്ഥാനനഷ്ടങ്ങളും ഉണ്ടാകാനിടയുണ്ട്. കലഹവാസനകൂടുതലാകും. അപമാനം ഉണ്ടാകാനിടയുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിൽ ധനനഷ്ടവും കലഹവും ഉണ്ടാകും. ചെലവുകൾ കൂടുതലാകും.
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇