ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 20 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 20.11.2024 (1200 വൃശ്ചികം 5 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പല കാര്യങ്ങൾക്കും അകാരണ തടസങ്ങൾ ഉണ്ടായെന്ന് വരാം. കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിൽ വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കും. അംഗീകാരവും ആദരവും പ്രതീക്ഷിക്കാം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാ ക്ലേശം, അലച്ചിൽ, അസന്തുഷ്ടി മുതലായ അനുഭവങ്ങൾക്ക് സാധ്യതയുള്ള ദിവസമാണ്. ഈശ്വര വിശ്വാസവും ദൃഢനിശ്ചയവും നല്ല പ്രയോജനം ചെയ്യും.
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വലിയ ആയാസം കൂടാതെ കാര്യങ്ങൾ സാധിച്ച് എടുക്കാൻ കഴിയും. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ ചിന്തകളാൽ മനസ്സ് കലുഷമാകാതെ ശ്രദ്ധിക്കണം. അമിത ചിലവുകൾ മൂലം സാമ്പത്തിക പ്രായാസങ്ങൾക്ക് സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ സാഹചര്യങ്ങൾ അനുകൂലമായി ഭവിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാകും.
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സമൂഹ മധ്യത്തിൽ അംഗീകാരവും പ്രശസ്തിയും ലഭിക്കും. പ്രവർത്തികളും പരിശ്രമങ്ങളും അംഗീകരിക്കപ്പെടുന്നതിൽ മന സന്തോഷം തോന്നും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നന്നായി പരിശ്രമിച്ച് ചെയുന്ന കാര്യങ്ങൾ പോലും പരാജയപ്പെടാൻ സാധ്യതയുള്ള ദിനമാണ്. സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായെന്നു വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അല്പം പ്രതികൂലമായ അവസ്ഥകൾ വരാവുന്ന ദിവസമാണ്. ശാരീരിക ക്ലേശം വർധിക്കാൻ ഇടയുള്ള ദിവസമാണ്.
YOU MAY ALSO LIKE THIS VIDEO, ഇതാണ് ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച് ചാകും അത്രയ്ക്ക് ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സുഖം, ഇഷ്ട ബന്ധു സമാഗമം, സുഖാനുഭവങ്ങൾ എന്നിവയ്ക്ക് സാധ്യത.മനസ്സിൽ ശുഭചിന്തയും ആത്മ വിശ്വാസവും നിറയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനോസുഖം, ഇഷ്ടാനുഭവങ്ങൾ, ഇഷ്ട ജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. ഭയപ്പെട്ടിരുന്ന കാര്യങ്ങൾ അനുകൂലമായി വരുന്നതിൽ സന്തോഷം തോന്നും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങൾ ശ്രദ്ധയോടെ മാത്രം നിർവഹിക്കുക. സാമ്പത്തിക ക്ലേശങ്ങൾക്ക് സമാധാനം ലഭിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video